Breaking News

ചരിത്ര നിമിഷം ; ഐ.എന്‍.എസ് വിക്രാന്ത് പരീക്ഷണത്തില്‍ ; നാവികസേനയുടെ ഭാഗമായേക്കും…

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് സമുദ്ര പരീക്ഷണത്തിനായി അറബികടലിലേക്ക്. നാലു ദിവസം നീണ്ട പരിശീലനങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കുന്നതോടെ വിക്രാന്ത് നാവികസേനയുടെ ഭാഗമായി മാറും.

മൂന്നു റണ്‍വേകളാണ് ഐ.എന്‍.എസ് വിക്രാന്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം വിമാനങ്ങള്‍ക്ക് പറന്നുയരാനും ഒരെണ്ണം വിമാനത്തിന് പറന്നിറങ്ങുന്നതിനുമാണ്. 20 യുദ്ധവിമാനങ്ങളും

10 ഹെലികോപ്റ്ററുകളും കപ്പലില്‍ സൂക്ഷിക്കാന്‍ സാധിക്കും. കൂടാതെ, കപ്പലിന്‍റെ ഡെക്കിന്‍റെ ഉള്ളിലേക്ക് വിമാനം ഇറക്കാനും ആവശ്യാനുസരണം പുറത്തു കൊണ്ടുവരാനും സൗകര്യമുണ്ട്. 19 കൊല്ലത്തിന് ശേഷമാണ്

കപ്പലിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 263 മീറ്റര്‍ നീളവും 63 മീറ്റര്‍ വീതിയുമുള്ള യുദ്ധകപ്പലിന് അഞ്ച് ഡെക്കുകളാണുള്ളത്. 1500 നാവികര്‍ കപ്പലിലുണ്ടാകും. 2002 ലാണ് വിമാനാവഹിനി കപ്പല്‍ തദ്ദേശീയമായി

നിര്‍മിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. പിന്നാലെ കൊച്ചി കപ്പല്‍ശാലയെ നിര്‍മാണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. 2010ല്‍ കപ്പല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനും

2014ല്‍ കമീഷന്‍ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, റഷ്യയില്‍ നിന്ന് ഉരുക്ക് എത്തിക്കാനുള്ള പദ്ധതിയില്‍ തടസങ്ങളുണ്ടായതോടെ ഡി.ആര്‍.ഡി.ഒയുടെ സാങ്കേതിക സഹായത്തോടെ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഉരുക്ക് ഉല്‍പാദിപ്പിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …