Breaking News

Breaking News

ലോറികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്…

ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ ചരക്ക് ലോറികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. രാജ്യത്ത് ഇന്ധനവില വര്‍ധനവ് തുടരുന്നതിനിടെ ഡീസലിന്റെ വില കുറയ്ക്കണമെന്ന ആവശ്യവുമായാണ് സൗത്ത് സോണ്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുന്നത്. ആഗസ്റ്റ് 9 നകം വില കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡീസലിന്റെ വില ലിറ്ററിന് 36 തവണകളിലായി 28 രൂപ വര്‍ദ്ധിച്ചതായി സംഘടന ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയില്‍ …

Read More »

ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പങ്കെടുക്കുന്നതിന് വിലക്ക്…

ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. ഐ.ടി സെക്രട്ടറി, ഡി.ജി.പി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. 18 വയസില്‍ താഴെയുള്ളവര്‍ ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണം. ക്ലബ് ഹൗസിലെ ചര്‍ച്ചകളിലും കുട്ടികള്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കണം. ക്ലബ് ഹൗസില്‍ കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായുള്ള പരാതിയിലാണ് നടപടി.

Read More »

നീലച്ചിത്ര നിര്‍മാണം : അറസ്റ്റ് തടയാന്‍ രാജ് കുന്ദ്ര ക്രൈം ബ്രാഞ്ചിന് നല്‍കിയത് 25 ലക്ഷം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയും ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അതെ സമയം അറസ്റ്റ് തടയാനായി ലക്ഷങ്ങളാണ് പോലീസിന് കുന്ദ്ര കൈക്കൂലിയായി നല്‍കിയതെന്നാണ്വി വരം. മുംബൈ പോലീസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് 25 ലക്ഷം രൂപയോളം കൈക്കൂലി നല്‍കിയെന്നാണ് മിഡ് ഡേ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുത്. കേസില്‍ പ്രതിയായിരുന്ന അരവിന്ദ് ശ്രീവാസ്തവ കൈക്കൂലി വിഷയം ചൂണ്ടിക്കാട്ടി ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് മെയില്‍ …

Read More »

നടന്‍ ബാബുരാജ് ‘എടുത്തെറിഞ്ഞ്’ വിശാലിന് പരിക്ക്.

ബാബുരാജ് എടുത്തെറിഞ്ഞുതു കാരണം നടന്‍ വിശാലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ഹൈദരാബാദില്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. റോപ്പില്‍ ഉയര്‍ന്ന വിശാലിന്റെ തോള് ഭിത്തിയില്‍ ഇടിച്ചാണ് പരിക്ക്. രണ്ടു ദിവസത്തേക്ക് വിശാലിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിശാല്‍ 31 എന്ന് വര്‍ക്കിംഗ് ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനെ ഇടയിലാണ് പരിക്കേറ്റത്. ലൊക്കേഷനില്‍ ഉണ്ടായിരുന്ന ഫിസിയോ തെറാപ്പിസ്റ്റ് ഉടന്‍ തന്നെ അടിയന്തിര ചികിത്സ ലഭ്യമാക്കി.

Read More »

സ്പുട്‌നിക്ക് വാക്‌സിൻ കേരളത്തിലും; നിർമ്മാണ യൂണിറ്റിന് സംസ്ഥാനം പരിഗണനയിൽ…

സ്പുഡ്‌നിക്ക് വാക്‌സിൻ നിർമ്മാണ യൂണിറ്റ് കേരളത്തിലും വന്നേക്കുമെന്ന് റിപ്പോർട്ട്. സ്പുഡ്‌നിക്ക് വാക്‌സിൻ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്തെ തോന്നയ്ക്കലാണ് പരിഗണനയിൽ. സ്പുട്‌നിക് വാക്‌സിൻ റഷ്യയ്ക്ക് പുറത്ത് ആദ്യമായിട്ട് നിർമിക്കുക ഇന്ത്യയിലായിരക്കും എന്ന് ഏകദേശ ധാരയായിട്ടുണ്ട്. ആദ്യ പരിഗണന ഗുജറാത്തിനും രണ്ടാം പരിഗണനയിൽ കേരളവുമുണ്ട്. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് നിർമ്മാണ യൂണിറ്റ്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാകും യൂണിറ്റ് ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ റഷ്യൻ അധികൃതർ കേരളത്തിലെ കെഎസ്‌ഐഡിസിയും കേരളത്തിലെ ഉന്നതാധികാര …

Read More »

ശക്തമായ മഴ തുടരുന്നു; വെള്ളപ്പൊക്കത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു, വീടുകളില്‍ നിന്ന് പലായനം ചെയ്ത് ആയിരങ്ങള്‍…

ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ വെള്ളപ്പൊക്കത്തില്‍ ഇതുവരെ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് കനത്ത മഴയാണ് പെയ്യുന്നത്‌, ആയിരങ്ങളെ വീടുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ഒരു ഡാം തകര്‍ന്നടിയുകയും ചെയ്തു. കനത്ത മഴയില്‍ വെള്ളപ്പൊക്കം ഉണ്ടായതിനാല്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലുടനീളം റോഡുകളും സബ്‌വേ സ്റ്റേഷനുകളും വെള്ളത്തില്‍ മുങ്ങി. ‘വെള്ളം എന്റെ നെഞ്ചൊപ്പം എത്തി,’ അതിജീവിച്ച ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി. ‘ഞാന്‍ ശരിക്കും ഭയപ്പെട്ടു, പക്ഷേ ഏറ്റവും ഭയാനകമായ കാര്യം വെള്ളമല്ല, മറിച്ച്‌ …

Read More »

കോവിഡ് വ്യാപനം കുറയുന്നു; സ്കൂളുകള്‍ തുറക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍…

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ പുനരാരംഭിക്കാനുള്ള നടപടികളുമായി വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത്. രാജ്യത്ത് ഇനി സ്കൂളുകള്‍ തുറക്കുന്നതില്‍ പ്രശനങ്ങള്‍ ഇല്ലെന്നും ആദ്യം പ്രൈമറി ക്ലാസുകള്‍ ആരംഭിക്കുന്നതാകും ഉത്തമമാണെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) വ്യക്തമാക്കി. വൈറസ് പറ്റിപ്പിടിക്കുന്ന എയ്സ് റിസപ്റ്ററുകള്‍ കുട്ടികളില്‍ കുറവായതിനാല്‍ മുതിര്‍ന്നവരെക്കാള്‍ മികച്ച രീതിയില്‍ കോവിഡ് ബാധയെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്നും ഐ.സി.എം.ആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവ വ്യകത്മാക്കി. സ്‌കൂള്‍ തുറക്കുന്നതിന് …

Read More »

ആ ചിരി ഓർമ്മകളിൽ മാത്രം; ച​ല​ച്ചി​ത്ര ന​ട​ന്‍ കെ.​ടി​.എ​സ്. പ​ട​ന്ന​യി​ല്‍ അ​ന്ത​രി​ച്ചു…

പ്ര​മു​ഖ ച​ല​ച്ചി​ത്ര ന​ട​ന്‍ കെ.​ടി.​എ​സ്. പ​ട​ന്ന​യി​ല്‍ (88) അ​ന്ത​രി​ച്ചു. തൃ​പ്പു​ണി​ത്തു​റ​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ഹാ​സ്യ വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ന​ട​നാ​ണ് കെ​.ടി.​എ​സ്. പ​ട​ന്ന​യി​ല്‍. ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ മ​ല​യാ​ള സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന ന​ട​നാ​ണ് വി​ട​വാ​ങ്ങി​യ​ത്. ‌‌‌ നാ​ട​ക ലോ​ക​ത്ത് നി​ന്നാ​ണ് പ​ട​ന്ന​യി​ല്‍ സി​നി​മ​യി​ല്‍ എ​ത്തു​ന്ന​ത്. സ്വ​ന്ത​മാ​യി സം​വി​ധാ​നം ചെ​യ്ത വി​വാ​ഹ​ദ​ല്ലാ​ള്‍ എ​ന്ന നാ​ട​ക​ത്തി​ല്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചാ​യി​രു​ന്നു ക​ലാ​ലോ​ക​ത്തെ ആ​ദ്യ​ചു​വ​ടു​വ​യ്പ്. രാ​ജ​സേ​ന​ന്‍ സം​വി​ധാ​നം ചെ​യ്ത അ​നി​യ​ന്‍​ബാ​വ ചേ​ട്ട​ന്‍​ബാ​വ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ല്‍ എ​ത്തു​ന്ന​ത്. സ്വ​ത​സി​ദ്ധ​മാ​യ …

Read More »

ടോക്കിയോ ഒളിമ്ബിക്സ് : ഇതിഹാസങ്ങളുടെ ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീം…

എട്ട് സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലം എന്നിവയടക്കം മൊത്തം 11 മെഡലുകള്‍ ഹോക്കിയില്‍ ധ്യാന്‍ ചന്ദ്, ബല്‍ബീര്‍ സിംഗ് ജൂനിയര്‍, ഉദം സിംഗ് തുടങ്ങിയ ഇതിഹാസങ്ങളുടെ നേതൃത്വത്തിലുള്ള ഹോക്കി ടീം ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ അവസാന ഒളിമ്ബിക് മെഡല്‍ ഇന്ത്യയില്‍ എത്തിയിട്ട് നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 1980ല്‍ മോസ്കോയില്‍ നടന്ന ഗെയിംസിലാണ് അവസാനമായി ഇന്ത്യ മെഡല്‍ നേടിയത്. അതും ഒരു സ്വര്‍ണം. 41 വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ടീമിന്റെ വരള്‍ച്ചയില്‍ …

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; ശക്തമായ മഴ തുടരും; യെല്ലോ അലര്‍ട്ട്…

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള 11 ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് ആണ്. വെള്ളിയാഴ്ച പാലക്കാട് ഒഴികെയുള്ള 13 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. …

Read More »