സംസ്ഥാനത്തെ ബാങ്കുകളിൽ ശനിയാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന അവധി പിന്‍വലിച്ചു. രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളില്‍ ഇനി മുതൽ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. ശനിയാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന അവധി പിന്‍വലിച്ചതായി ബാങ്കേഴ്‌സ് സമിതി അറിയിച്ചു. നേരത്തേ സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് എല്ലാ ശനിയാഴ്ചകളിലും ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നത്. മുന്‍പത്തെ പോലെ രണ്ടും നാലും ശനിയാഴ്ചകളില്‍ മാത്രമായിരിക്കും ഇനി ബാങ്കുകള്‍ക്ക് അവധി ഉണ്ടായിരിക്കുക.
Read More »ഖുശ്ബുവിന്റെ പാത പിൻതുടർന്ന് വിജയശാന്തി; കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്…
ഖുശ്ബുവിനു പിന്നാലെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേരാനൊരുങ്ങി ലേഡി ആക്ഷന്‍ ഹീറോ വിജയശാന്തിയും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്. കഴിഞ്ഞ ദിവസം തെലുങ്കാനയിലെ മുതിര്‍ന്ന നേതാവും സോണിയ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്ര മന്ത്രിയുമായ സാര്‍വേ സത്യനാരായണ പാര്‍ട്ടി വിട്ടിരുന്നു. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ പാര്‍ട്ടി വിടുന്ന മൂന്നാമത്തെ പ്രമുഖയാണ്. അടുത്ത ദിവസം തന്നെ വിജയശാന്തി ഡല്‍ഹിയിലെത്തി അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ ബിജെപിയില്‍ അംഗമാകുമെന്നാണ് സൂചന. ഇവര്‍ കുറച്ചുനാളുകളായി പാര്‍ട്ടിയില്‍ നിന്നും അകലം …
Read More »സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൊവിഡ് ; ഒരു ജില്ലയിൽ മാത്രം 1000 ന് മുകളിൽ രോഗികൾ ; 22 മരണം….
സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5425 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 1023 കോഴിക്കോട് 514 പാലക്കാട് 331 എറണാകുളം 325 കോട്ടയം 279 തൃശൂര്‍ 278 ആലപ്പുഴ 259 തിരുവനന്തപുരം …
Read More »26ന് ദേശീയ പണിമുടക്ക് ; വിദ്യാര്‍ഥികള്‍ ആശങ്കയില്‍…
പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് ദിവസമായ 26ന് നടക്കുന്ന നെറ്റ് പരീക്ഷയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ഥികള്‍ ആശങ്കയില്‍. പണിമുടക്ക് പൊതു ഗതാഗതത്തെ ബാധിക്കുമെന്ന് ഉറപ്പായതോടെ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യവും സുരക്ഷാ ക്രമീകരണമൊരുക്കണമെന്നു ആവശ്യമുയര്‍ന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. 26ന് രാവിലെയും ഉച്ചകഴിഞ്ഞുമാണ് നെറ്റ് പരീക്ഷ നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരീക്ഷാ സെന്ററുകളുമുണ്ട്. എല്‍ഡിഎഫ്, യുഡിഎഫ് അനുകൂല ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്ന പശ്ചാത്തലത്തില്‍ …
Read More »ഖത്തർ ലോകകപ്പ് നാലാമത്തെ സ്റ്റേഡിയം ഡിസംബർ 18ന് ഉദ്ഘാടനം ചെയ്യും..!
2022 ലോകകപ്പിന് രണ്ട് വര്‍ഷം ബാക്കി നില്‍ക്കെ നാലാമത്തെ സ്റ്റേഡിയവും കായിക ലോകത്തിനായി സമര്‍പ്പിക്കാനൊരുങ്ങി ഖത്തര്‍. ദേശീയ ദിനമായ ഡിസംബര്‍ പതിനെട്ടിന് ആഭ്യന്തര ക്ലബ് ചാംപ്യന്‍ഷിപ്പായ അമീര്‍ കപ്പിന്‍റെ ഫൈനല്‍ മത്സരത്തിന് വേദിയൊരുക്കിയാണ് അല്‍ റയ്യാന്‍ ഉദ്ഘാടനം ചെയ്യുക. ആഭ്യന്തര ക്ലബായ അല്‍ റയ്യാന്‍ ക്ലബിന്‍റെ ഹോം ഗ്രൌണ്ടായിരുന്ന പഴയ റയ്യാന്‍ സ്റ്റേഡിയം ലോകകപ്പിന് വേണ്ടി നവീകരിച്ചതാണ്. ഇന്ത്യന്‍ നിര്‍മ്മാണ കമ്ബനിയായ എല്‍എന്‍ടിയാണ് നവീകരണ ജോലിയിലെ പ്രധാനികളെന്നത് ശ്രദ്ധേയമാണ്. മണല്‍കൂനയുടെ …
Read More »പ്രതീക്ഷ ഇരട്ടിപ്പിച്ച് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍; കോവിഡിനെതിരെ 70% ഫലപ്രദമെന്ന് റിപ്പോര്‍ട്ട്…
സിറം ഇന്‍സ്റ്റ്‌റ്റിയൂട്ടും ഒക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും ചേര്‍ന്ന് നിര്‍മ്മിച്ച ഒക്‌സ്‌ഫോഡ് കോവിഡ് വാക്‌സിന്‍ 70% ഫലപ്രദമാണെന്ന് തെളിഞ്ഞതായി റിപ്പോര്‍ട്ട്. വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നടന്നു വരുന്നതിനിടെയാണ് പ്രതീക്ഷയേകി പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. പരീക്ഷണങ്ങളില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഓക്‌സഫോര്‍ഡ് വാക്‌സിന്‍ 90%വരെ ഫലപ്രദമാണെന്ന് തെളിഞ്ഞതായാണ് കമ്ബനി അവകാശപ്പെടുന്നത്. നേരത്തെ വാക്‌സിന്‍ നിര്‍മാണ കമ്ബനിയായ മൊഡേണ നിര്‍മ്മിച്ച കോവിഡ് വാക്‌സിന്‍ 95% ഫലപ്രദമാണെന്ന് തെളിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ കണ്ടുപിടിക്കപ്പെട്ട കോവിഡ് …
Read More »രഹ്ന ഫാത്തിമ മൂന്ന് ആഴ്ച പോലീസ് സ്റ്റേഷനിൽ പോയി ഒപ്പിടാൻ കോടതി ഉത്തരവ്; സോഷ്യൽ മീഡിയയും ഉപയോഗിക്കരുത്….
അയ്യപ്പ വിശ്വാസികളെ കളിയാക്കികൊണ്ട് ഫേസ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു ആക്റ്റിവ്സ്റ്റ് രഹ്ന ഫാത്തിമയെ ശിക്ഷിച്ച് കോടതി. അടുത്ത മൂന്നു ആഴ്ചയിൽ രണ്ടു തവണ പത്തനം തിട്ട പോലീസ് സ്റ്റേഷനിൽ പോയി ഒപ്പു വെയ്ക്കുകയും അതിനു ശേഷമുള്ള മൂന്നു മാസം ആഴ്ചയിൽ ഒരു തവണ വീതവും ഒപ്പുവെയ്ക്കാൻ ആണ് രഹ്നയോടു ഹൈക്കോടതി ഉത്തരവിട്ടു. അയ്യപ്പ വിശ്വാസികളെ അവഹേളിച്ചു ഫോട്ടോ ഇട്ട കേസിൽ കിട്ടിയ ജാമ്യത്തിലെ വ്യവസ്ഥകൾ തിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്. ബിജെപി …
Read More »വാട്സ്‌ആപ്പിന്‍റെ പുതിയ സേവനം ഇന്ത്യയിലും; ‘വാട്സ്‌ആപ്പിന്‍റെ മാഞ്ഞുപോകുന്ന മെസ്സേജ്’ സേവനം ഇനി ഇന്ത്യയിലും…
ലോകമെമ്ബാടും കോടിക്കണക്കിന് ഉപഭോക്താക്കളുള്ള വാട്സ്‌ആപ്പിന്റെ പുതിയ സേവനം ഇനി ഇന്ത്യയിലും. ‘ഡിസപ്പിയറിങ് മെസ്സേജ്’ അധവാ അപ്രത്യക്ഷമാകുന്ന മെസ്സേജുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ സേവനം ലഭ്യമാകാൻ നിലവിലെ ആപ്പ് അപഡേറ്റ് ചെയ്യുന്നതിലൂടെ സേവനം ലഭ്യമാക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ്, ഡെസ്ക്‌റ്റോപ്പ് എന്നിങ്ങനെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഡിസപ്പിയറിങ് മെസ്സേജ് ലഭിക്കും. ‘വാട്‌സ് ആപ്പ് പ്ലേ, ഓള്‍വെയ്‌സ് മ്യൂട്ട്, എന്‍ഹാന്‍സ് സ്‌റ്റോറേജ്’ എന്നിങ്ങനെ ഒരുപിടി ഫീച്ചറുകള്‍ അടുത്തിടെ കമ്ബനി അവതരിപ്പിച്ചിരുന്നു. പുതിയ സേവനം ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്ന …
Read More »പ്രതിഷധം ശക്തമായി ; പൊലീസ് ആക്‌ട് ഭേദഗതി സർക്കാർ പിൻവലിച്ചു; തുടര്‍ നടപടികള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം: മുഖ്യമന്ത്രി
വിവാദമായ പൊലീസ് നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരുമടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ പൊലീസ് നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രസ്‌താവന ; പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ …
Read More »‘കോവിഡ് സാഹചര്യം അതി രൂക്ഷമായേക്കാം’; നാല് സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി…
സംസ്ഥാനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ മോശം കാര്യങ്ങള്‍ സംഭവിച്ചേക്കാമെന്ന് സുപ്രീംകോടതി. കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നാലു സംസ്ഥാനങ്ങളോട് രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കമമെന്ന് സുപ്രീംേകാടതി നിര്‍ദേശിച്ചു. ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, അസം എന്നി സംസ്ഥാനങ്ങലോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഈ മാസത്തോടെ കേവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് വിവരം. എല്ലാ സംസ്ഥാനങ്ങളിലെയും നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് വേണം. സംസ്ഥാനങ്ങള്‍ കാര്യക്ഷമമല്ലെങ്കില്‍ ഡിസംബറില്‍ മോശം കാര്യങ്ങള്‍ സംഭവിച്ചേക്കാം’ …
Read More »