Breaking News

പൊലീസ് നിയമഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം; 118 എ പിൻവലിക്കണമെന്ന് നടി പാര്‍വതി…

പൊലീസ് നിയമഭേദഗതിക്കെതിരെ കൂടുതല്‍ പേര്‍ രംഗത്ത്. 118 എ പിന്‍വലിക്കണമെന്ന് നടി പാര്‍വതിയും ആവശ്യപ്പെട്ടു. പ്രശസ്‌ത മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്‌തുകൊണ്ടാണ് പാര്‍വതി രം​ഗത്ത് എത്തിയിരിക്കുന്നത്.

പൊലീസ് നിയമഭേദഗതി കൊണ്ടുവന്ന സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും 118 എ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരാണെന്നും ആരോപിക്കുന്ന ശശികുമാറിന്റെ ട്വീറ്റാണ് പാര്‍വതി റിട്വീറ്റ് ചെയ്തത്.

സിനിമാ താരങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി നിരവധി സ്ത്രീകള്‍ക്കെതിരായ വ്യാപക സൈബര്‍ ബുള്ളിയിങ് പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ 118 എ കൊണ്ടുവന്നത്.

ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിങ്ങിന് ഇരയായ ഒരു താരം കൂടിയാണ് പാര്‍വതി. 118 എ ക്കെതിരെ പാര്‍വതി തന്നെ രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. പൊലീസ് നിയമഭേദഗതിക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ്

ഭേദഗതിയിലെ വിവാദ ഭാഗത്ത് തിരുത്തല്‍വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപമെന്ന പേരില്‍ നിയമം കര്‍ക്കശനമാക്കുന്നതില്‍ തിരുത്തല്‍ കൊണ്ടുവരാനാണ് സാധ്യത.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …