അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വെച്ചു. കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട്, യെദിയൂരപ്പയുടെ രാജി സ്വീകരിച്ചു. എന്നാല്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ആ പദവിയില്‍ തന്നെ തുടരണമെന്ന്അ ദ്ദേഹത്തോട് ആവശ്യപ്പെട്ടു. താന്‍ ദുഃഖത്തോടെയല്ല രാജിവെക്കുന്നതെന്നും, നരേന്ദ്ര മോദിയും, അമിത് ഷായും, നദ്ദയും മുഖ്യമന്ത്രിയായി തനിക്ക് രണ്ടു വര്‍ഷങ്ങള്‍ നല്‍കിയെന്നും, അവരോടെല്ലാം എത്ര നന്ദി പറഞ്ഞാലും തീരില്ല എന്നും യെദിയൂരപ്പ പറഞ്ഞു. അടല്‍ ബിഹാരി …
Read More »സൂക്ഷിച്ച് നോക്കേണ്ട, ഇത് നന്ദു തന്നെ! ഗംഭീരമേക്കോവറിൽ ഞെട്ടിച്ച് താരം; ഫോട്ടോഷൂട്ട് വീഡിയോ
മലയാളികളുടെ പ്രിയതാരമാണ് നന്ദലാൽ കൃഷ്ണമൂർത്തി എന്ന നന്ദു. 30 വർഷമായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് നന്ദു പ്രേക്ഷകരുടെ പ്രിയ നടനായി മാറി. സംവിധായകനാകാൻ കൊതിച്ച് സിനിമാരംഗത്തേക്കു വരികയും പിന്നീട് അഭിനേതാവാകുകയും ചെയ്ത താരം കൂടിയാണ് നന്ദു. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ മേക്കോവർ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ചുള്ളന്‍ പിള്ളേർ പോലും തോറ്റുപോകുന്ന ഗെറ്റപ്പിലാണ് നന്ദു ചിത്രങ്ങളിൽ എത്തുന്നത്. ഹോളിവുഡ് …
Read More »കേരളത്തിൽ സിക്ക വൈറസ് ബാധിച്ച് 48 പേർ; ചികിത്സയിലുള്ളത് 4 പേർ…
കേരളത്തിൽ സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 48 ആയി. കഴിഞ്ഞ ദിവസം രണ്ട് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ ഇരുപത്തിയേഴുകാരി, പാങ്ങപ്പാറ സ്വദേശിനിയായ 37 കാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. അതേസമയം, സംസ്ഥാനത്ത് 4 പേരാണ് നിലവില്‍ രോഗികളായുള്ളത്. ആരും ആശുപത്രിയിലും അഡ്മിറ്റല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്. പകൽ പറക്കുന്ന ഈഡിസ് …
Read More »കുതിരാന്‍ തുരങ്കത്തിന്‍റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കും; സുരക്ഷാ പരിശോധനാ ഫലം ഉടന്‍ ലഭിക്കും…
കുതിരാൻ തുരങ്കത്തിന്‍റെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കാന്‍ തീരുമാനം. സുരക്ഷാ പരിശോധന ഫലം ഉടൻ ലഭിക്കും. മന്ത്രി മുഹമ്മദ് റിയാസാണ് നിയമസഭയില്‍ ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വീണ്ടും ട്രയൽ റൺ നടത്തി ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റും നൽകിയിരുന്നു. ഓഗസ്റ്റ് ഒന്നിന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്‍റെ ഭാഗമായി നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് …
Read More »കയ്യില്‍ ഒന്‍പത് ലക്ഷം രൂപ; താഴെ പ്രളയ ജലം, ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരന്‍ ബസിന് മുകളില്‍ കഴിച്ചുകൂട്ടിയത് ഏഴ് മണിക്കൂര്‍…
മഹാരാഷ്ട്രയിലെ പ്രളയത്തിനിടെ ബസിന് മുകളില്‍ ഒമ്ബത് ലക്ഷം രൂപയുമായി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ ഇരുന്നത് ഏഴ് മണിക്കൂര്‍. റായ്ഘട്ട് ജില്ലയിലെ ചിപ്‌ലന്‍ ഡിപ്പോ മാനേജരായ രന്‍ജീത് രാജെ ശിര്‍കെയാണ് ഏഴു മണിക്കൂര്‍ ബസിന് മുകളില്‍ കഴിഞ്ഞത്. വെള്ളം കയറാത്ത ഒരേയൊരു സ്ഥലമായതിനാലാണ് ബസിന് മുകളില്‍ കയറാന്‍ തീരുമാനിച്ചതെന്ന് രന്‍ജീത് പറയുന്നു. ‘മിനിറ്റുവച്ച് വെള്ളം ഉയര്‍ന്നുവരികയായിരുന്നു. പണം ഓഫീസില്‍ സൂക്ഷിച്ചിരുന്നെങ്കില്‍ ഒഴുകിപ്പോയെനെ. എനിക്കതിന്റെ ഉത്തരവാദിത്തമുണ്ട്. പണം സംരക്ഷിക്കുക എന്നത് എന്റെ പ്രാഥമിക …
Read More »പ്രമുഖ ദക്ഷിണേന്ത്യന്‍ നടി ജയന്തി നിര്യാതയായി.
പ്രമുഖ ദക്ഷിണേന്ത്യന്‍ താരം ജയന്തി (76 ) അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണമാണ് മരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഉറക്കത്തിനിടെയാണ് ജയന്തിയുടെ മരണമെന്ന് നിഗമനം. അഞ്ച് ഭാഷകളിലായി നൂറോളം സിനിമകളില്‍ നടിയായി ഇവര്‍ അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കന്നഡ സിനിമയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അഭിനയ ശാരദ എന്നായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്. മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ താരം വേഷം അണിഞ്ഞിട്ടുണ്ട്.
Read More »ഐഷ സുൽത്താനയ്ക്ക് ഇന്ന് നിർണായക ദിനം; രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും…
രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതിയിൽ ഇന്ന് നിർണ്ണായക ദിനം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹ കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപങ്ങൾക്ക് വഴിവെച്ചിട്ടില്ലെന്നുമാണ് ഐഷയുടെ നിലപാട്. എന്നാൽ ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള രണ്ട് കുറ്റങ്ങളും നിലനിൽക്കുമെന്നും ഹർജി തള്ളണമെന്നുമാണ് ലക്ഷദ്വീപ് പോലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. ഐഷ സുൽത്താനക്ക് എതിരെ ഗുരുതര …
Read More »ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, എന്നാല്‍ ഒന്നിച്ച് ജീവിച്ചത് രണ്ടര മാസം : 22 കാരിയുടെ മരണത്തിനു പിന്നില്‍…
ആറ് വര്‍ഷത്തെ പ്രണയത്തിലൊടുവിലാണ് അവര്‍ ഒന്നിച്ചത്. എന്നാല്‍ വിവാഹശേഷം ഒരുമിച്ചു ജീവിച്ചത് വെറും രണ്ടര മാസം മാത്രം. ഭര്‍ത്താവിന്റെ മദ്യപാനത്തിലുണ്ടായ മാനസിക സംഘര്‍ഷമാണ് ശാസ്താംകോട്ടയിലെ ഇരുപത്തിരണ്ടുകാരി ജീവനൊടുക്കിയതിനു പിന്നിലെന്ന് പൊലീസ് പറയുന്നു. കുന്നത്തൂര്‍ മാണിക്യമംഗലം കോളനിയില്‍ രാജേഷിന്റെ ഭാര്യയെ ശനിയാഴ്ച പുലര്‍ച്ചെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെൺകുട്ടിയെ രാജേഷ് വീട്ടില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടു വരികയായിരുന്നു ആദ്യം. പിന്നീട് വീട്ടുകാര്‍ ഇടപെട്ട് തിരികെ കൊണ്ടുപോകുകയും വിവാഹം നടത്തുകയും ചെയ്തു. ടിപ്പര്‍ലോറി ഡ്രൈവറായ …
Read More »മീന്‍പിടിക്കുന്നതിനിടെ അപകടം; പെരുവണ്ണാമുഴി റിസര്‍വോയറില്‍ വീണ യുവാവിന് ദാരുണാന്ത്യം….
പെരുവണ്ണാമുഴി ഡാം റിസര്‍വയറില്‍ മീന്‍ പിടിക്കാന്‍ വന്ന നാലംഗ സംഘത്തില്‍പെട്ട ഒരാള്‍ മുങ്ങി മരിച്ചു. മരുതോങ്കര സ്വദേശി അഭിജിത്ത് (23)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നോടെ മുതുകാട് ചെകുത്താന്‍മുക്കിന് സമീപം കുറ്റിയാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമുഴി റിസര്‍വോയറിലാണ് അപകടം. സുഹൃത്തുക്കളുമായി ഇവിടെയെത്തിയ ഇവര്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ മുങ്ങി താഴുകയായിരുന്നു. അഭിജിത്ത് ഒഴികെ ബാക്കിയുള്ളവര്‍ നീന്തി രക്ഷപ്പെട്ടു. കൂടെയുള്ളവര്‍ക്ക് ഇയാളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പേരാമ്ബ്രയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും …
Read More »മൊബൈല്‍ ഫോൺ താഴെവീണ് പൊട്ടി ; കോഴിക്കോട്ട് യുവാവ് സഹോദരന്റെ തലയ്ക്ക് വെട്ടി…
മൊബൈല്‍ ഫോണ്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട വഴക്കിനു പിറകെ അനിയന്റെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ച് യുവാവ്. മുക്കം മാമ്ബറ്റയിലാണ് സംഭവം. മാമ്ബറ്റ സ്വദേശി ജ്യോതിഷാണ് അനുജന്‍ ജിതേഷിന്റെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. മൊബൈല്‍ ഫോണ്‍ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. ജിതേഷിന്റെ ഫോണ്‍ ജ്യോതിഷിന്റെ കൈയില്‍നിന്നു വീണു തകര്‍ന്നതാണ് സംഭവങ്ങളുടെ തുടക്കം. ഇതില്‍ കുപിതനായ അനിയന്‍ ജ്യേഷ്ഠന്റെ ഫോണും തകര്‍ത്തു. ഇതോടെ കത്തിയുമായെത്തിയ ജ്യോതിഷ് അനിയന്റെ …
Read More »