കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം അപകടകരമായി ഓടിച്ച സംഭവത്തിൽ പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിപ്പോർട്ട് തേടി. സംഭവത്തിൽ കുറുവിലങ്ങാട് എസ്.എച്ച്.ഒ. നിർമൽ മുഹ്സിനോടാണ് കോടതി റിപ്പോർട്ട് തേടിയത്. സാധാരണക്കാർക്കും റോഡിലൂടെ യാത്ര ചെയ്യേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കോഴ മേഖലയിലൂടെ അമിത വേഗതയിലാണ് കടന്നുപോയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ മജിസ്ട്രേറ്റിന്‍റെ വാഹനവും സമീപത്തുണ്ടായിരുന്നു. അപകടകരമായ രീതിയിൽ വാഹനങ്ങൾ കടന്നുപോയതിൽ മജിസ്ട്രേറ്റ് …
Read More »അദാനി വിഷയം; വിദഗ്ദ സമിതിയെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ വിദഗ്ദ സമിതിയെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നിലവിലുള്ള ഏജൻസികൾ ഇക്കാര്യം കൈകാര്യം ചെയ്യാൻ പര്യാപ്തമാണെങ്കിലും സംവിധാനം എങ്ങനെ മെച്ചപ്പെടുത്താമെന്ന് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. സമിതിയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരുകൾ മുദ്രവച്ച കവറിൽ നൽകാമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. കേസ് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിനെ …
Read More »യുപിയിൽ ലൈസൻസില്ലാതെ തോക്ക് കൈവശം വെക്കുന്നതിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
ന്യൂഡൽഹി: ഉത്തർ പ്രദേശിൽ ലൈസൻസില്ലാത്ത തോക്കുകളും ആയുധങ്ങളും അനധികൃതമായി കൈവശം വെക്കുന്നതിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ഉത്തർ പ്രദേശിൽ ആളുകൾ അനധികൃതമായി വലിയ തോതിൽ തോക്കുകൾ കൈവശം വെക്കുന്നത് ആശങ്കാജനകമാണെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. താൻ കേരളത്തിൽ നിന്നാണ് വരുന്നതെന്നും അവിടെ ഇത് കേട്ടുകേൾവിയില്ലാത്തതാണെന്നും വാദത്തിനിടെ ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. തോക്ക് സംസ്കാരം ഫ്യൂഡൽ മനോഭാവത്തിന്‍റെ …
Read More »മോദിയുടെ വിദേശയാത്രയിൽ എങ്ങനെ അദാനി പങ്കെടുത്തു; ചോദ്യം ആവർത്തിച്ച് രാഹുൽ ഗാന്ധി
കല്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയ്ക്കൊപ്പം അദാനി വിദേശയാത്ര ചെയ്യുന്നത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി വയനാട്ടിൽ ചോദിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള ആദ്യ കേരള സന്ദർശനത്തിൽ മീനങ്ങാടിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എങ്ങനെയാണ് അദാനി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും വാങ്ങുന്നത്? അദാനി-മോദി ബന്ധത്തെക്കുറിച്ച് പാർലമെന്‍റിൽ പറഞ്ഞതെല്ലാം സത്യമാണ്. പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് തെളിവുകൾ നൽകിയിട്ടുണ്ട്. …
Read More »ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം; മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
ന്യൂഡൽഹി: ജനുവരിയിൽ രാജ്യത്തെ ചില്ലറ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. റീട്ടെയിൽ പണപ്പെരുപ്പം 6.52 ശതമാനമായി ഉയർന്നതായി പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ മന്ത്രാലയം (എംഒഎസ്പിഐ) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരിയിൽ ഇത് 6.01% ആയിരുന്നു. ഡിസംബറിൽ സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.72 ശതമാനവും പ്രധാന പണപ്പെരുപ്പം 6.10 ശതമാനവുമായിരുന്നു. ഉപഭോക്തൃ വില സൂചിക എന്നും അറിയപ്പെടുന്ന റീട്ടെയിൽ പണപ്പെരുപ്പം, കുടുംബങ്ങൾ അവരുടെ ദൈനംദിന ഉപഭോഗത്തിനായി വാങ്ങുന്ന …
