Breaking News

കര്‍ഷകര്‍ക്ക് ആശ്വാസം; നാലു ദിവസത്തിനുള്ളില്‍ വിറ്റത് 9500 കിലോ കൈതച്ചക്ക…

ലോക് ഡൗണ്‍ സൃഷ്ടിച്ച ആശങ്കയില്‍ നിന്നും ജില്ലയിലെ കൈതച്ചക്ക കര്‍ഷകര്‍ കരകയറുന്നു. കോട്ടയം ജില്ലാ ഭരണകൂടത്തിന്‍റെയും കൃഷി വകുപ്പിന്‍റെയും ഇടപെടല്‍മൂലം 9500 കിലോയോളം

കൈതച്ചക്കയാണ് നാലു ദിവസത്തിനുള്ളില്‍ വിറ്റത്. പൈനാപ്പിള്‍ ചലഞ്ചിന്‍റെ ഭാഗമായി ഇന്നലെ മാത്രം നാല് ടണ്‍ കൈതച്ചക്ക ജില്ലയിലെ 27 കേന്ദ്രങ്ങളില്‍ എത്തിച്ചു.

നൂറു കിലോയിലധികം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് കര്‍ഷകര്‍ നേരിട്ട് സ്ഥലത്ത് എത്തിച്ചു നല്‍കുംവിധമാണ് ക്രമീകരണം. വിവിധ സംഘടനകള്‍, കൂട്ടായ്മകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍,

ചെറുകിട കച്ചവടക്കാര്‍ എന്നിവരാണ് ഓര്‍ഡര്‍ നല്‍കി കര്‍ഷകരുടെ സഹായത്തിനെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഓര്‍ഡറുകള്‍ സ്വീകരിക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …