പൊലീസ് നിയമഭേദഗതിക്കെതിരെ കൂടുതല്‍ പേര്‍ രംഗത്ത്. 118 എ പിന്‍വലിക്കണമെന്ന് നടി പാര്‍വതിയും ആവശ്യപ്പെട്ടു. പ്രശസ്‌ത മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്‌തുകൊണ്ടാണ് പാര്‍വതി രംഗത്ത് എത്തിയിരിക്കുന്നത്. പൊലീസ് നിയമഭേദഗതി കൊണ്ടുവന്ന സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും 118 എ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരാണെന്നും ആരോപിക്കുന്ന ശശികുമാറിന്റെ ട്വീറ്റാണ് പാര്‍വതി റിട്വീറ്റ് ചെയ്തത്. സിനിമാ താരങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി നിരവധി സ്ത്രീകള്‍ക്കെതിരായ വ്യാപക സൈബര്‍ ബുള്ളിയിങ് പ്രതിരോധിക്കുക എന്ന …
Read More »സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ രണ്ട് യുവാക്കളെ പരസ്യമായി ശിക്ഷിച്ച് പൊലീസ്…
പട്ടാപ്പകല്‍ സ്ത്രീകളോട് മോശമായി പെരുമാറിയ യുവാക്കളെ പരസ്യമായി ശിക്ഷിച്ച് മധ്യപ്രദേശ് പൊലീസ്. ലൈംഗികാതിക്രമം നടത്തിയ രണ്ട് യുവാക്കളെയാണ് പോലീസ് പരസ്യമായി ശിക്ഷിച്ചത്. പൊതുനിരത്തില്‍ പരസ്യമായി ഏത്തമിടീച്ചായിരുന്നു പോലീസ് ശിക്ഷ നടപ്പിലാക്കിയത്. നാട്ടുകാര്‍ നോക്കിനില്‍ക്കെ തന്നെയാണ് തിരക്കേറിയ നഗരത്തിലൂടെ യുവാക്കളെ ലാത്തികൊണ്ട് തല്ലി ഏത്തമിടീച്ചത്. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം. ലൈംഗിക ചുവയോടെ പെണ്‍കുട്ടികളോട് സംസാരിക്കുകയും, നിരന്തരം ശല്യം ചെയ്യുകയും ചെയ്ത രണ്ട് പേരെയാണ് പൊലീസ് പരസ്യമായി ശിക്ഷിച്ചത്. യുവാക്കളുടെ ശല്യം കാരണം …
Read More »90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത; 24 മണിക്കൂറിനകം ചുഴലിക്കാറ്റ് തീരം തൊടും; അതീവ ജാഗ്രത…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നിവാര്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് 24 മണിക്കൂറിനകം തമിഴ്‌നാട്- പുതുച്ചേരി തീരത്ത് വീശിയടിക്കും. പുതുച്ചേരിയിലെ കാരക്കലിനും തമിഴ്‌നാട്ടിലെ മാമല്ലപുരത്തിനും ഇടയില്‍ തീരം തൊടുന്ന ചുഴലിക്കാറ്റില്‍ ജാഗ്രത പാലിക്കാന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രമായി ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റില്‍ ജാഗ്രത പാലിക്കണം. …
Read More »ഹെല്‍മറ്റ് ധരിക്കാത്തതിന് ബോളിനുഡ് താരം തപ്‌സി പന്നുവിന് പിഴ…
ബോളിനുഡ് താരം തപ്‌സി പന്നുവിന് ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് പിഴ ഈടാക്കി. ‘രശ്മി റോക്കറ്റ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് താരം ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ തപ്‌സി തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന ചിത്രമാണ് തപ്‌സി പങ്കുവച്ചത്. ‘ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈന്‍ കിട്ടുന്നതിന് തൊട്ട് മുന്‍പ്’ എന്നാണ് തപ്‌സി ചിത്രത്തിന് കൊടുത്ത കാപ്ക്ഷന്‍. നിരവധി താരങ്ങളാണ് തപ്‌സിയുടെ പോസ്റ്റിന് താഴെ കമന്റ് …
Read More »24 മണിക്കൂറിനിടെ 45,882 കേസുകള്‍; രാജ്യത്ത് 90 ലക്ഷം കടന്ന് കോവിഡ് കേസുകള്‍; രോഗമുക്തി നിരക്കും ഉയരുന്നു…
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 90,04,365 ആയി ഉയര്‍ന്നിരിക്കുകയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഇതില്‍ 84,28,410 പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ചികിത്സയിലിരുന്ന 44,807 പേരാണ് രോഗമുക്തരായത്. നിലവില്‍ 4,43,794 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
Read More »സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കൊവിഡ്; 26 മരണം; 643 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…
സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6860 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 862 തൃശൂര്‍ 631 കോഴിക്കോട് 575 ആലപ്പുഴ 527 പാലക്കാട് 496 തിരുവനന്തപുരം 456 എറണാകുളം 423 കോട്ടയം 342 കൊല്ലം 338 കണ്ണൂര്‍ 337 ഇടുക്കി …
Read More »ഡിസംബർ അവസാനം കൊവിഡ് രണ്ടാം തരംഗം: പുതുവൽസരാഘോഷങ്ങളെ സാരമായി ബാധിച്ചേക്കും…
ഡിസംബര്‍ അവസാനത്തോടെ മുംബൈയിൽ കൊവിഡിന്റെ രണ്ടാം തരംഗത്തിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് ബ്രഹാന്‍ മുംബൈ മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു. ദീപാവലി ആഘോഷങ്ങളും മറ്റ് പ്രാദേശിക ആഘോഷങ്ങളും കഴിഞ്ഞ സാഹചര്യത്തില്‍ കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഡിസംബര്‍ അവസാനത്തോടെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇത് വലിയ വര്‍ധനവുണ്ടാക്കിയേക്കും. കൊവിഡ് വ്യാപനം മൂര്‍ച്ഛിക്കുകയാണെങ്കില്‍ പുതുവല്‍സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് മുനിസിപ്പല്‍ അധികൃതര്‍ കരുതുന്നത്.
Read More »ജീവനക്കാര്‍ക്ക് കോവിഡ്; സല്‍മാന്‍ ഖാന്‍ ക്വാറന്റീനില്‍…
ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ‍് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ നിരീക്ഷണത്തില്‍. താരത്തിന്റെ ഡ്രൈവര്‍ക്കും രണ്ട് സ്റ്റാഫ് അംഗങ്ങള്‍ക്കുമാണ് കോവിഡ് ബാധിച്ചത്. സല്‍മാന്‍ ഖാനൊപ്പം അദ്ദേഹത്തിന്റെ മുഴുവന്‍ കുടുംബാഗങ്ങളും വീട്ടില്‍ 14 ദിവസത്തെ ക്വാറന്റീനില്‍ ആണ്. സല്‍മാന്റെ മാതാപിതാക്കളുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുവാന്‍ ഒരുങ്ങുന്നതിനിടെയാണ് സംഭവം. ഇതോടെ പരിപാടികള്‍ റദ്ദാക്കി.
Read More »സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ് ; 28മരണം ; 5576 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….
സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 28 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. എറണാകുളം 887 കോഴിക്കോട് 811 തൃശൂര്‍ 703 കൊല്ലം 693 ആലപ്പുഴ 637 മലപ്പുറം 507 തിരുവനന്തപുരം 468 …
Read More »സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്; 27 മരണം ; 639 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…
സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6620 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 776 കൊല്ലം 682 തൃശൂര്‍ 667 കോഴിക്കോട് 644 എറണാകുളം 613 കോട്ടയം 429 തിരുവനന്തപുരം 391 പാലക്കാട് 380 ആലപ്പുഴ 364 കണ്ണൂര്‍ 335 പത്തനംതിട്ട …
Read More »