Breaking News

ആദ്യ ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിൻ ആഗസ്റ്റ്‌ 15 ന് വിപണിയിലേക്ക്? പക്ഷേ വിദഗ്ധർ ഒന്നടങ്കം പറയുന്നത്…

ചൈനയില്‍ നിന്നും ആരംഭിച്ച കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുളള വാക്‌സിന്‍ കണ്ടെത്താന്‍ ഇതുവരെ ഒരു രാജ്യത്തിനും സാധിച്ചിട്ടില്ല.  ലോകമെമ്പാടും കൊവിഡ് വാക്‌സിന് വേണ്ടിയുളള പരീക്ഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

അതേസമയം കൊവിഡ് പ്രതിരോധത്തിനായുളള ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറക്കുമെന്ന സൂചനകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്( ഐസിഎംആര്‍).

എന്നാല്‍ അത് അസാധ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊവാക്‌സിന്‍ എന്നാണ് ഇന്ത്യയുടെ കൊവിഡ് വാക്‌സിന്റെ പേര്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി ചേര്‍ന്നാണ് കൊവാക്‌സിന്‍ ഐസിഎംആര്‍ വികസിപ്പിച്ചെടുക്കുന്നത്.

വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥാപനഘങ്ങളോട് നടപടികള്‍ വേഗത്തിലാക്കാനാണ് ഐസിഎംആര്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന പദ്ധതി ആയതിനാല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ നിന്നും ഐസിഎംആര്‍-ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വേര്‍തിരിച്ചെടുത്ത ഘടകത്തില്‍ നിന്നാണ്. ജൂലൈ 7ന് ക്ലിനിക്കല്‍ പരീക്ഷണം ആരംഭിക്കണമെന്നും വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ആഗസ്റ്റ് 15ന് എത്തിച്ച് നല്‍കാനുളള പദ്ധതിയെ കുറിച്ചും സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ ഐസിഎംആര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ആഗസ്റ്റ് 15ന് കൊവിഡ് വാക്‌സിന്‍ വിപണിയില്‍ എത്തിക്കുക എന്നത് പ്രായോഗികമല്ല എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആഗസ്റ്റ് 15 എന്നത് തികച്ചും അപ്രായോഗികമായ ഒരു ലക്ഷ്യമാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിററ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ ഇമ്മ്യൂണോളജിസ്റ്റ് പറയുന്നു. ഇത്ര വേഗത്തില്‍ ഒരു വാക്‌സിനും തയ്യാറാക്കാന്‍ സാധ്യമല്ല. അതിന് നിരവധി ഘട്ടങ്ങള്‍ അടങ്ങിയിട്ടുളളതാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എത്ര വലിയ അവശ്യ ഘട്ടത്തില്‍ ആണെങ്കില്‍ പോലും ആഗസ്റ്റ് 15ലേക്ക് വാക്‌സിന്‍ വിപണിയിലെത്തിക്കുക എന്നത് അസാധ്യമാണെന്നും പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …