Breaking News

സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ രണ്ട് യുവാക്കളെ പരസ്യമായി ശിക്ഷിച്ച്‌ പൊലീസ്…

പട്ടാപ്പകല്‍ സ്ത്രീകളോട് മോശമായി പെരുമാറിയ യുവാക്കളെ പരസ്യമായി ശിക്ഷിച്ച്‌ മധ്യപ്രദേശ് പൊലീസ്. ലൈംഗികാതിക്രമം നടത്തിയ രണ്ട് യുവാക്കളെയാണ് പോലീസ് പരസ്യമായി ശിക്ഷിച്ചത്.

പൊതുനിരത്തില്‍ പരസ്യമായി ഏത്തമിടീച്ചായിരുന്നു പോലീസ് ശിക്ഷ നടപ്പിലാക്കിയത്. നാട്ടുകാര്‍ നോക്കിനില്‍ക്കെ തന്നെയാണ് തിരക്കേറിയ നഗരത്തിലൂടെ യുവാക്കളെ ലാത്തികൊണ്ട് തല്ലി ഏത്തമിടീച്ചത്.

മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം. ലൈംഗിക ചുവയോടെ പെണ്‍കുട്ടികളോട് സംസാരിക്കുകയും, നിരന്തരം ശല്യം ചെയ്യുകയും ചെയ്ത രണ്ട് പേരെയാണ് പൊലീസ് പരസ്യമായി ശിക്ഷിച്ചത്.

യുവാക്കളുടെ ശല്യം കാരണം പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണെന്ന് പെണ്‍കുട്ടികള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ കയ്യോടെ പിടികൂടി. ഇതിനിടെ വനിതാ കോണ്‍സ്റ്റബിളിനോടും യുവാക്കള്‍ അപമര്യാദയായി പെരുമാറി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …