Breaking News

ഡിസംബർ അവസാനം കൊവിഡ് രണ്ടാം തരംഗം: പുതുവൽസരാഘോഷങ്ങളെ സാരമായി ബാധിച്ചേക്കും…

ഡിസംബര്‍ അവസാനത്തോടെ മുംബൈയിൽ കൊവിഡിന്റെ രണ്ടാം തരംഗത്തിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് ബ്രഹാന്‍ മുംബൈ മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു.

ദീപാവലി ആഘോഷങ്ങളും മറ്റ് പ്രാദേശിക ആഘോഷങ്ങളും കഴിഞ്ഞ സാഹചര്യത്തില്‍ കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

ഡിസംബര്‍ അവസാനത്തോടെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇത് വലിയ വര്‍ധനവുണ്ടാക്കിയേക്കും. കൊവിഡ് വ്യാപനം മൂര്‍ച്ഛിക്കുകയാണെങ്കില്‍ പുതുവല്‍സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് മുനിസിപ്പല്‍ അധികൃതര്‍ കരുതുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …