Breaking News

പ്രഥമ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് കലാശപ്പോരിന് നാളെ തുടക്കം; ജയിക്കുന്ന ടീമിന് 16 ലക്ഷം ഡോളർ സമ്മാനം….

ക്രിക്കറ്റിലെ നീളം കൂടിയ ഫോര്‍മാറ്റ് ആയ ടെസ്റ്റ് ക്രിക്കറ്റിന് ഇതുവരെയും ഐസിസിയുടെ ഒരു ടൂര്‍ണമെന്റ് ഉണ്ടായിരുന്നില്ല. നേരത്തെ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനം ഐസിസി ടെസ്റ്റ്

റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനിയാരുന്നു ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് മേസ് കൈമാറിയിരുന്നത്.

പരിമിത ഓവര്‍ ഫോര്‍മാറ്റുകളില്‍ ലോകകപ്പ് നടത്തുന്ന ഐസിസി ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രചാരം കൂട്ടുന്നതിനും കൂടുതല്‍ ടീമുകളെ ടെസ്റ്റിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടി തുടങ്ങിയതാണ് ഈ

ചാമ്ബ്യന്‍ഷിപ്പ്. ഇപ്പോഴിതാ അതിന്റെ കലാശപ്പോരാട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. നാളെ വൈകീട്ട് ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് സതാംപ്ടണിലെ റോസ്ബൗള്‍ സ്റ്റേഡിയത്തിലാണ്

മത്സരം ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാന്‍ കഴിയും.

ഫൈനലില്‍ തുല്യ ശക്തികളായ ന്യൂസിലന്‍ഡും ഇന്ത്യയും ഏറ്റുമുട്ടുമ്ബോള്‍ തീ പാറുമെന്നത് നിസ്സംശയം പറയാന്‍ സാധിക്കും. നിലവിലെ ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഇരു ടീമുകളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്.

ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനല്‍ വളരെയധികം പ്രാധാന്യത്തോടെയാണ് ഇന്ത്യന്‍ ടീമും ആരാധകരും നോക്കിക്കാണുന്നത്. ലോകകപ്പിന്റെ പ്രാധാന്യമാണ് ഇന്ത്യക്കാര്‍ ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന് നല്‍കുന്നത്.

നീണ്ട എട്ട് വര്‍ഷക്കാലമായി ഇന്ത്യക്കാര്‍ക്ക് സ്വപനമായി തീര്‍ന്നിരിക്കുന്ന ഒരു ഐസിസി ട്രോഫി ഈ ഫൈനലിലൂടെ ഇന്ത്യയില്‍ എത്തിക്കാനാണ് കോഹ്ലിപ്പട ശ്രമിക്കുക. വിദേശത്തും സ്വദേശത്തുമായി മൂന്നു ഫോര്‍മാറ്റിലും പരമ്ബരകള്‍

നേടുമ്ബോഴും എം എസ് ധോണിയില്‍ നിന്ന് നായകത്വം ഏറ്റു വാങ്ങിയതില്‍ പിന്നെ കോഹ്ലിക്ക് ഐസിസിയുടെ പ്രധാന ടൂര്‍ണമെന്റുകള്‍ ഒന്നും നേടാന്‍ കഴിയാത്തതിന്റെ കുറവും ഇതിലൂടെ തീര്‍ക്കണം.

അതേസമയം ഐസിസിയുടെ പ്രധാന ടൂര്‍ണമെന്റുകളിലെ ഫൈനലുകളില്‍ തോല്‍ക്കുന്ന ദൗര്‍ഭാഗ്യം അവസാനിപ്പിക്കാനാണ് ന്യൂസിലന്‍ഡ് വില്യംസണിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്ബര സ്വന്തമാക്കിക്കൊണ്ടാണ്

ന്യൂസിലന്‍ഡ് ഫൈനലിന് എത്തുന്നത്. നായകന്‍ വില്യംസണ്‍ അടക്കമുള്ള ആറ് മുന്‍നിര താരങ്ങള്‍ ഇല്ലാതെയാണ് രണ്ടാം ടെസ്റ്റില്‍ അവര്‍ ഇംഗ്ലണ്ടിനെ തകര്‍ത്തിരിക്കുന്നത്. അവരുടെ ബോളര്‍മാരെല്ലാം തകര്‍പ്പന്‍ ഫോമിലുമാണ്.

ഫൈനലില്‍ ജയിക്കുന്ന ടീമിന് ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് മേസും 16 ലക്ഷം ഡോളറുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് എട്ട് ലക്ഷം ഡോളര്‍ സമ്മാനത്തുകയായി ലഭിക്കും. ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ടൂര്‍ണമെന്റില്‍

പങ്കെടുത്ത മറ്റു ഒമ്ബത് ടീമുകളില്‍ നിന്ന് മൂന്നാം സ്ഥാനത്തെത്തിയ ടീമിന് 450,000 ഡോളറും, നാലാം സ്ഥാനക്കാര്‍ക്ക് 350,000 ഡോളറും സമ്മാനമായി നല്‍കും. മല്‍സരം സമനിലയില്‍ കലാശിക്കുകയാണെങ്കില്‍

ഇന്ത്യയും ന്യൂസിലന്‍ഡും കിരീടം പങ്കുവയ്ക്കുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. ഫൈനല്‍ സമനിലയില്‍ അവസാനിച്ചാല്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക ഇരു ടീമുകള്‍ക്കും തുല്യമായി വീതിച്ചു നല്‍കും. ചാമ്ബ്യന്‍ഷിപ്പ് വിജയികള്‍ക്കുള്ള മേസ് കൈവശം വെക്കാന്‍ ഇരു ടീമുകള്‍ക്കും അവകാശമുണ്ടായിരിക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …