Breaking News

Breaking News

കോവിഡ്-19 ; 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്കയില്‍ 2,207 മ​ര​ണ​ങ്ങ​ള്‍‌; ഞെ​ട്ടി​ത്ത​രി​ച്ച്‌ ലോ​കരാഷ്ട്രങ്ങള്‍…

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ല്‍ 2,207 പേ​രാ​ണ് കൊറോണ വൈറസ് ബാധയെതുടര്‍ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ആ​ഗോ​ള മ​ര​ണ സം​ഖ്യ 1,03,000 ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്നാ​ണ് റിപ്പോ​ര്‍​ട്ടു​ക​ള്‍. ല​ഭ്യ​മാ​കു​ന്ന ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 1,02,566 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​തെന്നാണ് റിപ്പോര്‍ട്ട്. ലോ​ക​വ്യാ​പ​ക​മാ​യി 16,95,711 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ലോ​ക​വ്യാ​പ​ക​മാ​യി 16,95,711 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ ലോ​ക​ത്താ​ക​മാ​നം 7,000ത്തോ​ളം മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​പ്പോ​ള്‍ 92,000ത്തോ​ളം പേ​ര്‍​ക്കാ​ണ് ഏ​റ്റ​വും പു​തു​താ​യി …

Read More »

സംസ്ഥാനത്തെ സ്വര്‍ണ്ണവില കുതിച്ച് വീണ്ടും സ​ര്‍​വ​കാ​ല റെക്കോര്‍​ഡി​ല്‍‌; ഇന്ന് പവന് കൂടിയത്…

സംസ്ഥാനത്ത് സ്വ​ര്‍‌​ണ​വി​ല കുതിച്ചുയര്‍ന്ന് എ​ക്കാ​ല​ത്തേ​യും ഉ​യ​ര്‍​ന്ന നി​ര​ക്കി​ല്‍ റിക്കോര്‍ഡ് സൃഷ്ടിച്ചു. ഇന്ന് പ​വ​ന് കൂടിയത് 800 രൂ​പ​യാണ്. ഇ​തോ​ടെ പ​വന് 33200 രൂ​പയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമി​ന് 4,150 രൂ​പ​യിലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

Read More »

കോവിഡ്; വൈറസിന് ഏഴടിക്കപ്പുറം സഞ്ചരിക്കാന്‍ കഴിയില്ല; സാമൂഹിക അകലം ഫലം കാണുന്നു..

കോവിഡ് 19 വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഗുണം അമേരിക്കയില്‍ കണ്ടു തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ കൊറോണ ഹോട്ടസ്‌പോട്ടുകളായ ന്യൂയോര്‍ക്കിലും കണക്റ്റിക്കട്ടിലും പുതുതായി സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാന്‍ തുടങ്ങിയതിന്റെ സൂചകളാണിതെന്നാണ് അധികൃതര്‍ ചൂണ്ടികാട്ടുന്നത്. അതേസമയം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുമ്ബോഴും മരണ നിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെയാണെന്ന് പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ അന്തോണി ഫൗസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ പ്രവചിച്ച ഒരുലക്ഷത്തിനും …

Read More »

ഒമാനില്‍ 27 പേര്‍ക്ക്​ കൂടി കോവിഡ്; ആകെ ആളുകളുടെ എണ്ണം 484

ഒമാനില്‍ 27 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 484 ആയി. ഇതില്‍ 109 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന്​ പേര്‍ മരിക്കുകയും ചെയ്​തു.  ഇന്ന്​ച രോഗം സ്​ഥിരീകരിച്ച 27ല്‍ 24 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നാണ്​. ഇതോടെ തലസ്​ഥാന ഗവര്‍ണറേറ്റിലെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 393 ആയി ഉയര്‍ന്നു.

Read More »

കര്‍ഷകര്‍ക്ക് ആശ്വാസം; നാലു ദിവസത്തിനുള്ളില്‍ വിറ്റത് 9500 കിലോ കൈതച്ചക്ക…

ലോക് ഡൗണ്‍ സൃഷ്ടിച്ച ആശങ്കയില്‍ നിന്നും ജില്ലയിലെ കൈതച്ചക്ക കര്‍ഷകര്‍ കരകയറുന്നു. കോട്ടയം ജില്ലാ ഭരണകൂടത്തിന്‍റെയും കൃഷി വകുപ്പിന്‍റെയും ഇടപെടല്‍മൂലം 9500 കിലോയോളം കൈതച്ചക്കയാണ് നാലു ദിവസത്തിനുള്ളില്‍ വിറ്റത്. പൈനാപ്പിള്‍ ചലഞ്ചിന്‍റെ ഭാഗമായി ഇന്നലെ മാത്രം നാല് ടണ്‍ കൈതച്ചക്ക ജില്ലയിലെ 27 കേന്ദ്രങ്ങളില്‍ എത്തിച്ചു. നൂറു കിലോയിലധികം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് കര്‍ഷകര്‍ നേരിട്ട് സ്ഥലത്ത് എത്തിച്ചു നല്‍കുംവിധമാണ് ക്രമീകരണം. വിവിധ സംഘടനകള്‍, കൂട്ടായ്മകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ചെറുകിട കച്ചവടക്കാര്‍ …

Read More »

ഏപ്രില്‍ 15 മുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമോ.?? സത്യാവസ്ഥ ഇതാണ്…

ഏപ്രില്‍15 ഓടെ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ഇന്ത്യന്‍ റെയില്‍വേ. ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് നേരത്തെ അഭ്യൂഹം പരന്നിരുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിച്ച്‌ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചാല്‍ പുതിയ പ്രോട്ടോകോള്‍ പ്രകാരമാണ് യാത്ര ചെയ്യേണ്ടതെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളെല്ലാം തള്ളിയാണ് റെയില്‍വേ രം​ഗത്തെത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തിവെച്ചിരുന്നു. ചരക്ക് വാഹനങ്ങള്‍ മാത്രമാണ് നിലവില്‍ …

Read More »

കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 900 കടന്നു.

കുവൈത്തില്‍ ഇന്ന് 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 910 ആയി. കൂടാതെ കുവൈത്തില്‍ 111 പേര്‍ രോഗമുക്തി നേടി. ബാക്കി 798 പേരാണ് ചികിത്സയിലുള്ളത്. 22 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഒരാള്‍ ആണ് കൊവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്.

Read More »

കോവിഡ് 19; സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാന് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം..

കോവിഡ് പ്രതിരോധത്തിനായി സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദിച്ചതായി ആരോപണം. സംഭവത്തെക്കുറിച്ച്‌ ഒരു തമിഴ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് ഇങ്ങനെ: കഴിഞ്ഞ ദിവസം റിയാസ് ഖാന്റെ ചെന്നൈ പനൈയൂരിലെ വസതിക്ക് സമീപത്താണ് സംഭവം. പ്രഭാത സവാരിക്ക് ഇറങ്ങിയ സമയത്താണ് സംഭവം നടന്നത്. റിയാസിന് അഭിമുഖമായി വന്ന അഞ്ച് പേരടങ്ങുന്ന സംഘത്തോട് അകലം പാലിക്കണമെന്ന് റിയാസ് ഖാന്‍ പറഞ്ഞു.  തുടര്‍ന്ന് താരവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സംഘം …

Read More »

കോവിഡ് ; 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 32 മരണം; കോവിഡ് പുതുതായി സ്ഥിരീകരിച്ചത് 773 പേര്‍ക്ക്; മരിച്ചവരുടെ എണ്ണം 140 കടന്നു…

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 32 കോവിഡ് ബാധിതര്‍ മരിച്ചതായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ഒരു ദിവസത്തിനിടെ 773 ആളുകളിലാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിനോടകം 149 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് 5149 പേരാണ് കോവിഡ് ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കോവിഡ് ഭേദമായതിനെ തുടര്‍ന്ന് 402 പേര്‍ ആശുപത്രി വിട്ടതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Read More »

സെന്‍സെക്‌സ് 173 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു..

കഴിഞ്ഞ ദിവസത്തെ ആശ്വാസ റാലിയ്ക്കുശേഷം വിപണിയിലുണ്ടായത്‌ വലിയ വ്യത്യാസം. സെന്‍സെക്‌സ് വീണ്ടും 30,000ന് താഴെയെത്തി. 173 പോയന്റ് നഷ്ടത്തില്‍ 29893.96ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 43.45 പോയന്റ് താഴ്ന്ന് 8748.75ലുമെത്തി. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിടല്‍ തുടരേണ്ടിവന്നേക്കാമെന്നതിന്റെ സൂചന പ്രധാനമന്ത്രി നല്‍കിയതാണ് വിപണിയെ ബാധിച്ചത്. ആഗോള സൂചികകളിലെ തളര്‍ച്ചയും വിപണിയുടെ കരുത്തുചോര്‍ത്തി. ഒരുവേള 1000 പോയന്റിലേറെ ഉയര്‍ന്ന സെന്‍സെക്‌സ് പിന്നീട് തിരിച്ചിറങ്ങുകയായിരുന്നു.

Read More »