Breaking News

ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന്‍ 30 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു; തരം തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ…

രാജ്യത്തെ ആകെ പ്രതിരോധ കുത്തിവയ്പുകള്‍ 30 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താല്‍ക്കാലിക വിവരം അനുസരിച്ച്‌ 40,45,516 സെഷനുകളിലൂടെ ആകെ 30,16,26,028 ഡോസ് വാക്‌സിനാണ് നല്‍കിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,89,599 ഡോസ് വാക്‌സിന്‍ നല്‍കി. കോവിഡ്19 പ്രതിരോധ കുത്തിവയ്പിന്റെ പുതിയ ഘട്ടം 2021 ജൂണ്‍ 21നാണ് ആരംഭിച്ചത്.

ആരോഗ്യപ്രവര്‍ത്തകര്‍: ആദ്യ ഡോസ് 1,01,58,915, രണ്ടാമത്തെ ഡോസ് 71,32,888.
മുന്‍നിരപ്പോരാളികള്‍: ആദ്യ ഡോസ് 1,73,03,658, രണ്ടാമത്തെ ഡോസ് 91,85,106.
18-44 പ്രായപരിധിയിലുള്ളവര്‍: ആദ്യ ഡോസ് 7,06,62,665, രണ്ടാമത്തെ ഡോസ് 15,02,078.

45-59 പ്രായപരിധിയിലുള്ളവര്‍: ആദ്യ ഡോസ് 8,39,38,683, രണ്ടാമത്തെ ഡോസ് 1,33,51,488.
60 വയസിനുമേല്‍ പ്രായമുള്ളവര്‍: ആദ്യ ഡോസ് 6,61,61,004, രണ്ടാമത്തെ ഡോസ് 2,22,29,543. ആകെ 30,16,26,028.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …