Breaking News

Breaking News

പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ കെടിഎം; 25,000 രൂപയോളം കിഴിവാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്…

പ്രമുഖ ഓസ്ട്രിയന്‍ ഇരുചക്ര ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് വമ്ബിച്ച ഓഫറുമായി രംഗത്ത്. കെടിഎം 250 അഡ്വഞ്ചര്‍ ബൈക്ക് മോഡലിന്റെ വിലയില്‍ 25,000 രൂപയോളം കിഴിവാണ് കമ്ബനി വരുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇതോടെ ഈ മോഡലിന് 2,30,003 രൂപയാണ് എക്‌സ്‌ഷോറൂം വില. മുമ്ബ് 2,54,995 രൂപയായിരുന്നു വില ഉണ്ടായിരുന്നത്. ജൂലൈ 14 മുതല്‍ ആഗസ്റ്റ് 31 വരെയാണ് ഈ പ്രത്യേക ഓഫര്‍ ലഭിക്കുക എന്ന് കമ്ബനി അറിയിച്ചു.  250 …

Read More »

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ മരിച്ച കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി…

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃ വീട്ടില്‍ വിസ്മയ എന്ന യുവതി മരണപ്പെട്ട കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷ കൊല്ലം സെഷന്‍സ് കോടതി തള്ളി. കോവിഡ് ബാധിതനായതിനാല്‍ പ്രതിയെവിശദമായി ചോദ്യം ചെയ്യാനായില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗികരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതേസമയം, കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം  അപേക്ഷ നല്‍കും. കേസില്‍ കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ചയാണ് പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായത്. …

Read More »

വരാനിരിക്കുന്നത് പ്രളയകാലം; മാസത്തില്‍ പകുതി ദിവസവും പ്രളയത്തിന് സാധ്യതയെന്ന് നാസയുടെ മുന്നറിപ്പ്…

ഭൂമിയെ കാത്തിരിക്കുന്നത്‌ വലിയ പ്രളയകാലമെന്ന് നാസയുടെ മുന്നറിപ്പ്. ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന മാറ്റം 2030കളുടെ പകുതിയില്‍ തുടര്‍ പ്രളയമുണ്ടാക്കുമെന്നാണ്‌ മുന്നറിയിപ്പ്‌. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു ‘ചലനം’കാരണം സമുദ്രനിരപ്പ് ഉയരുന്നതാണ്‌ വലിയ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യതയുള്ള പ്രളയത്തിലേക്ക് നയിക്കുക. ചന്ദ്രന്റെ ചലനംകൊണ്ട്‌ സമുദ്രനിരപ്പ് വലിയതോതില്‍ ഉയരും. തീരപ്രദേശങ്ങള്‍ വെള്ളത്തിലാകും. സമുദ്രനിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച്‌ പഠിക്കുന്ന നാസയുടെ സംഘമാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. കഴിഞ്ഞ ദിവസങ്ങളില്‍ ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണെന്ന …

Read More »

മൂന്ന് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ സ്വർണ വില വീണ്ടും കൂടി….

സംസ്ഥാനത്തെ തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷം സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 35,840 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പരോ​ഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വർധിച്ചിരുന്നു. പവന് 35,760 രൂപയായിരുന്നു വെള്ളിയാഴ്ച്ച മുതൽ സ്വർണവില. തുടർച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ്

Read More »

രാജ്യത്ത് സ്ഥിരീകരിക്കുന്ന പുതിയ കൊവിഡ് കേസുകളിൽ 41 ശതമാനവും കേരളത്തിൽ…

സംസ്ഥാനത്ത് ദിനംപ്രതിയുള്ള പുതിയ കൊവിഡ് കേസുകളുടെ എണ്ണം കൂടി വരുകയാണ്. രാജ്യത്താകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ 41 ശതമാനവും കേരളത്തിൽ നിന്നാണ്. കൊവിഡ് രോഗികളുടെ എണ്ണത്തിലും ജനസംഖ്യയിലും കേരളത്തേക്കാൾ ഏറെ മുന്നിൽ നിൽക്കുന്ന മഹാരാഷ്ട്രയിൽ പോലും ഇപ്പോൾ പ്രതിദിന കേസുകളുടെ എണ്ണം സംസ്ഥാനത്തെ അപേക്ഷിച്ച് കുറവാണ്. രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായിൽ കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം 42,464 (മെയ് 6) വരെ എത്തിയിരുന്നു. ശക്തമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലമായി …

Read More »

കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ആലുവ കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കളമശ്ശേരി സ്വദേശി ഷംസുദ്ദീന്റെ ഉടമസ്ഥയിലുള്ള താറാവുകളാണ് ചത്തത്. വിദഗ്ധ പരിശോധനയ്ക്കായി താറാവുകളുടെ ആന്തരിക അവയവങ്ങൾ ലാബിലേക്ക് അയച്ചു. സംഭവത്തിൽ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം അന്വേഷണം തുടങ്ങി. വർഷങ്ങൾ ഏറെയായി ഷംസുദ്ദീൻ എന്ന കർഷകൻ താറാവ് കൃഷി ആരംഭിച്ചിട്ട്. എന്നാൽ ആദ്യമായാണ് ഇത്തരത്തിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. കഴിഞ്ഞ ഒരു മാസ കാലയളവിനുള്ളിൽ 600 ൽ അധികം താറാവുകൾ ചത്തൊടുങ്ങി. ആദ്യ ഘട്ടത്തിൽ …

Read More »

മീരാഭായ് ചാനുവിന് സ്വര്‍ണം ലഭിക്കാന്‍ സാധ്യത; ചൈനീസ് താരത്തെ അയോഗ്യയാക്കിയേക്കും…

വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ മീരഭായ് ചാനുവിന് സ്വര്‍ണം ലഭിക്കാന്‍ സാധ്യത. ഈയിനത്തില്‍ ഒന്നാമതെത്തിയ ചൈനയുടെ ഴിഹ്വയ് ഹൂ ഉത്തേജക മരുന്ന പരിശോധനയ്ക്ക് വിധേയയാകും. പരിശോധനയില്‍ പരാജയപ്പെട്ടാല്‍ ചാനുവിന് സ്വര്‍ണം ലഭിക്കും. സ്‌നാച്ചില്‍ 87 കിലോ ഭാരവും ജെര്‍ക്കില്‍ 115 കിലോ ഭാരവും ഉയര്‍ത്തിയാണ് മീരാഭായ് വെള്ളി നേടിയിരുന്നത്. ചൈനീസ് താരത്തെ അയോഗ്യയാക്കുമെന്നാണ് ട്വിറ്ററിലെ സംസാരം. താരത്തോട് ടോക്കിയോയില്‍ തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ വന്നാല്‍ …

Read More »

ചാനുവിന്റെ ഇഷ്ട ഭക്ഷണം പിറ്റ്സ; ജീവിതകാലം മുഴുവൻ കമ്പനി വക പിറ്റ്സ സൗജന്യം…

രാജ്യത്തിൻറെ അഭിമാനം ടോക്യോയിൽ എടുത്തുയർത്തി ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ഭാരോദ്വഹന തരാം മീരാബായ് ചാനുവിന് ജീവിതകാലം മുഴുവൻ പിറ്റ്സ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് ഡോമിനോസ് ഇന്ത്യ. നേട്ടം കൈവരിച്ചതിന് പിന്നാലെ ചാനു പിറ്റ്സ തന്റെ ഇഷ്ട ഭക്ഷണമാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഡോമിനോസ് പ്രഖ്യാപനം നടത്തിയത്. താരത്തെ അഭിനന്ദിച്ച് കമ്പനി ട്വിറ്ററിൽ പങ്കു വച്ച കുറിപ്പിലാണ് ജീവിതകാലം മുഴുവൻ ചാനുവിന് പിറ്റ്സ സൗജന്യമായി നൽകുമെന്ന വിവരം അറിയിച്ചത്. പരിശീലനത്തിന്റെയും മറ്റും …

Read More »

‘ആദ്യം റോങ് നമ്പര്‍, പിന്നെ ചതിക്കുഴി’; പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 17കാരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ…

സോഷ്യൽ മീഡിയ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 17കാരൻ അടക്കം മൂന്നുപേർ പള്ളിക്കൽ പൊലീസിന്റെ പിടിയിൽ. കോട്ടയം മുണ്ടക്കയം, എരുമേലി വടക്ക് പുഞ്ചവയൽ കോളനിയിൽ ഷൈൻ (20), പുഞ്ചവയൽ കോളനിയിൽജോബിൻ (19), ചാത്തന്നൂർ സ്വദേശിയായ 17കാരൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 15കാരിയെയാണ് മൂവർസംഘം വലയിലാക്കിയത്. ഓൺലൈൻ ക്ലാസിന് വാങ്ങിയ സ്മാർട്ട് ഫോൺ വഴി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ് ഉപയോഗിച്ചിരുന്ന പെൺകുട്ടിയെ മൂവർസംഘം വശീകരിക്കുകയായിരുന്നു. …

Read More »

കൊടകര കുഴല്‍പ്പണക്കേസ്: സാക്ഷികള്‍ പ്രതികളായേക്കാമെന്നു മുഖ്യമന്ത്രി നിയമസഭയില്‍…

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്നതാണ് കൊള്ളയടിക്കപ്പെട്ട പണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ റോജി എം. ജോണിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണത്തില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ സ്വരൂപിച്ച്‌ വച്ചിരുന്ന 17 കോടി രൂപയെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. ധര്‍മ്മരാജന്‍, ധനരാജ്, …

Read More »