രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ പുനരാരംഭിക്കാനുള്ള നടപടികളുമായി വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത്. രാജ്യത്ത് ഇനി സ്കൂളുകള്‍ തുറക്കുന്നതില്‍ പ്രശനങ്ങള്‍ ഇല്ലെന്നും ആദ്യം പ്രൈമറി ക്ലാസുകള്‍ ആരംഭിക്കുന്നതാകും ഉത്തമമാണെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) വ്യക്തമാക്കി. വൈറസ് പറ്റിപ്പിടിക്കുന്ന എയ്സ് റിസപ്റ്ററുകള്‍ കുട്ടികളില്‍ കുറവായതിനാല്‍ മുതിര്‍ന്നവരെക്കാള്‍ മികച്ച രീതിയില്‍ കോവിഡ് ബാധയെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്നും ഐ.സി.എം.ആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവ വ്യകത്മാക്കി. സ്‌കൂള്‍ തുറക്കുന്നതിന് …
Read More »ആ ചിരി ഓർമ്മകളിൽ മാത്രം; ചലച്ചിത്ര നടന് കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു…
പ്രമുഖ ചലച്ചിത്ര നടന് കെ.ടി.എസ്. പടന്നയില്‍ (88) അന്തരിച്ചു. തൃപ്പുണിത്തുറയില്‍ വച്ചായിരുന്നു അന്ത്യം. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കെ.ടി.എസ്. പടന്നയില്‍. രണ്ട് പതിറ്റാണ്ടിലേറെ മലയാള സിനിമയില്‍ സജീവമായിരുന്ന നടനാണ് വിടവാങ്ങിയത്. നാടക ലോകത്ത് നിന്നാണ് പടന്നയില്‍ സിനിമയില്‍ എത്തുന്നത്. സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാള്‍ എന്ന നാടകത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്പ്. രാജസേനന് സംവിധാനം ചെയ്ത അനിയന്‍ബാവ ചേട്ടന്‍ബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. സ്വതസിദ്ധമായ …
Read More »ടോക്കിയോ ഒളിമ്ബിക്സ് : ഇതിഹാസങ്ങളുടെ ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീം…
എട്ട് സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലം എന്നിവയടക്കം മൊത്തം 11 മെഡലുകള്‍ ഹോക്കിയില്‍ ധ്യാന്‍ ചന്ദ്, ബല്‍ബീര്‍ സിംഗ് ജൂനിയര്‍, ഉദം സിംഗ് തുടങ്ങിയ ഇതിഹാസങ്ങളുടെ നേതൃത്വത്തിലുള്ള ഹോക്കി ടീം ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ അവസാന ഒളിമ്ബിക് മെഡല്‍ ഇന്ത്യയില്‍ എത്തിയിട്ട് നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 1980ല്‍ മോസ്കോയില്‍ നടന്ന ഗെയിംസിലാണ് അവസാനമായി ഇന്ത്യ മെഡല്‍ നേടിയത്. അതും ഒരു സ്വര്‍ണം. 41 വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ടീമിന്റെ വരള്‍ച്ചയില്‍ …
Read More »ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; ശക്തമായ മഴ തുടരും; യെല്ലോ അലര്‍ട്ട്…
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള 11 ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് ആണ്. വെള്ളിയാഴ്ച പാലക്കാട് ഒഴികെയുള്ള 13 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. …
Read More »തിരുവോണം ബമ്ബര്‍ ഭാഗ്യക്കുറി; ടിക്കറ്റ് നാളെ ധനകാര്യ വകുപ്പ് മന്ത്രി പ്രകാശനം ചെയ്യും….
