ന്യൂഡല്‍ഹി: ഉപഭോക്താക്കൾ ന്യായമായ കാരണങ്ങളില്ലെങ്കിൽ അവരുടെ മൊബൈൽ നമ്പറുകൾ കടകളിൽ നൽകേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ അവതരിപ്പിക്കുന്നതിലൂടെ ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനാരോഗ്യ പ്രവർത്തകൻ ദിനേഷ് എസ്. ഠാക്കൂറിന്‍റെ ട്വീറ്റിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡൽഹി വിമാനത്താവളത്തിലെ ഒരു അനുഭവമാണ് ഠാക്കൂർ ട്വിറ്ററിൽ പങ്കുവച്ചത്. വിമാനത്താവളത്തിലെ ഒരു കടയിൽ നിന്ന് ച്യൂയിംഗ് ഗം പാക്കറ്റ് …
Read More »115 വര്‍ഷം പഴക്കമുള്ള ഹാര്‍ലി; ലേലത്തിൽ വിറ്റത് 7.7 കോടിക്ക്
യുഎസ്: ഹാർലി ഡേവിഡ്സന്‍റെ 1908 ലെ സ്ട്രാപ്പ് ടാങ്ക് മോട്ടോർസൈക്കിൾ ലേലത്തിൽ വിറ്റത് വൻ തുകക്ക്. യുഎസിൽ ദി വിൻടാഗെറ്റ് നടത്തിയ ലേലത്തിൽ 9.35 ലക്ഷം ഡോളറാണ് (ഏകദേശം 7.72 കോടി രൂപ) ലഭിച്ചത്. 92.9 ദശലക്ഷം ഡോളർ ലഭിച്ച 1951 മോഡലായ വിൻസെന്‍റ് ബ്ലാക്ക് ലൈറ്റിംഗിൻ്റെ റെക്കോർഡാണ് ഇതോടെ തകർന്നത്. ജനുവരി 28 നായിരുന്നു ലേലം. ഇന്ധ ടാങ്ക്, ടയറുകൾ, സീറ്റ് കവർ, എഞ്ചിൻ ബെൽറ്റ് പുള്ളി മുതലായവ …
Read More »വനിതാ ഐ.പി.എല്‍ താരലേലം ഇന്ന്; രജിസ്റ്റർ ചെയ്തിട്ടുള്ളത് 1525 കളിക്കാർ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ആദ്യ വനിതാ താരലേലം തിങ്കളാഴ്ച മുംബൈയിൽ നടക്കും. 1525 കളിക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 409 പേരെ ലേലത്തിൽ ഉൾപ്പെടുത്തും. ഇതിൽ 246 പേർ ഇന്ത്യയിൽ നിന്നും 163 പേർ മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും ഉള്ളവരാണ്. അഞ്ച് ടീമുകളാണ് ലേലത്തിലുള്ളത്. ഓരോ ടീമിനും 15-18 കളിക്കാരെ തിരഞ്ഞെടുക്കാം. ഏഴ് വിദേശ താരങ്ങളെ ഉൾപ്പെടുത്താം. ഓരോ ടീമിനും ചെലവഴിക്കാവുന്ന പരമാവധി തുക 12 കോടിയാണ്. …
Read More »ആത്മഹത്യയല്ല, കൊലപാതകം; നയന സൂര്യന്‍റെ മരണത്തിൽ ഫോറൻസിക് സർജൻ്റെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്‍റെ മരണം കൊലപാതകമാണെന്ന് അന്വേഷണ സംഘത്തിനു മുന്നിൽ വെളിപ്പെടുത്തി ഫോറൻസിക് സർജൻ. നയനയുടെ ശരീരത്തിലെ മുറിവുകൾ സ്വയം ഉണ്ടാക്കിയതല്ലെന്നും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്നും റിട്ട. ഫോറൻസിക് സർജൻ ഡോ.ശശികല ക്രൈംബ്രാഞ്ച് സംഘത്തോട് വ്യക്തമാക്കി. നയനയുടെ മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യുകയും സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത സർജനെ കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ശനിയാഴ്ചയാണ് വിളിപ്പിച്ചത്. നയനയുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കാവുന്ന വിവരങ്ങളാണ് ശശികല ക്രൈംബ്രാഞ്ച് സംഘത്തിനു …
Read More »‘ഒപ്പം’; കിടപ്പുരോഗികള്‍ക്ക് റേഷന്‍ വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: പാവപ്പെട്ട കിടപ്പുരോഗികൾക്ക് ഭക്ഷണത്തിൽ മുടക്കം വരാതിരിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. കിടപ്പ് രോഗികൾക്ക് സൗജന്യ റേഷൻ നൽകുന്നതിനു ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ ‘ഒപ്പം’ പദ്ധതിക്ക് തിങ്കളാഴ്ച തൃശൂർ ഒല്ലൂരിൽ തുടക്കമാകും. ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം നിർവഹിക്കും. തൃശൂരിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കിടപ്പ് രോഗികൾക്കുള്ള റേഷൻ വിഹിതം ഓട്ടോത്തൊഴിലാളികൾ സൗജന്യമായി വീടുകളിൽ എത്തിക്കും. ഗുണഭോക്താക്കൾ ഒപ്പിട്ട രസീത് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് സമർപ്പിക്കും. റേഷനിംഗ് ഇൻസ്പെക്ടർ പരിശോധിച്ച …
Read More »ഋഷഭ് ഷെട്ടിയെയും നിർമ്മാതാവ് വിജയ് കിരഗന്ദൂരിനെയും ഇന്നും ചോദ്യം ചെയ്യും
കോഴിക്കോട്: ‘വരാഹരൂപ’ത്തിന്‍റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ റിഷഭ് ഷെട്ടിയെയും നിർമ്മാതാവ് വിജയ് കിരഗന്ദൂരിനെയും ഇന്ന് ചോദ്യം ചെയ്യും. ഇരുവരോടും രാവിലെ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. ഇരുവരും ഇന്നലെയും സ്റ്റേഷനിൽ ഹാജരായിരുന്നു. കേസിൽ റിഷഭ് ഷെട്ടി, വിജയ് കിരഗന്ദൂർ എന്നിവർക്ക് ഹൈക്കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. തൈക്കുടം ബ്രിഡ്‍ജും മാതൃഭൂമിയും നൽകിയ പരാതിയിലാണ് ഇവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാരനായ …
Read More »‘ടുക്ക് ടുക്ക് ടൂര്‍’; ടൂറിസം അംബാസഡർമാരായി ഇനി ഓട്ടോ ഡ്രൈവർമാരും
വയനാട് : വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കാൻ ഇനി ഓട്ടോ ഡ്രൈവർമാരും. വയനാട് ജില്ലയിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. ഇതിനകം 100 ഡ്രൈവർമാർ പദ്ധതിയുടെ ഭാഗമായി. ഓരോ പഞ്ചായത്തിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലായിരിക്കും ഇവരെ നിയമിക്കുക. സർക്കാർ അംഗീകരിച്ച നിരക്കിലായിരിക്കും യാത്ര. ഓട്ടോ ഡ്രൈവർമാരെ ടൂറിസം അംബാസഡർമാരാക്കാനാണ് ‘ടുക്ക് ടുക്ക് ടൂര്‍’ പദ്ധതി ലക്ഷ്യമിടുന്നത്. ഏപ്രിൽ ഒന്ന് മുതൽ വയനാട് ജില്ലയിൽ പദ്ധതി ആരംഭിക്കും.
Read More »ക്രമസമാധാന പ്രശ്നം, ഗതാഗതക്കുരുക്ക്; തട്ടുകടകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പോലീസ്
തിരുവനന്തപുരം: ക്രമസമാധാന പ്രശ്നം, ഗതാഗതക്കുരുക്ക് എന്നിവ ഒഴിവാക്കാൻ തട്ടുകടകളുടെയും ജ്യൂസ് പാർലറുകളുടെയും പ്രവർത്തനം നിയന്ത്രിക്കാനൊരുങ്ങി പോലീസ്. സമയനിയന്ത്രണം വീണ്ടും കടുപ്പിക്കാനാണ് പോലീസ് തീരുമാനം. രണ്ട് ദിവസം മുമ്പ് അട്ടക്കുളങ്ങരയിലെ ജ്യൂസ് കടയ്ക്ക് മുന്നിൽ നടന്ന അക്രമത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ക്രമസമാധാന പ്രശ്നം ഒഴിവാക്കാനെന്ന പേരിൽ തട്ടുകടകളുടെ സമയം രാത്രി 11 മണി വരെ നിജപ്പെടുത്തണമെന്ന നിർദ്ദേശം ശരിയല്ലെന്നും വാദമുണ്ട്. കടകളും മറ്റ് ഭക്ഷണശാലകളും പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കുന്നതിനുപകരം …
Read More »സംസ്ഥാനത്തെ പ്രധാന റോഡുകളുടെ നവീകരണം ഉടൻ പൂർത്തിയാക്കും
പാലക്കാട്: കേരളത്തിലെ 30 പ്രധാന റോഡുകളുടെ സമഗ്ര നവീകരണത്തിനുള്ള നടപടികൾ ആരംഭിച്ചു. സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അനുവദിച്ച 506.14 കോടി രൂപ ഉപയോഗിച്ചാണ് നവീകരണവും നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കുക. പാലക്കാട്, കൊല്ലം, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, ഇടുക്കി ജില്ലകളിലെ റോഡുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് സെക്രട്ടറി കെ ബിജു …
Read More »ഇന്ധന സെസ്; ഇന്ന് മുതൽ യുഡിഎഫിന്‍റെ രാപ്പകൽ സമരം
തിരുവനന്തപുരം: ഇന്ധന സെസ് ഉൾപ്പെടെ ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ ഇന്ന് മുതൽ യു.ഡി.എഫിൻ്റെ രാപ്പകൽ സമരം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലും രാപ്പകൽ സമരം നടത്തും. ഇന്ന് വൈകിട്ട് 4 മണി മുതൽ നാളെ രാവിലെ 10 മണി വരെയാണ് സമരം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടേറിയറ്റിനു മുന്നിൽ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി, തൃശൂരിൽ രമേശ് ചെന്നിത്തല, തുടങ്ങി …
Read More »