Breaking News

Breaking News

ബംഗാള്‍ ഉള്‍കടലിൽ ന്യൂനമര്‍ദം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്…

ബംഗാള്‍ ഉള്‍കടലിനു മുകളില്‍ ജൂണ്‍ 11ഓടു കൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താരതമ്യേന ദുര്‍ബലമായിരിക്കുന്ന മണ്‍സൂണ്‍ ശക്തമാവാന്‍ ഇത് കാരണമാകും. ജൂണ്‍ 11 മുതല്‍ കേരളത്തില്‍ വ്യാപകമായ മഴ ലഭിച്ചേക്കുമെന്നും അറിയിപ്പില്‍ പറയുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം: ജൂണ്‍ 11- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, …

Read More »

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കൊവിഡ്; 156 മരണം; 20,237 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,08,03,168 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് …

Read More »

സതേണ്‍ റെയില്‍വേയില്‍ 3378 ഒഴിവ് ; അവസാന തീയതി: ജൂണ്‍ 30…

3378 അപ്രന്റിസ് ഒഴിവുകളിലേക്ക് സതേണ്‍ റെയില്‍വേ അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 1349 ഒഴിവുണ്ട്. തിരുവനന്തപുരം ഡിവിഷനില്‍ 683 ഒഴിവും പാലക്കാട് ഡിവിഷനില്‍ 666 ഒഴിവുമുണ്ട്. മറ്റ് ഒഴിവുകള്‍ തമിഴ്‌നാട്ടിലെ ഡിവിഷനുകളിലാണ്. ട്രേഡുകള്‍ വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്‌ട്രിക്), ഇലക്‌ട്രീഷ്യന്‍, ഫിറ്റര്‍, കാര്‍പെന്റര്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക്സ്, പ്ലംബര്‍, പെയിന്റര്‍ (ജനറല്‍), ഡീസല്‍ മെക്കാനിക്ക്, ഡ്രോട്ട്‌സ്മാന്‍ (സിവില്‍), റെഫ്രിജറേഷന്‍ ആന്‍ഡ് എ.സി. മെക്കാനിക്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് മെക്കാനിക്സ്, ഇന്‍സ്ട്രുമെന്റ് …

Read More »

84 ദിവസം ജയിലില്‍ കിടന്നു, ശിക്ഷിച്ച ജഡ്ജിയെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ ഒറ്റക്കാര്യം ചോദിച്ചു; വെളിപ്പെടുത്തലുമായി ബാബുരാജ്…

84 ദിവസത്തെ ജയില്‍ ജീവിതത്തെക്കുറിച്ച്‌ വെളിപ്പെടുത്തി നടന്‍ ബാബുരാജ്. തനിക്കുവേണ്ടി ഒരുകാലത്തും താന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്നും, രാഷ്ട്രീയം ജീവിതത്തെ ഇത്രയധികം ബാധിക്കുമെന്നറിയാതെയാണ് കോളേജില്‍ പഠിക്കുമ്ബോള്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്നും അദ്ദേഹം പറയുന്നു. ജയിലില്‍ പോകേണ്ടിവന്ന കേസില്‍ മരിച്ചയാളെ താന്‍ നേരിട്ട് കണ്ടിട്ടുപോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കേസിന് രാഷ്ട്രീയമാനം ഉള്ളതിനാല്‍ തന്നെ അതില്‍പെടുത്താന്‍ എളുപ്പമായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. അന്ന് തന്നെ ശിക്ഷിച്ച ജഡ്ജിയെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കണ്ടതിനെക്കുറിച്ചും നടന്‍ വെളിപ്പെടുത്തി. ‘അന്ന് ഞാന്‍ ചോദിച്ചു, …

Read More »

കൊ​ല്ലം റെയില്‍വേ സ്​റ്റേഷനില്‍ 97 കുപ്പി വിദേശമദ്യം പിടികൂടി: പ​ട്ടാ​ള​ക്കാ​ര​നടക്കം രണ്ടുപേര്‍ പിടിയില്‍….

റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ല്‍ നിന്ന് 97 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. ബാം​ഗ്ലൂ​ര്‍- ക​ന്യാ​കു​മാ​രി ഐ​ല​ന്‍​റ് എ​ക്സ്പ്ര​സി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​വെ 67 കു​പ്പി​ക​ളി​ലാ​യി 37 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി പ​ട്ടാ​ള​ക്കാ​ര​ന്‍ പി​ടി​യി​ലാ​യി. ആ​റ്റി​ങ്ങ​ല്‍ കാ​രി​ച്ചാ​ല്‍ സ്വദേശി അ​മ​ല്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​ന്നാം ന​മ്ബ​ര്‍ പ്ലാ​റ്റ്ഫോ​മി​ല്‍ ഫു​ട്ട് ഓ​വ​ര്‍ ബ്രി​ഡ്ജി​ന്​ സ​മീ​പ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി കാ​ണ​പ്പെ​ട്ട​യാ​ളി​ല്‍​നി​ന്ന് 37 കു​പ്പി​ക​ളി​ലാ​യി 26 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു. ഐ.​ടി പ്ര​ഫ​ഷ​ന​ലാ​യ ക​ഴ​ക്കൂ​ട്ടം സ്വദേശി അ​നി​ല്‍​കു​മാ​ര്‍ ആ​ണ് …

Read More »

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ചിമ്ബാന്‍സി ഓര്‍മയായി…

അമേരിക്കയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ ചിമ്ബാന്‍സി സാന്‍ഫ്രാന്‍സിക്കൊ സു ആന്‍ഡ് ഗാര്‍ഡന്‍സില്‍ ഓര്‍മ്മയായി. കോമ്ബി എന്ന ചിമ്ബാന്‍സി 63 വയസ്സുവരെ മൃഗശാലയില്‍ എത്തുന്നവരെ ചിരിപ്പിച്ചും, പ്രകോപിപ്പിച്ചും കഴിഞ്ഞതായി മൃഗശാലാധികൃതര്‍ പറയുന്നു. 1960 ലാണ് കോമ്ബി സാന്‍ഫ്രാന്‍സ്‌ക്കൊ മൃഗശാലയില്‍ എത്തുന്നത്. വനപ്രദേശത്ത് ജീവിക്കുന്ന ചിമ്ബാന്‍സിയുടെ ശരാശരി ആയുസ് 33 വയസ്സാണ്. മനുഷ്യ സംരക്ഷണയില്‍ കഴിയുന്ന ചിമ്ബാന്‍സികള്‍ 50-60 വര്‍ഷം വരെ ജീവിച്ചിരിക്കും. കോമ്ബി എന്ന ചിമ്ബാന്‍സിക്ക് പകരം വയ്ക്കാന്‍ മറ്റൊന്നില്ലാ …

Read More »

ബിനീഷ് കോടിയേരി‍യുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റിവച്ചു…

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി അഴിക്കുള്ളില്‍ തുടരും. ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി വച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് 231 ദിവസം പൂര്‍ത്തിയായി. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം ഏതെന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. മീനും പച്ചക്കറിയും വിറ്റ പണമാണ് അക്കൗണ്ടിലെന്നായിരുന്നു ബിനീഷിന്റെ വാദം. …

Read More »

മലയാളം വിലക്ക്‌; ജിബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ട് മാപ്പ് പറഞ്ഞു…

ഡല്‍ഹിയില്‍ മലയാളം വിലക്കി സര്‍ക്കുലര്‍ ഇറക്കിയ ജി ബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് സുപ്രണ്ട് മാപ്പ് പറഞ്ഞു. മാപ്പ് അറിയിച്ചുകൊണ്ട് മെഡിക്കല്‍ സുപ്രണ്ടിന് കത്തയച്ചു. ആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല. രോഗികളില്‍ നിന്ന് പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ഭാവിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കുമെന്നും നഴ്‌സിംഗ് സുപ്രണ്ട് കത്തില്‍ പറഞ്ഞു. ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടാണ് ദില്ലിയിലെ പ്രശസ്തമായ ജി.ബി.പന്ത് ആശുപത്രി സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്ര്‍ക്കുലര്‍ …

Read More »

പ്രവാസി വ്യവസായിയെ കൊന്ന് ഹോമകുണ്ഡത്തില്‍ കത്തിച്ച കേസ്; ഭാര്യയ്ക്കും മകനും ജ്യോത്സ്യനും ജീവപര്യന്തം തടവ്….

പ്രവാസി ഹോട്ടല്‍ വ്യവസായി ഉഡുപ്പിയിലെ ഭാസ്‌കര്‍ ഷെട്ടിയെ (52) കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും അടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഭാര്യ രാജേശ്വരി ഷെട്ടി, മകന്‍ നവനീത് ഷെട്ടി, രാജേശ്വരിയുടെ സുഹൃത്തും കാര്‍ക്കള നന്ദാലികെയിലെ ജ്യോത്സ്യനുമായ നിരഞ്ജന്‍ ഭട്ട് എന്നിവരെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഉഡുപ്പി സെഷന്‍സ് കോടതി ജഡ്ജി ജെ എന്‍ സുബ്രഹ്മണ്യയാണ് വിധി പ്രസ്താവിച്ചത്. തെളിവു നശിപ്പിച്ചതിനു പ്രതി ചേര്‍ത്ത രാഘവേന്ദ്ര ഭട്ടിനെ കോടതി വെറുതെ …

Read More »

ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ടൊവീനോ തോമസ്; നിരവധി താരങ്ങൾ രം​ഗത്ത്…

കൊവിഡിന്റെ രണ്ടാം ഘട്ടത്തിലൂടെ രാജ്യം കടന്ന് പോകുമ്ബോള്‍ മാനസികമായും ശാരീരികമായും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുകയാണ് ഡോക്ടര്‍മാര്‍ക്ക്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗത്തും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഓക്‌സിജിന്‍ ലഭിക്കാത്തതിന് സര്‍ക്കാരിനെ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിന് പകരം ഡോക്ടര്‍മാരെയാണ് ആളുകള്‍ തല്ലി ചതക്കുന്നത്. “ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക. നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്”, താരം സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ കാര്യം ഓര്‍മിപ്പിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് …

Read More »