Breaking News

പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെത്തില്ല:ഹൈക്കോടതി.

ഈ കഴിഞ്ഞ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു.

ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് വിദ്യാര്‍ഥികളും കെഎസ് യുവും നല്‍കിയ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തള്ളി.

ഗ്രേസ് മാര്‍ക്കിന് പകരം അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് രണ്ട് ബോണസ് പോയിന്‍റ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനവും ഹൈക്കോടതി അംഗീകരിച്ചു. എട്ട്, ഒമ്ബത് ക്ലാസുകളില്‍ ലഭിച്ച ഗ്രേസ് മാര്‍ക്ക് ഇത്തവണയും നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

കോവിഡ് മൂലം സ്കൂളുകള്‍ അടച്ചതിനാല്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …