Breaking News

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് യാതൊരുവിധ ആശങ്കയുമില്ല; മുഖ്യമന്ത്രി

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും സുപ്രിം കോടതി അന്തിമവിധി വന്നതിന് ശേഷമായിരിക്കും തുടര്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ആശയക്കുഴപ്പം വേണ്ടെന്നും സത്യവാങ്ങ്മൂലം തിരുത്തുന്നത് കേസ് വരുമ്ബോള്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ശബരിമലയില്‍ ഒരു പ്രശ്നവുമില്ല.

നടിയെ ആക്രമിച്ച കേസ്: കാവ്യ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാകും…Read more 

അന്തിമ വിധി വരെ കാത്തിരിക്കാമെന്നും പിണറായി വിജയന്‍ പറഞ്ഞു. അന്തിമ വിധിയില്‍ പ്രശ്നമുണ്ടെങ്കില്‍ അപ്പോള്‍ എല്ലാവരോടും ചര്‍ച്ച ചെയ്യാമെന്നാണ് നിലപാട്. ശബരിമല ഉപയോഗിച്ച്‌ ജനങ്ങളെ സ്വാധീനിക്കാണ് ചിലര്‍ ശ്രമിക്കുന്നത്.

വലിയ തോതിലുള്ള വ്യാജ ആരോപണങ്ങള്‍ സര്‍ക്കാരിന് നേരെ ഉയര്‍ത്തുന്നു. കെട്ടിച്ചമച്ച വാര്‍ത്തകള്‍ നല്‍കുന്നു. സര്‍ക്കാരിനെതിരെ വഴിവിട്ട നടപടിക്ക് നീങ്ങുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …