തിരുവനന്തപുരം: വിജിലൻസ് കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സംസ്ഥാനത്ത് കൂടുതൽ വിജിലൻസ് കോടതികൾ അനുവദിക്കാൻ നടപടി സ്വീകരിക്കും. വിജിലൻസ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിജിലൻസ് കേസുകളുടെ അന്വേഷണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഫോറൻസിക് ലാബിന്‍റെ ഹെഡ് ഓഫീസിലും സോണൽ ഓഫീസുകളിലും ലഭ്യമായ സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് മാത്രമായി സൈബർ ഫോറൻസിക് ഡോക്യുമെന്‍റ് ഡിവിഷൻ അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ …
Read More »സംസ്ഥാനത്ത് താപനില ഉയരുന്നു, ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: താപനില ഉയരുന്നത് മൂലം സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാകുമെന്ന് സിഡബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ ജലസ്രോതസ്സുകളിലെ ജലനിരപ്പ് ഗണ്യമായി കുറയുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ പല ജില്ലകളിലും ഭൂഗർഭജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ താപനില കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിലയിലാണ്. പാലക്കാട് ജില്ലയിൽ രാത്രി താപനിലയിൽ 2.9 ഡിഗ്രിയുടെ വർധനയുണ്ടായി. കൊച്ചി, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ മാത്രമാണ് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. …
Read More »വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ്: മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി അനിൽ അക്കര
തൃശ്ശൂർ: വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്‍റെ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനിൽ അക്കരയുടെ ആരോപണം. ലൈഫ് മിഷൻ സി.ഇ.ഒ തയ്യാറാക്കിയ രഹസ്യ റിപ്പോർട്ട് നാളെ പുറത്തുവിടുമെന്ന് അനിൽ അക്കര പറഞ്ഞു. രേഖകൾ നാളെ ഉച്ചയോടെ പുറത്തുവിടുമെന്നാണ് അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചത്. ഉച്ചയ്ക്ക് 12ന് തൃശൂർ ഡി.സി.സിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ …
Read More »യുദ്ധം അവസാനിപ്പിക്കണം, പ്രശ്ന പരിഹാരത്തിന് അമേരിക്ക തയ്യാർ: ആൻ്റണി ബ്ലിങ്കൻ
ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ചർച്ച നടത്തി. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെട്ടതായി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ അമേരിക്ക തയ്യാറാണെന്നും എന്നാൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് സമാധാനത്തിൽ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ചർച്ച നടന്നത്. ഉക്രൈൻ അധിനിവേശത്തെ ശക്തമായി അപലപിക്കുന്നതായും ബ്ലിങ്കൻ കൂട്ടിച്ചേർത്തു. റഷ്യക്ക് വേണമെങ്കിൽ …
Read More »ഒരു ടിക്കറ്റിന് ഒരു ടിക്കറ്റ് ഫ്രീ; പുത്തൻ തന്ത്രവുമായി ‘പത്താന്‍’ നിര്‍മ്മാതാക്കള്‍
4 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായെത്തിയ പത്താന് സമീപകാലത്ത് മറ്റൊരു ബോളിവുഡ് ചിത്രത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് ലഭിച്ചത്. ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇന്ത്യൻ കളക്ഷനിൽ 500 കോടി രൂപയും ആഗോള ബോക്സ് ഓഫീസിൽ 1,000 കോടി രൂപയും മറികടന്നിരുന്നു. നേരത്തെ നിശ്ചിത ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കുറച്ച് പ്രേക്ഷകരെ ആകർഷിക്കാൻ പത്താൻ്റെ നിർമ്മാതാക്കൾ ശ്രമിച്ചിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ലക്ഷ്യമിട്ട് മറ്റൊരു ഓഫറുമായി എത്തിയിരിക്കുകയാണ് അവർ. ഒരു …
Read More »ഗോൾഡൻ ഐഫോൺ; സഹതാരങ്ങൾക്ക് മെസ്സിയുടെ സമ്മാനം
പാരിസ്: അർജന്‍റീനക്കാരുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകപ്പ് വിജയം നേടാൻ തനിക്കൊപ്പം നിന്ന സഹതാരങ്ങൾക്ക് ഗോൾഡൻ ഐഫോൺ സമ്മാനമായി നൽകാൻ മെസ്സി. 36 സ്വർണ്ണ ഐഫോണുകൾക്കായി മെസ്സി 1.73 കോടി രൂപയാണ് ചെലവഴിക്കുന്നത്. 24 കാരറ്റ് ഗോൾഡൻ ഐഫോണുകൾ പാരീസിലെ മെസ്സിയുടെ അപ്പാർട്ട്മെന്‍റിൽ എത്തിച്ചതായാണ് റിപ്പോർട്ട്. ഓരോ ഐഫോണിലും കളിക്കാരുടെ പേരും ജേഴ്സി നമ്പറും അർജന്‍റീനയുടെ ലോഗോയും ഉണ്ട്. സ്വർണത്തിൽ പൊതിഞ്ഞ ഐഫോണുകൾ മെസിക്ക് വേണ്ടി നിർമ്മിച്ചത് ഐഡിസൈൻ …
Read More »വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന; അന്വേഷണത്തിന് ഇഡിയും
കണ്ണൂർ: വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിൻ്റെ പരിശോധന. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിര ചെയർപേഴ്സണായ റിസോർട്ടാണ് വൈദേകം. റിസോർട്ടിനെതിരായ അന്വേഷണവുമായി എൻഫോഴ്സ്മെന്‍റ് വിഭാഗവും മുന്നോട്ട് പോവുകയാണ്. ഇ.പി ജയരാജന്‍റെ മകൻ ഡയറക്ടറായ ആയുർവേദ റിസോർട്ടിന്‍റെ മറവിൽ കള്ളപ്പണ ഇടപാട് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. ഇഡി കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് …
Read More »ഡൽഹി ക്യാപിറ്റൽസിന്‍റെ ക്യാപ്റ്റനായി മെഗ് ലാനിങ്
വനിതാ പ്രീമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിന്‍റെ ക്യാപ്റ്റനായി മെഗ് ലാനിങ്. 30 കാരിയായ മെഗ് ഓസ്ട്രേലിയൻ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയാണ്. ടോപ് ഓർഡർ ബാറ്ററായ മെഗ് 2014 മുതൽ ഓസ്ട്രേലിയൻ ദേശീയ ടീമിൻ്റെ നായികയാണ്. അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നടന്ന ടി 20 ലോകകപ്പ് ഉൾപ്പെടെ ഓസ്ട്രേലിയയ്ക്കൊപ്പം അഞ്ച് ടി 20 ലോകകപ്പുകൾ മെഗ് നേടിയിട്ടുണ്ട്. ഇതിൽ നാലും ക്യാപ്റ്റൻ സ്ഥാനത്തിരിക്കുമ്പോളായിരുന്നു. അന്താരാഷ്ട്ര കരിയറിൽ രണ്ട് ഏകദിന ലോകകപ്പുകളും …
Read More »ജെഎൻയുവിൽ ധർണ നടത്തിയാൽ പിഴ 20,000; കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ
ന്യൂഡല്‍ഹി: ജെഎൻയു സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് അധികൃതർ വിലക്കേർപ്പെടുത്തി. പ്രതിഷേധം അതിരൂക്ഷമാകുന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിലക്കേർപ്പെടുത്തിയത്. ധർണ നടത്തിയാൽ 20,000 രൂപ പിഴ ഈടാക്കുമെന്നും അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പ്രവേശനം റദ്ദാക്കുമെന്നും ചട്ടത്തിൽ പറയുന്നു. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ സർവകലാശാലയിലെ പാർട്ട് ടൈം വിദ്യാർത്ഥികൾക്കും ബാധകമാണ്. നിരാഹാര സമരം, പ്രവേശന കവാടം തടയൽ തുടങ്ങിയ സമരങ്ങൾക്ക് 20,000 രൂപ പിഴയും ചുമത്തും. പുതുക്കിയ നിയമങ്ങൾ ഫെബ്രുവരി 3 മുതൽ പ്രാബല്യത്തിൽ വരും …
Read More »ദുരിതാശ്വാസ നിധി തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാരാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. സർക്കാർ തന്നെ കേസെടുത്തതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന വാദം അംഗീകരിക്കാനാവില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണെന്നും കോടതി പറഞ്ഞു. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് അന്വേഷിക്കാൻ സിബിഐയോ പ്രത്യേക സംഘമോ വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ …
Read More »