തിരുവോണം ബമ്ബര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് നാളെ പ്രകാശനം ചെയ്യുമെന്ന് അറിയിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം ചെയ്യുക. 12 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 19നാണ് നറുക്കെടുപ്പ് നടത്തുക. തിരുവോണം ബമ്ബര്‍ രണ്ടാം സമ്മാനമായി 6 പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്ബരയിലും 2 പേര്‍ക്ക് വീതം …
Read More »ഒളിമ്ബിക്‌സ് ; വനിതാ ഫുട്‌ബോളിലെ പ്രാഥമിക റൗണ്ട് മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം…
ഒളിമ്ബിക്‌സ് വനിതാ ഫുട്‌ബോളിലെ പ്രാഥമിക റൗണ്ട് മത്സരത്തില്‍ കരുത്തരായ ബ്രസീലിന് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ചൈനയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ബ്രസീല്‍ വനിതാ ടീം തകര്‍ത്തത്. ബ്രസീല്‍ താരം മാര്‍ത്ത ഇരട്ട ഗോളുമായി തിളങ്ങി. മാര്‍ത്തയ്ക്ക് പുറമെ ഡെബിന, ആന്‍ഡ്രെസ്സ, ബിയാട്രിസ് എന്നിവരും ബ്രസീലിനായി സ്‌കോര്‍ ചെയ്തു. അതേസമയം മറ്റൊരു മത്സരത്തില്‍ ലോക ചാമ്ബ്യന്‍മാരായ അമേരിക്കയെ സ്വീഡന്‍ പരാജയപ്പെടുത്തി. ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ …
Read More »പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി…
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചാരപ്പണി തടയാന്‍ തന്റെ മൊബൈല്‍ ഫോണിലെ ക്യാമറയില്‍ പ്ലാസ്റ്ററിട്ടുവെന്നാണ് മമത പറഞ്ഞത്. പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. ”വീഡിയോയും ഓഡിയോയും എല്ലാം അവര്‍ ചോര്‍ത്തുന്നതിനാലാണ് ഞാന്‍ എന്റെ ഫോണ്‍ പ്ളാസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. മന്ത്രിമാരുടെയും ജഡ്‌ജിമാരുടെയും ഫോണുകള്‍ ചോര്‍ത്തുന്നു. അവര്‍ ജനാധിപത്യ ഘടന തകര്‍ത്തു. തിരഞ്ഞെടുപ്പ് പ്രക്രിയയും ജുഡീഷ്യറിയും മന്ത്രിമാരും …
Read More »ആശാങ്ക കുറയാതെ കേരളം ; സംസ്ഥാനത്ത് ഇന്ന് 17,481 പേര്‍ക്ക് കോവിഡ്; 105 മരണം; പത്തിൽ കുറയാതെ ടെസ്റ്റ് പോസിറ്റിവിറ്റി…
സംസ്ഥാനത്ത് ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,57,18,672 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് …
Read More »മദ്യവും മയക്കുമരുന്നും ഉപേക്ഷിക്കണമെന്ന് അമ്മ; പ്രകോപിതനായി മകന്‍ അമ്മയെ ജീവനോടെ കത്തിച്ച് കൊന്നു…
ഛത്തീസ്ഗഢീലെ ദുര്‍ഗ് ജില്ലയില്‍ മദ്യപാനം നിര്‍ത്താന്‍ ആവശ്യപ്പെട്ട അമ്മയെ മകന്‍ ജീവനോടെ കത്തിച്ചു കൊന്നു. ഇളയ മകനോട് മദ്യവും മയക്കുമരുന്ന് ഉപയോഗവും ഉപേക്ഷിക്കാന്‍ അമ്മ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് അമ്മയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതി സൂര്യകാന്ത് വര്‍മ്മയ്ക്ക് 27 വയസ്സാണ് പ്രായം. സംഭവം പുറത്തുവന്നതോടെ ഗ്രാമവാസികളും പരിഭ്രാന്തരാണ്. ദുര്‍ഗ് ജില്ലയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് നാനക്തി ഗ്രാമം. തീപിടിത്തത്തെത്തുടര്‍ന്ന് ഇയാള്‍ …
Read More »28 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 18…
28 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 18. വിവരങ്ങള്‍ക്ക്: www.keralapsc.gov.in സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II ശമ്പളം: 39,300-83,000 രൂപ. ഒഴിവുകളുടെ എണ്ണം: സംസ്ഥാനതലം (പ്രതീക്ഷിത ഒഴിവുകള്‍). പ്രായപരിധി: 20-36. ഉദ്യോഗാര്‍ഥികള്‍ 2.01.1985-നും 1.01.2001-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). 1. സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടു/ പ്രീഡിഗ്രി/ വി.എച്ച്.എസ്.ഇ. കോഴ്‌സ് വിജയിച്ചിരിക്കണം/ ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഡൊമസ്റ്റിക് നഴ്‌സിങ്ങില്‍ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY