Breaking News

സതേണ്‍ റെയില്‍വേയില്‍ 3378 ഒഴിവ് ; അവസാന തീയതി: ജൂണ്‍ 30…

3378 അപ്രന്റിസ് ഒഴിവുകളിലേക്ക് സതേണ്‍ റെയില്‍വേ അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 1349 ഒഴിവുണ്ട്. തിരുവനന്തപുരം ഡിവിഷനില്‍ 683 ഒഴിവും പാലക്കാട് ഡിവിഷനില്‍ 666 ഒഴിവുമുണ്ട്. മറ്റ് ഒഴിവുകള്‍ തമിഴ്‌നാട്ടിലെ ഡിവിഷനുകളിലാണ്.

ട്രേഡുകള്‍

വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്‌ട്രിക്), ഇലക്‌ട്രീഷ്യന്‍, ഫിറ്റര്‍, കാര്‍പെന്റര്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക്സ്, പ്ലംബര്‍, പെയിന്റര്‍ (ജനറല്‍), ഡീസല്‍ മെക്കാനിക്ക്, ഡ്രോട്ട്‌സ്മാന്‍ (സിവില്‍), റെഫ്രിജറേഷന്‍ ആന്‍ഡ് എ.സി. മെക്കാനിക്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് മെക്കാനിക്സ്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, വയര്‍മാന്‍, ടര്‍ണര്‍, കാര്‍പ്പെന്റര്‍, മെഷിനിസ്റ്റ്, അഡ്വാന്‍സ് വെല്‍ഡര്‍, കോപ്പ, പി.എ.എസ്.എസ്.എ., എം.എല്‍.ടി. റേഡിയോളജി/പാത്തോളജി/കാര്‍ഡിയോളജി.

യോഗ്യത

പത്താംക്ലാസ് അല്ലെങ്കില്‍ തത്തുല്യം. 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.

എന്‍.സി.വി.ടി./എസ്.സി.വി.ടി. നല്‍കുന്ന ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.

എം.എല്‍.ടി. ട്രേഡിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ്ടു സയന്‍സ് (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി) പാസായിരിക്കണം. ഡിപ്ലോമ/ബിരുദം തുടങ്ങിയ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.

പരിശീലനം

ഫിറ്റര്‍ ഫ്രഷേഴ്‌സിന് രണ്ട് വര്‍ഷം. എം.എല്‍.ടി. ഫ്രഷേഴ്‌സിന് ഒരുവര്‍ഷവും മൂന്ന് മാസവുമാണ് പരിശീലനം.

ഡീസല്‍ മെക്കാനിക് ഒഴികെയുള്ള മറ്റ് ട്രേഡിലേക്ക് ഒരുവര്‍ഷത്തെ പരിശീലനം. ഡീസല്‍ മെക്കാനിക് ട്രേഡിന് രണ്ടുവര്‍ഷത്തെ പരിശീലനം. അവസാന തീയതി: ജൂണ്‍ 30.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …