Breaking News

‘ഒപ്പം’; കിടപ്പുരോഗികള്‍ക്ക് റേഷന്‍ വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: പാവപ്പെട്ട കിടപ്പുരോഗികൾക്ക് ഭക്ഷണത്തിൽ മുടക്കം വരാതിരിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. കിടപ്പ് രോഗികൾക്ക് സൗജന്യ റേഷൻ നൽകുന്നതിനു ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ ‘ഒപ്പം’ പദ്ധതിക്ക് തിങ്കളാഴ്ച തൃശൂർ ഒല്ലൂരിൽ തുടക്കമാകും. ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം നിർവഹിക്കും.

തൃശൂരിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കിടപ്പ് രോഗികൾക്കുള്ള റേഷൻ വിഹിതം ഓട്ടോത്തൊഴിലാളികൾ സൗജന്യമായി വീടുകളിൽ എത്തിക്കും. ഗുണഭോക്താക്കൾ ഒപ്പിട്ട രസീത് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് സമർപ്പിക്കും. റേഷനിംഗ് ഇൻസ്പെക്ടർ പരിശോധിച്ച ശേഷം ഇ-പോസ് മെഷീനിൽ രേഖപ്പെടുത്തും.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …