മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി ആരാധകര്‍ അതേ അക്ഷമയോടെയാണ് കാത്തിരിക്കുകയാണ്.
വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാരാണ് മോഹന്‍ലാല്‍ വേഷമിടുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നു.
സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ്ജ, കീര്‍ത്തി സുരേഷ്, അശോക് സെല്‍വന്‍, കല്യാണി പ്രിയദര്‍ശന്‍, പ്രഭു, മുകേഷ്, സുഹാസിനി മണിരത്നം, ഫാസില്‍, സിദ്ദീഖ്, മഞ്ജു വാര്യര്‍, ബാബുരാജ്, നെടുമുടി
വേണു, ഹരീഷ് പേരടി, നന്ദു, ഇന്നസെന്റ്, ഗണേഷ് കുമാര്‍, സുരേഷ് കുമാര്‍, തുടങ്ങിയവര്‍ വേഷമിടുന്ന ചിത്രത്തില്‍ ദേശീയ പുരസ്‌കാരജേതാവായ സിനിമാറ്റോഗ്രാഫര്‍ ടിരു, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍ എന്നിവരും അണിയറയിലുണ്ട്. കൂടാതെ ചൈനയില്‍ പ്രദര്‍ശനാനുമതി നേടുന്ന ചിത്രം കൂടിയാണിത്. കാലങ്ങളായി ഇന്ത്യയിലെ വലിയ വിജയമായി മാറിയ പ്രധാനപ്പെട്ട സിനിമകളെല്ലാം തന്നെ ചൈനയില്‍ റിലീസ് ചെയ്യുകയും മികച്ച കളക്ഷന്‍ നേടി മുന്നേറുകയും ചെയ്യാറുള്ളതാണ്.
2020ല്‍ ചൈനയില്‍ റിലീസ് ചെയ്യാന്‍ പോകുന്ന തെരഞ്ഞെടുക്കപ്പെട്ട 40 ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാലിന്റെ മരയ്ക്കാര്‍ : അറബിക്കടലിന്റെ സിംഹം.
ഈ ചരിത്രനേട്ടം മലയാളസിനിമയുടെ വാണിജ്യ സാധ്യതകളെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
ഏറ്റവും കൂടുതല്‍ ഓവര്‍സീസ് റൈറ്റ്‌സ്, മ്യൂസിക് റൈറ്റ്‌സ് നേടിയ സിനിമയെന്ന നിലയിലും മരയ്ക്കാര്‍ മുന്‍പന്തിയിലാണ്. 250 കോടിയോളം രൂപ റൈറ്റ്‌സ് വിഭാഗത്തില്‍ മാത്രം ഇതുവരെ ചിത്രം നേടിക്കഴിഞ്ഞിരിക്കുകയാണ്.ആന്റണിപെരുമ്പാവൂര്‍, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ്, സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മിച്ചിരിക്കുനത്.