Breaking News

Breaking News

രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം…

രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം. കേരള ഹൈക്കോടതിയാണ് ഐഷയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഐഷ ദ്വീപിലെത്തി ചോദ്യം ചെയ്യലിന് വിധേയയായിരുന്നു. ലക്ഷദ്വീപിലെത്തിയ ഐഷയെ മൂന്ന് തവണയാണ് രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്തത്. ഐഷയ്ക്ക് ദ്വീപില്‍ നിന്ന് മടങ്ങാന്‍ അനുമതി …

Read More »

സംസ്ഥാനത്ത് ഇന്ന് മാസ്ക്ക് ധരിക്കാത്തത് 11,002 പേര്‍; നിയന്ത്രണം ലംഘിച്ചതിന് 5013 പേര്‍ക്കെതിരെ കേസ്…

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 5013 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1288 പേരാണ്. 1731 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 11002 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 53 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 475, 36, 42 തിരുവനന്തപുരം റൂറല്‍ – 467, …

Read More »

പിറന്നാള്‍ ആഘോഷത്തിനിടെ സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചു ; പതിനേഴുകാരന്റെ കൈ മുറിച്ചു മാറ്റി…

സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചതിന് പിന്നാലെ പതിനേഴുകാരന്റെ കൈ മുറിച്ചു മാറ്റി. കൈയ്യില്‍ വിഷാംശം കണ്ടെത്തിയതോടെയാണ് കൈ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. ബംഗളൂരുവിലെ ചാമരാജ്‌പേട്ടിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനിടെയാണ് പതിനേഴുകാരന്റെ കയ്യില്‍ സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചത്. വോളിബോള്‍ കോച്ച്‌ കൂടിയായ സുഹൃത്ത് വെള്ളത്തില്‍ ഗുളിക കലക്കി കയ്യില്‍ കുത്തിവെയ്ക്കുകയായിരുന്നു. എന്നാല്‍ നാല് ദിവസത്തിനകം കൈ വീര്‍ക്കുകയും നീര് വരികയും ചെയ്തു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കയ്യില്‍ വിഷാംശം ഉളളതായി കണ്ടെത്തിയത്. ശരീരത്തില്‍ …

Read More »

നെടുമ്ബാശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട ; പിടിച്ചത് 3.2 കോടി രൂപ വിലവരുന്ന അഞ്ചു കിലോയിലധികം സ്വര്‍ണ്ണം…

നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഡിആര്‍ഐ, എയര്‍ കസ്റ്റംസ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ വന്‍ സ്വര്‍ണവേട്ട വിമാന താവളം വഴി സുരക്ഷ പരിശോധനങ്ങളെ മറികടന്ന് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 5.300 കിലോഗ്രാം സ്വര്‍ണമാണ് ഇരു വിഭാഗങ്ങളും ചേര്‍ന്ന് ഇന്ന് പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 3.2 കോടി രൂപ വില വരും. സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആറ് യാത്രക്കാരെ കസ്റ്റ്റ്റംസും ഡിആര്‍ഐയും ചേര്‍ന്ന് പിടികൂടിയിട്ടുണ്ട. ഇതില്‍ 2945 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് …

Read More »

വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച്‌ എം.സി ജോസഫൈന്‍

വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച്‌ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. പരാതി നല്‍കാത്തതിലുള്ള ആത്മരോഷമാണ് താന്‍ പ്രകടിപ്പിച്ചത്. ഒരു അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് പെണ്‍കുട്ടിയോട് സംസാരിച്ചത്. കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിക്കിടെയാണ് ജോസഫൈന്‍ പരാതിക്കാരിയോട്‌ പരുഷമായി സംസാരിച്ചത്. തന്നെ വിളിച്ചപ്പോള്‍ അതൊരു ഫോണ്‍ ഇന്‍ പരിപാടിയാണെന്ന് തനിക്കറിയില്ലായിരുന്നു. ഒരു പെണ്‍കുട്ടി പരാതി പറയാന്‍ വിളിച്ചപ്പോള്‍ അവര്‍ പറയുന്നത് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഒന്ന് ഉറക്കെ പറയൂ എന്ന് അവരോട് …

Read More »

സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്; 136 മരണം; 11,469 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,23,97,780 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ങ്ങളാണ് കോവിഡ്-19 …

Read More »

ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന്‍ 30 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു; തരം തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ…

രാജ്യത്തെ ആകെ പ്രതിരോധ കുത്തിവയ്പുകള്‍ 30 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താല്‍ക്കാലിക വിവരം അനുസരിച്ച്‌ 40,45,516 സെഷനുകളിലൂടെ ആകെ 30,16,26,028 ഡോസ് വാക്‌സിനാണ് നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,89,599 ഡോസ് വാക്‌സിന്‍ നല്‍കി. കോവിഡ്19 പ്രതിരോധ കുത്തിവയ്പിന്റെ പുതിയ ഘട്ടം 2021 ജൂണ്‍ 21നാണ് ആരംഭിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍: ആദ്യ ഡോസ് 1,01,58,915, രണ്ടാമത്തെ ഡോസ് 71,32,888. മുന്‍നിരപ്പോരാളികള്‍: ആദ്യ ഡോസ് 1,73,03,658, …

Read More »

സംസ്ഥാനത്ത് ഒറ്റപ്പെട്ട, ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലേര്‍ട്ട് …

സംസ്ഥാനത്ത് ഒറ്റപ്പെട്ട, ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേ തുടർന്ന് ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ തിങ്കളാഴ്ച്ച മഴമുന്നറിയിപ്പുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം.

Read More »

രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധിച്ച്‌ ആദ്യ മരണം സ്ഥിരീകരിച്ചു…

മഹാമാരിയായ കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് ബാധിച്ചുള്ള ആദ്യ മരണം മധ്യപ്രദേശില്‍ റിപോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജ്വയിനില്‍ ചികില്‍സയിലിരുന്ന സ്ത്രീയാണ് മരിച്ചത്. ജീനോ സീക്വന്‍സിങ്ങിലൂടെയാണ് ഡെല്‍റ്റ പ്ലസ് വകഭേദമാണെന്ന് കണ്ടെത്തിയതെന്ന് ഉജ്ജ്വയ്ന്‍ കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. റൗനാക് പറഞ്ഞു. സ്ത്രീയുടെ ഭര്‍ത്താവിനും കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇയാള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നയാളാണെന്നും ഡോക്ടര്‍ പറഞ്ഞു. മധ്യപ്രദേശില്‍ അഞ്ചുപേര്‍ക്കാണ് കൊവിഡ് ഡെല്‍റ്റാപ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മധ്യപ്രദേശിന് …

Read More »

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് : ഐസിസിയെ വിമര്‍ശിച്ച്‌ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി

ഐസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. ഒരു മത്സരം കൊണ്ട് ലോകത്തിലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല എന്ന് കൊഹ്‌ലി പറഞ്ഞു. മൂന്ന് ടെസ്റ്റുകളെങ്കിലും അടങ്ങിയ ഒരു പരമ്ബര നടത്തിയാവണം ഇത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘ഒന്നാമതായി, ഒരു ടെസ്റ്റ് കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല. ഒരു ടെസ്റ്റ് പരമ്ബര ആയിരുന്നെങ്കില്‍ മൂന്ന് മത്സരങ്ങള്‍ കൊണ്ട് കുറച്ചുകൂടി മികച്ച പോരാട്ടം …

Read More »