Read More »ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം; മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
ന്യൂഡൽഹി: ജനുവരിയിൽ രാജ്യത്തെ ചില്ലറ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. റീട്ടെയിൽ പണപ്പെരുപ്പം 6.52 ശതമാനമായി ഉയർന്നതായി പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ മന്ത്രാലയം (എംഒഎസ്പിഐ) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരിയിൽ ഇത് 6.01% ആയിരുന്നു. ഡിസംബറിൽ സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.72 ശതമാനവും പ്രധാന പണപ്പെരുപ്പം 6.10 ശതമാനവുമായിരുന്നു. ഉപഭോക്തൃ വില സൂചിക എന്നും അറിയപ്പെടുന്ന റീട്ടെയിൽ പണപ്പെരുപ്പം, കുടുംബങ്ങൾ അവരുടെ ദൈനംദിന ഉപഭോഗത്തിനായി വാങ്ങുന്ന …
Read More »കൂടുതൽ സ്കോച്ച് വിസ്കി ഇറക്കുമതി ചെയ്യുന്ന രാജ്യം; ഫ്രാൻസിനെ പിന്തള്ളി ഇന്ത്യ
ന്യൂഡൽഹി: ഫ്രാൻസിനെ പിന്തള്ളി യു.കെയിൽ നിന്ന് ഏറ്റവും കൂടുതൽ സ്കോച്ച് വിസ്കി ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. 2022 ൽ 219 ദശലക്ഷം കുപ്പി സ്കോച്ച് ഇന്ത്യ ഇറക്കുമതി ചെയ്തതായാണ് റിപ്പോർട്ടുകൾ. 2021 നെ അപേക്ഷിച്ച് 60 ശതമാനം കൂടുതലാണിത്. എന്നിരുന്നാലും, ലോക വിസ്കി വിപണി നോക്കിയാൽ, ഇന്ത്യയിലെ വിപണി 2 ശതമാനം മാത്രമാണ്. ഏറ്റവും കൂടുതൽ തുകയുടെ സ്കോച്ച് വിസ്കി ഇറക്കുമതി ചെയ്ത രാജ്യങ്ങളിൽ അമേരിക്കയാണ് മുന്നിൽ. 2022 …
Read More »ബോംബെ ഐഐടിയില്‍ ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; ജാതി വിവേചനമെന്ന് വിദ്യാർഥി സംഘടനകൾ
മുംബൈ: ബോംബെ ഐഐടിയിൽ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഏഴാം നിലയിൽ നിന്ന് ചാടി ദളിത് വിദ്യാർത്ഥി ജീവനൊടുക്കി. അഹമ്മദാബാദ് സ്വദേശിയായ ദർശൻ സോളങ്കി (18) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ക്യാമ്പസിൽ സോളങ്കി നേരിട്ട വിവേചനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിവിധ വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. പൊലീസിന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഠനത്തിലെ സമ്മർദ്ദമാണോ വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇത് …
Read More »വനിതാ ഐപിഎൽ താരലേലം പൊടിപൊടിക്കുന്നു; സ്മൃതി മന്ഥാന വിലയേറിയ താരം
മുംബൈ: ആദ്യ വനിതാ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള താര ലേലം പുരോഗമിക്കുന്നു. ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥാന. 3.4 കോടി രൂപ മുടക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് സ്മൃതിയെ സ്വന്തമാക്കിയത്. കടുത്ത മത്സരത്തിനൊടുവിലാണ് താരം ടീമിലെത്തിയത്. ഓസ്ട്രേലിയയുടെ ആഷ്‌ലി ഗാർഡ്നർ, നതാലി സൈവർ എന്നിവർക്ക് 3.2 കോടി രൂപ ലഭിച്ചു. ഇവർ ഇരുവരുമാണ് വിലയേറിയ വിദേശ താരങ്ങൾ. ഗാർഡ്നറെ ഗുജറാത്ത് ജയന്‍റ്സും നതാലിയെ …
Read More »വ്യക്തിപരമായും തൊഴില്‍പരമായും അധിക്ഷേപം; സോഷ്യല്‍ മീഡിയ വിടുന്നെന്ന് ജോജു ജോര്‍ജ്ജ്
വ്യക്തിപരവും തൊഴിൽപരവുമായ അധിക്ഷേപങ്ങൾ കാരണം സോഷ്യൽ മീഡിയ വിടുന്നുവെന്ന് നടൻ ജോജു ജോർജ്. ഒരു കലാകാരനെന്ന നിലയിൽ തന്നെ സ്വീകരിച്ചതിൽ നന്ദിയുണ്ടെന്നും ഒരു ഇടവേളയെടുത്ത് സിനിമകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജോജു പറഞ്ഞു. “ഇരട്ട എന്ന സിനിമയോട് കാണിച്ച സ്നേഹത്തിന് നന്ദി. കുറച്ച് കാലമായി ഞാൻ എല്ലാ മാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ഇരട്ട എന്ന സിനിമയോടു കൂടി സജീവമാകാൻ ശ്രമിച്ചതാണ്. എന്നാൽ പിന്നെയും അനാവശ്യ കാര്യങ്ങളിലേക്ക് എന്നെ …
Read More »