Breaking News

Breaking News

രാജ്യത്തെ ലോക്ക്ഡൗണ്‍ സമയത്ത് വ്യാജവാറ്റുമായി തൃപ്തി ദേശായിയും സംഘവും പിടിയില്‍ ??

രാജ്യത്തെ ലോക്ക്ഡൗണ്‍ സമയത്ത് ഭൂമാതാ ബ്രിഗേഡ് നേതാവ്‌ തൃപ്തി ദേശായിയും സംഘവും വ്യാജവാറ്റുമായി പിടിയിലയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്. വാര്‍ത്ത വ്യാജമാണെന്നു തെളിഞ്ഞിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്നത് പഴയ വീഡിയോയാണ്. പഴയ വീഡിയോ കുത്തിപ്പൊക്കിയാണ് പ്രചാരണം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടപ്പാക്കിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യഷോപ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുംബയിലെ ഒരു വ്യാജവാറ്റു കേന്ദ്രത്തില്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് മാത്രം ലോക്ക്ഡൗണ്‍ ലംഘനം നടത്തിയതിന് രജിസ്റ്റര്‍ ചെയ്തത് 1699 കേസുകള്‍…

കൊറോണ വൈറസ് വ്യാപിക്കാതിരിക്കാന്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ന് മാത്രം പൊലീസ് രജിസ്റ്റര്‍ ചെയ്തത് 1699 കേസുകളാണ്. ഇതിനെത്തുടര്‍ന്ന് 1570 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ പിടിച്ചെടുത്തത് 1205 വാഹനങ്ങളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ കൊല്ലം ജില്ലയിലാണ്. 353 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍. 371 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

Read More »

കോവിഡ്-19 ; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി കങ്കണ; ഒരു മാസത്തെ പെന്‍ഷന്‍ നല്‍കി അമ്മയും…

രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി ബോളിവുഡ് താരം കങ്കണ റണാവത്തും പങ്ക് ചേര്‍ന്നു. കങ്കണയുടെ അമ്മ ആശാ റണാവത്ത് ഒരു മാസത്തെ പെന്‍ഷനും നല്‍കിയിരിക്കുകയാണ്. കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദലാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. “പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കങ്കണ 25 ലക്ഷം രൂപ നല്‍കി. കൂടാതെ ദിവസവേതനക്കാരായ തൊഴിലാളികളുടെ കുടുംബത്തിന് റേഷനും നല്‍കുന്നുണ്ട്. നമുക്കൊരുമിച്ച്‌ …

Read More »

‘അവളാണ് എനിക്ക് കൊറോണ വൈറസ് തന്നത്; അതുകൊണ്ടാണ് ഞാന്‍ അവളെ കൊന്നത്’; ഡോക്ടറായ കാമുകിയെ കൊലപ്പെടുത്തിയ കാമുകന്‍ പറയുന്നത്…

കൊറോണ വൈറസ് ഭീതി ലോകമെങ്ങും പടര്‍ന്നു പിടിക്കുമ്ബോള്‍ കടുത്ത മാനസിക പിരിമുറുക്കങ്ങളാണ് മനുഷ്യ മനസുകളില്‍. അത് പലവിധത്തിലാണ് പുറത്തേക്ക് വരുന്നതും. മനുഷ്യന്‍ സമൂഹിക അകലം പാലിക്കുകയാണ് ഈ വൈറസിനെ തടയാനുള്ള മാര്‍ഗ്ഗമെങ്കിലും ഇതോടൊപ്പം പരസ്പ്പരം അവിശ്വാസവും വളരുന്നു. ഈ അവിശ്വാസം മനുഷ്യനെ ക്രിമിനലാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. അത്തരമൊരു വാര്‍ത്തയാണ് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ നിനന്നും പുറത്തുവരുന്നത്. കൊറോണ വൈറസിന്‍റെ പിടിയിലായ ഇറ്റലിയിലെ സിസിലിയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത‍ അതിദാരുണം. നഴ്‌സായ …

Read More »

കൊറോണ വൈറസ്; ഒരു വര്‍ഷത്തേക്ക് പാന്‍മസാലയും ഗുഡ്കയും നിരോധിച്ചു..!

രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ ഒരു വര്‍ഷത്തേക്ക് പാന്‍മസാലയും ഗുഡ്കയും നിരോധിച്ച്‌ സര്‍ക്കാര്‍. ആരോഗ്യവകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പൊതുജന ആരോഗ്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത ഒരു വര്‍ഷത്തേക്ക് പാന്‍മസാലയും ഗുഡ്കയും നിര്‍മിക്കുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും വിലക്കിയിരിക്കുന്നു എന്നാണു സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Read More »

കൊറോണ വൈറസ്; ഗ്രാമി പുരസ്‌കാര ജേതാവായ ഗായകന്‍ ആദം ഷ്‌ലേസിങ്കര്‍ അന്തരിച്ചു..

കൊവിഡ് 19 വൈറസ് ബാധമൂലം ഗ്രാമി പുരസ്‌കാര ജേതാവായ ഗായകന്‍ ആദം ഷ്‌ലേസിങ്കര്‍ അന്തരിച്ചു. 52 വയസായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയാണ് അന്ത്യം. വൈറസ് ബാധയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്ബാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്‍ ടോം ഹാങ്ക്‌സ് ആണ് ആദത്തിന്റെ മരണ വിവരം ആരാധകരുമായി പങ്കുവെച്ചത്. നടന്‍ ടോം ഹാങ്ക്‌സ് സംവിധാനം ചെയ്ത ദാറ്റ് തിങ്‌സ് യു ഡൂ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ …

Read More »

കൊറോണ വൈറസ് വായുവില്‍ മണിക്കൂറുകളോളം തങ്ങി നില്‍ക്കുമോ ?? പുതിയ പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ…

ലോകം മുഴുവനും ‘കൊലയാളി’ വൈറസിന്‍റെ ഭീതിയിലാണ്. അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലുമടക്കം ആയിരക്കണക്കിനു പേരാണ് കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചുവീഴുന്നത്. വൈറസ് വ്യാപനത്തെ കുറിച്ച്‌ എല്ലാ ലോകരാഷ്ട്രങ്ങളും ഒന്നടങ്കം ആശങ്കയിലാണ്. കൊറോണ വൈറസിന് വായുവില്‍ മണിക്കൂറുകളോളം തങ്ങിനില്‍ക്കാനാകുമെന്ന് ഇപ്പോഴത്തെ പുതിയ പഠനം പറയുന്നത്. കോവിഡ്-19 രോഗബാധയുള്ളയാള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്ബോള്‍ പുറത്തുവരുന്ന ദ്രവകണികയിലൂടെ കൊറോണ വൈറസിന് എട്ടു മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച …

Read More »

ഇന്ന് മാത്രം സൗജന്യ റേഷന്‍ വാങ്ങിയത് 14.5 ലക്ഷം പേര്‍ ; തൂക്കം കുറയ്ക്കരുതെന്നു മുഖ്യമന്ത്രി; നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി…

സംസ്ഥാനത്ത് ഇന്ന് 14.5 ലക്ഷം പേര്‍ സൗജന്യ റേഷന്‍ വാങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 21 മെട്രിക്ക് ടണ്‍ അരി സൗജന്യമായി വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ലരീതിയിലാണ് ആദ്യദിനം റേഷന്‍ വിതരണം നടന്നത്‌. വാങ്ങാനെത്തിയവര്‍ ശാരീരിക അകലം പാലിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ വിതരണത്തില്‍ അപാകതയുണ്ടാകരുതെന്ന് മുഖ്യമന്ത്രി എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കി. അത്തരത്തില്‍ ചില പരാതികള്‍ ഉയരുന്നുണ്ട്. അവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് റേഷന്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട് 12 പേര്‍; എ​റ​ണാ​കു​ളം ജില്ലയില്‍…

സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച 24 പേ​ര്‍​ക്കു കൂ​ടി കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ്- 19 പേരും, എ​റ​ണാ​കു​ളം മൂ​ന്ന്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ല്‍ ര​ണ്ടു പേ​ര്‍​ക്കു വീ​ത​വും പാ​ല​ക്കാ​ട് ഒ​രാ​ള്‍​ക്കു​മാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രിച്ചിരിക്കുന്ന​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 265 ആ​യി ഉ​യ​ര്‍​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ദി​ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ്- 19 ബാ​ധി​ച്ച്‌ കേരളത്തില്‍ 237 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

Read More »

കുവൈത്തില്‍ 24 ഇന്ത്യക്കാരടക്കം 28 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു..

കുവൈത്തില്‍ 24 ഇന്ത്യക്കാരടക്കം 28 പേര്‍ക്ക് ബുധനാഴ്ച്ച കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 317 ആയതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു. ആകെ 59 ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Read More »