Breaking News

Breaking News

സംസ്ഥാനത്ത് 1000 പേര്‍ക്ക് 466 വാഹനങ്ങള്‍; എണ്ണത്തില്‍ വൻ കുതിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ കുതിപ്പ് തുടരുകയാണ്. 1000 പേർക്ക് 466 വാഹനങ്ങൾ എന്നതാണ് പുതിയ കണക്ക്. ഫെബ്രുവരി അഞ്ചിന് നിയമസഭയിൽ വച്ച സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ കണക്ക്. 2013ൽ 80,48,673 വാഹനങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. 2022 ൽ ഇത് 1,55,65,149 ആയി. അതായത് 93 ശതമാനം വർധന. വാഹനങ്ങളുടെ എണ്ണം ഇരട്ടിയായെങ്കിലും റോഡിന്‍റെ നീളത്തിൽ വലിയ മാറ്റമൊന്നുമില്ല. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് 2011 ൽ …

Read More »

തിരഞ്ഞെടുപ്പില്‍ 3 പാർട്ടികളും സീറ്റ് വാഗ്‍ദാനം ചെയ്‍തു; വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

ബാംഗ്ലൂർ: ‘കാന്താര’ എന്ന ഹിറ്റ് ചിത്രത്തിലൂടെ രാജ്യത്തിന്‍റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ ചലച്ചിത്ര നടനും സംവിധായകനുമാണ് ഋഷഭ് ഷെട്ടി. സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. വിവിധ ഭാഷകളിലെ സൂപ്പർ താരങ്ങളെ ഈ ചിത്രം അത്ഭുതപ്പെടുത്തിയിരുന്നു. ചിത്രത്തിന്‍റെ പ്രീക്വൽ ഒരുങ്ങുന്നതിനിടെ മറ്റൊരു വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് ഋഷഭ് ഷെട്ടി. ഋഷഭ് ഷെട്ടി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നില്ല. സമൂഹത്തിലെ …

Read More »

ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍ കിരീടം വീണ്ടുമുയർത്തി റയല്‍ മാഡ്രിഡ്

റബാത്ത് (മൊറോക്കോ): ഫിഫ ക്ലബ് ലോകകപ്പ് കിരീടം നേടി സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ്. സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനെ 3-5ന് തോൽപ്പിച്ചാണ് നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ കിരീടം നേടിയത്. റയലിന്‍റെ അഞ്ചാം ക്ലബ് ലോകകപ്പ് കിരീടമാണിത്. വിനീഷ്യസ് ജൂനിയർ, ഫെഡറിക്കോ വാൽവർഡെ എന്നിവർ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ കരീം ബെൻസെമ റയലിന്‍റെ ഗോള്‍പട്ടിക തികച്ചു. വിനീഷ്യസ് രണ്ട് ഗോളുകൾ നേടുകയും ബെൻസെമയുടെ ഗോളിന് വഴിയൊരുക്കുകയും …

Read More »

ഓണ്‍ലൈന്‍ മരുന്നുവില്‍പ്പനയ്ക്ക് പിടിവീഴുന്നു; നോട്ടീസ് നൽകി കേന്ദ്രം

കണ്ണൂര്‍: ഓൺലൈൻ മരുന്ന് വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ ഇടപെടൽ. ഓണ്‍ലൈന്‍, ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴി മരുന്ന് വിൽക്കുന്നവർക്ക് കേന്ദ്ര ഡ്രഗ്സ് കണ്ട്രോളർ ജനറൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിന് വിരുദ്ധമായി നടത്തുന്ന ഔഷധവ്യാപാരമെന്ന നിലയിലാണ് നോട്ടീസ്. ഉത്തരവ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍മാർക്കും കൈമാറി. ഡൽഹിയിൽ ആരോഗ്യ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് ഡ്രഗ്സ് കൺട്രോളറുടെ നടപടി. രാജ്യത്ത് ഇരുപതോളം കമ്പനികൾ ഓൺലൈൻ മരുന്ന് …

Read More »

സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി; മഹാരാഷ്ട്രയിൽ രമേഷ് ബൈസ്

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു. ഝാർഖണ്ഡ് ഗവർണർ രമേഷ് ബൈസിനെ മഹാരാഷ്ട്ര ഗവർണറായി നിയമിച്ചു. മഹാരാഷ്ട്ര ഗവർണർ സ്ഥാനം ഒഴിയാൻ ഭഗത് സിംഗ് കോഷിയാരി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് രമേഷ് ബൈസിന്‍റെ നിയമനം. സിപി രാധാകൃഷ്ണനാണ് ഝാർഖണ്ഡ് ഗവർണർ. ലഫ്റ്റനന്‍റ് ജനറൽ കൈവല്യ ത്രിവിക്രം പർനായിക് അരുണാചൽ പ്രദേശ് ഗവർണറാകും. ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സിക്കിമിന്‍റെ പുതിയ ഗവർണർ. ഗുലാം ചന്ദ് കടാരിയ അസമിലും …

Read More »

ഹരിത ഇന്ധനത്തിലേക്ക് കെഎസ്ആർടിസി; 1000 ഇലക്ട്രിക് ബസുകള്‍ കേന്ദ്രം നല്‍കും

തിരുവനന്തപുരം: ഹരിത ഇന്ധനത്തിലേക്ക് പൂർണമായും മാറുക എന്ന കെ.എസ്.ആർ.ടി.സിയുടെ സ്വപ്നത്തിന് ചിറക് നൽകാൻ 1690 ഇലക്ട്രിക് ബസുകൾ ഉടൻ നിരത്തിലിറക്കും. കേന്ദ്രസർക്കാരിന്റെ രണ്ട് പദ്ധതികളിലൂടെ 1000 ബസുകൾ നൽകും. കിഫ്ബിയുടെ ഭാഗമായി 690 എണ്ണവും ലഭ്യമാകും. ഡ്രൈവർമാർ ഉൾപ്പെടെയുള്ള 750 ദീർഘദൂര ബസുകൾ കേന്ദ്രം പാട്ടത്തിനാകും നൽകുക. നഗരകാര്യ വകുപ്പിന്‍റെ ഓഗ്മെന്‍റേഷൻ ഓഫ് സിറ്റി സർവീസ് സ്കീമിന് കീഴിൽ 250 ബസുകൾ സൗജന്യമാണ്. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള 750 ബസിന് കിലോമീറ്ററിന് …

Read More »

രാജ്യത്ത് 225 നഗരങ്ങളിലെ സേവനം അവസാനിപ്പിച്ച് സൊമാറ്റോ

ന്യൂ ഡൽഹി: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ രാജ്യത്തെ 225 ചെറിയ നഗരങ്ങളിൽ സേവനം അവസാനിപ്പിച്ചു. പ്രതീക്ഷിച്ച ബിസിനസ്സ് നടക്കാത്തതും കഴിഞ്ഞ സാമ്പത്തിക പാദത്തിൽ കനത്ത നഷ്ടമുണ്ടായതുമാണ് തീരുമാനത്തിന് കാരണം. ഏകദേശം 356 കോടി രൂപയുടെ നഷ്ടമുണ്ടായതായി സൊമാറ്റോ അറിയിച്ചു. 2023 സാമ്പത്തിക വർഷത്തേക്കുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് തീരുമാനം. ഈ ചെറുനഗരങ്ങളില്‍ നിന്ന് 0.3 ശതമാനം ഓർഡർ മാത്രമാണ് ലഭിക്കുന്നതെന്ന് സൊമാറ്റോ വിശദീകരിക്കുന്നു. സൊമാറ്റോ നേരത്തെ 1,000 …

Read More »

പഴയ പെന്‍ഷന്‍ സമ്പ്രദായം തിരികെ കൊണ്ടുവരുന്നതില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ട്: ധനമന്ത്രി

അഗര്‍ത്തല: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ സമ്പ്രദായം തിരികെ കൊണ്ടുവരുന്നതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ ശാസ്ത്രീയമായി നടപ്പാക്കുന്നതിന് പഠനം നടക്കുകയാണ്. പഴയ പെൻഷൻ രീതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലും കേന്ദ്ര നിലപാട് നിർണായകമാകും. രാജസ്ഥാനിലുൾപ്പടെ നേരത്തെ അടച്ച പണം എങ്ങനെ തിരികെ നൽകുമെന്നതിൽ അവ്യക്തതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടതുമുന്നണി സർക്കാരിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പങ്കാളിത്ത പെൻഷൻ പിന്‍വലിക്കല്‍. രണ്ടാം പിണറായി സര്‍ക്കാര്‍ …

Read More »

പാർട്ടി ഫണ്ട് തിരിമറി; പി കെ ശശിക്കെതിരെ വീണ്ടും അന്വേഷണം

പാലക്കാട്: പാർട്ടി ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ കെടിഡിസി ചെയർമാൻ പികെ ശശിക്കെതിരെ വീണ്ടും അന്വേഷണം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് അന്വേഷണ ചുമതല. മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയിൽ നേരിട്ട് പോയി വിവരങ്ങൾ ശേഖരിച്ച് ഒരു മാസത്തിനകം പാർട്ടിക്ക് റിപ്പോർട്ട് നൽകണം. സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ശശിക്കെതിരായ ആരോപണങ്ങൾ പ്രാദേശിക ഘടകം പരിശോധിക്കട്ടെ എന്ന …

Read More »

ദക്ഷിണാഫ്രിക്കൻ റാപ്പർ കീർനൻ ഫോർബ്സ് വെടിയേറ്റുമരിച്ചു; കാരണം അവ്യക്തം

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ റാപ്പർ കീർനൻ ഫോർബ്സ് (35) വെടിയേറ്റ് മരിച്ചു. ദക്ഷിണാഫ്രിക്കയിലെ തെക്കുകിഴക്കൻമേഖലയായ ഡർബനിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. എ.കെ.എ എന്നറിയപ്പെടുന്ന കീർനൻ ഹോട്ടലിൽ നിന്ന് മറ്റൊരാളോടൊപ്പം കാറിലേക്ക് നടക്കുകയായിരുന്നു. ആ സമയം തോക്കുമായെത്തിയ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾക്കും വെടിയേറ്റു. കീർനന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ മാതാപിതാക്കളാണ് മരണവാർത്ത അറിയിച്ചത്. വെടിവയ്പിന്‍റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ കൊലപാതക നിരക്കുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. വെടിവെപ്പും …

Read More »