കോവിഷീല്‍ഡിന്റെ ആദ്യ ഡോസിന് ഡെല്‍റ്റ വകഭേദത്തിനെതിരെ 61 ശതമാനം വരെ ഫലപ്രാപ്തിയെന്ന് ഡോ എന്‍ കെ അറോറ. നാലാഴ്ചത്തെ ഇടവേള നിശ്ചയിച്ചാണ് ദേശീയ കുത്തിവെയ്പ് ദൗത്യം രാജ്യത്ത് ആരംഭിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ കുത്തിവെയ്പ് എടുത്തവര്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിക്കുന്നതായാണ് കണ്ടെത്തിയത്. ബ്രിട്ടനും ആസ്ട്രാസെനേക്കയുടെ വാക്‌സിന്റെ ഇടവേള 12 ആഴ്ച വരെയായി ഉയര്‍ത്തിയിരുന്നു. അതിനിടെ ലോകാരോഗ്യസംഘടനയും ഇടവേള വര്‍ധിപ്പിക്കുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ആറു മുതല്‍ എട്ടാഴ്ച വരെ നീട്ടുന്നത് നല്ലതാണ് എന്നതായിരുന്നു …
Read More »പ്രണയം നിരസിച്ചു : മലപ്പുറത്ത് 21 കാരിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു, സഹോദരി ഗുരുതരാവസ്ഥയില്‍…
പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന സഹോദരിയെ ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ചു. ഏലംകുളം പഞ്ചായത്തില്‍ എളാട് സ്വദേശിയുടെ മകള്‍ ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ പെൺകുട്ടിയുടെ സഹോദരി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പ്രതി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീടിന്‍റെ മുകള്‍നിലയിലെ റൂമില്‍ കയറിയ പ്രതി പെൺകുട്ടിയെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രണയം നിരസിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് …
Read More »സ്വര്‍ണക്കടത്ത് കേസ്; രണ്ട് വിമാനകമ്ബനികള്‍ക്ക് കസ്റ്റംസ് നോട്ടീസ്, നിര്‍ണായക കണ്ടെത്തല്‍….
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് വിമാനകമ്ബനികള്‍ക്ക് കസ്റ്റംസ് നോട്ടിസ് അയച്ചു. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ക്കാണ് നോട്ടീസ്. സാധാരണ കാര്‍ഗോയെ നയതന്ത്ര കാര്‍ഗോ ആക്കിയത് വിമാനകമ്ബനികളാണെന്നാണ് കസ്റ്റംസ് വിശദീകരണം. കേസന്വേഷണത്തിന്‍റെ ഭാഗമായി കോണ്‍സല്‍ ജനറല്‍, സ്വപ്‌ന, ശിവശങ്കര്‍ ഉള്‍പ്പടെ 52 പേര്‍ക്ക് കൂടി കസ്റ്റംസ് നോട്ടീസ് നല്‍കുമെന്നാണ് വിവരം. നയതന്ത്ര ബാഗേജിലാണ് സ്വര്‍ണം കടത്തിയിരുന്നതെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. കോണ്‍സല്‍ ജനറലിന്‍റെ ഒരു കത്തോടു കൂടിയാണ് ഇവ വിമാനത്താവളത്തിലെത്തിച്ചിരുന്നത്. വിമാനത്താവളത്തില്‍ …
Read More »തെലുങ്ക് ചിത്രത്തിന് നൂറ് കോടി ; ദളപതിയുടെ റെക്കോര്‍ഡ് പ്രതിഫലം കേട്ട് ഞെട്ടി സിനിമാലോകം
വിജയ് തെലുങ്കിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. തോഴ, മഹര്‍ഷി, ഊപ്പിരി പോലുളള വിജയ ചിത്രങ്ങള്‍ തെലുങ്കില്‍ ഒരുക്കിയ വംശി പൈദിപ്പളളിയാണ് വിജയ് ചിത്രം ഒരുക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുക. ടോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാക്കളിലൊരാളായ ദില്‍ രാജുവാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം സിനിമയ്ക്ക് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 100 കോടി രൂപയാണ് ദില്‍ …
Read More »ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് പരിക്കേറ്റ യുവതി ഇന്ന് മരിച്ചു; ഒരു മാസമായി തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവതിയാണ് മരിച്ചത്….
തിരുവനന്തപുരം ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി ഇന്ന് പുലര്‍ച്ചെ മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് മരിച്ചത്. കഴിഞ്ഞമാസം 15ന് ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ലിഫ്റ്റ് തകര്‍ന്ന് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ അപായ സൂചനാ മുന്നറിയിപ്പുകള്‍ ഒന്നും നല്‍കാത്തതിനാല്‍ യുവതി അതില്‍ കയറുകയും രണ്ട് നില താഴ്ച്ചയിലേക്ക് പതിക്കുകയുമായിരുന്നു. വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും …
Read More »രാജ്യത്ത് കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കോവിഡ് കേസുകളിൽ വർധനവ്; 2,330 മരണവും….
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,208 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2,330 മരണവും സ്ഥിരീകരിച്ചു. 1,03,570 പേര്‍ രോഗമുക്തി നേടി. എന്നാല്‍ കഴിഞ്ഞ ദിവസത്തേതില്‍ നിന്നും നേരിയ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധനാഴ്ച 62,224 ആയിരുന്നു രാജ്യത്തെ പ്രതിദിന കോവിഡ് കേസ്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,97,00,313 ആയി ഉയര്‍ന്നു. ആകെ മരണം 3,81,903. ആകെ രോഗമുക്തരുടെ എണ്ണം 2,84,91,670. നിലവില്‍ …
Read More »കൊല്ലത്ത് കോവിഡ് രോഗിക്കൊപ്പം പോയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍….
കോവിഡ് രോഗിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായി. കൊല്ലം ചവറ തെക്കുഭാഗം സജികുട്ടനാണ് അറസ്റ്റിലായത്. ജൂണ്‍ മൂന്നാം തീയതി നടന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെത്തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് തെക്കുംഭാഗം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തിന്റെ ഗൃഹവാസ പരിചരണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ശങ്കരമംഗലത്തെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം നടന്നത്. ഇവരെ കൊണ്ടുപോകാനായി സജികുട്ടനാണ് ആംബുലന്‍സുമായി എത്തിയത്. തുടര്‍ന്ന് …
Read More »ഒന്നരമാസത്തെ കാത്തിരിപ്പിന് വിട; ബാറുകളും ഔട്ട്‌ലെറ്റുകളും തുറന്നു, മദ്യം വാങ്ങാന്‍ സാമൂഹ്യ അകലം പാലിച്ച് നീണ്ടനിര
ബാറുകളും ബിവറേജസും എന്നുതുറക്കുമെന്ന ചോദ്യങ്ങള്‍ക്ക് കടിഞ്ഞാണിട്ട് സംസ്ഥാനത്ത് മദ്യവില്‍പ്പന പുനരാരംഭിച്ചു. രാവിലെ ഒമ്ബത് മണിയ്‌ക്ക് തുറക്കുന്നതിന് മണിക്കൂറുകള്‍ മുമ്ബുതന്നെ പല ബിവറേജസിന് മുന്നിലും മദ്യം വാങ്ങാനായി നീണ്ടനിരയാണ് ദൃശ്യമായത്. സാമൂഹിക അകലം ഉറപ്പുവരുത്താനായി പലയിടത്തും പൊലീസ് പരിശോധനയുമുണ്ട്. വൈകിട്ട് ഏഴ് വരെയാണ് പ്രവൃത്തിസമയം. മൊബൈല്‍ ആപ്പ് വഴിയുള്ള ബുക്കിംഗ് ഒഴിവാക്കിയാണ് മദ്യവില്‍പ്പന പുനരാരംഭിച്ചിരിക്കുന്നത്. തിരക്ക് ഒഴിവാക്കാന്‍ മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്‌തുള്ള വില്‍പ്പനയ്ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. …
Read More »ലോട്ടറി വില്‍പന വ്യാഴാഴ്ച പുനരാരംഭിക്കും; മാറ്റിവച്ച നറുക്കെടുപ്പുകള്‍ 25 മുതല്‍; മാറ്റിവച്ച പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക്…
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവച്ച സ്ത്രീശക്തി 259, അക്ഷയ 496, കാരുണ്യ പ്ലസ് 367, നിര്‍മല്‍ 223, വിന്‍വിന്‍ 615, സ്ത്രീശക്തി 260, അക്ഷയ 497, ഭാഗ്യമിത്ര-ബിഎം 6, ലൈഫ് വിഷു ബമ്ബര്‍-ബി ആര്‍ 79 എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂണ്‍ 25, 29 ജൂലൈ 2, 6, 9, 13, 16, 20, 22 തീയതികളില്‍ നടത്തും. മാറ്റിവച്ച പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക്, കോവിഡ് …
Read More »ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ല; സര്‍ക്കാര്‍ ആശുപത്രിയില്‍ വനിത ജീവനക്കാരെ പിരിച്ചുവിട്ടു…
സൂപ്പര്‍വൈസറുടെ ലൈംഗിക ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത വനിതാജീവനക്കാരെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് പിരിച്ചുവിട്ടതായി ആരോപണം. ഗുജറാത്തിലെ ജാംനഗറിലുള്ള ഗുരുഗോവിന്ദ് സിങ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. കരാര്‍വ്യവസ്ഥയില്‍ ജോലിചെയ്യുന്ന വനിത അറ്റന്‍ഡര്‍മാരാണ് പരാതിക്കാര്‍. പിരിച്ചുവിടുമ്പോള്‍ മൂന്നു മാസത്തെ ശമ്ബളം പോലും ഇവര്‍ക്ക് സൂപ്പര്‍വൈസര്‍ നിഷേധിച്ചുവെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ അന്വേഷണത്തിന് മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരവിട്ടിട്ടുണ്ട്. സബ് ഡിവിഷനല്‍ മജിസ്ട്രേട്ട്, അസി. പൊലീസ് സൂപ്രണ്ട്, ആശുപത്രി ഡീന്‍ എന്നിവര്‍ അടങ്ങിയ മൂന്നംഗ സമിതിയെ …
Read More »