Breaking News

Breaking News

കൊല്ലം കളക്ടറേറ്റില്‍ ബോംബ് ഭീഷണി; സന്ദേശമെത്തിയത് കത്തിലൂടെ

കൊല്ലം: കൊല്ലം കളക്ടറേറ്റിൽ കത്തിലൂടെ ബോംബ് ഭീഷണി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഏഴ് സ്ഥലങ്ങളിൽ സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും തന്നെ കണ്ടെത്തിയില്ല. തപാൽ മാർഗം കൊല്ലം കളക്ടറുടെ പേരിലാണ് ബോംബ് ഭീഷണിക്കത്ത് ലഭിച്ചത്. കളക്ടറേറ്റിൽ ഏഴിടങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 2.20 നും 2.21 നും ഇടയിൽ അവ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി. പൊലീസും ഫയർഫോഴ്സും …

Read More »

മോദിയുടെ ആശയങ്ങളിലെ ഇന്ത്യയല്ലിത്; വിമർശനവുമായി ഫ്രഞ്ച് നടി മരിയൻ ബോർഗോ

പനജി: ഉടമസ്ഥാവകാശത്തെച്ചൊല്ലി ഗോവയിൽ തർക്കത്തിലുള്ള സ്ഥലവും വീടും ഉപേക്ഷിക്കാനൊരുങ്ങി ഫ്രഞ്ച് നടി മരിയൻ ബോർഗോ. തർക്കത്തെ തുടർന്ന് ഒരു കൂട്ടം ആളുകൾ തന്നെ കെട്ടിയിട്ടതായി നടി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട് ഉപേക്ഷിക്കുകയാണെന്ന് മരിയൻ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളിലുള്ള ഇന്ത്യയല്ല ഇതെന്നും നടി വിമർശിച്ചു. നോർത്ത് ഗോവയിലെ കലൻഗുട്ട് ബീച്ചിന് സമീപം മരിയൻ ബോർഗോ വാങ്ങിയ വീടിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് തന്നെ കെട്ടിയിട്ടതെന്നാണ് ആരോപണം. ഗോവയുടെ തലസ്ഥാനമായ പനജിക്ക് …

Read More »

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; പ്ലേ ഓഫിലെ മാറ്റങ്ങളോടെ ഫൈനല്‍ മാര്‍ച്ച് 18 ന്

മുംബൈ: 2022-2023 ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) നോക്കൗട്ട്, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചു. ഫൈനൽ മാർച്ച് 18ന് നടക്കും. ഇത്തവണ പ്ലേ ഓഫിൽ കാര്യമായ മാറ്റങ്ങളുണ്ട്. ആദ്യ ആറ് സ്ഥാനങ്ങളിലെത്തുന്ന ടീമിന് ഫൈനലിൽ പ്രവേശിക്കാൻ കഴിയും എന്നതാണ് ഈ വർഷത്തെ ലീഗിനെ വ്യത്യസ്തമാക്കുന്നത്. മൂന്നും നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് നോക്കൗട്ട് മത്സരങ്ങൾ കളിച്ച് സെമി ഫൈനലിലേക്കെത്താം. ലീഗ് മത്സരങ്ങൾ അവസാനിക്കുമ്പോൾ ആദ്യ …

Read More »

തീവ്ര ന്യൂനമർദ്ദം ദുർബലമായെങ്കിലും മഴ സാധ്യത; 6 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദ്ദം ദുർബലമായെങ്കിലും കേരളത്തിൽ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം, തെക്കൻ തമിഴ്‌നാട് തീരം, തുടങ്ങിയ പ്രദേശങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 45 …

Read More »

ബ്ലഡി സ്വീറ്റ് ‘ലിയോ’; വിജയ്-ലോകേഷ് ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ പുറത്ത്

കാത്തിരിപ്പിന് വിരാമം. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. ‘ലിയോ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ‘ബ്ലഡി സ്വീറ്റ്’ എന്നാണ് ടാഗ് ലൈൻ. അനിരുദ്ധ് സംഗീതം നൽകിയ ‘ബ്ലഡി സ്വീറ്റ്’ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് ടൈറ്റിൽ ടീസർ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞദിവസം വിജയിയുടെ ചിത്രമുൾപ്പെടുന്ന പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം …

Read More »

യുഎസ് വ്യോമാതിർത്തിയിൽ ചൈനീസ് ചാര ബലൂൺ; ജാഗ്രതയിൽ യുഎസ്

വാഷിങ്ടൻ: യുഎസ് വ്യോമാതിർത്തിക്കുള്ളിൽ ചൈനയുടെ ചാര ബലൂൺ കണ്ടെത്തിയതായി റിപ്പോർട്ട്. ബലൂൺ വെടിവെച്ചിടുന്നതുൾപ്പെടെയുള്ള സാധ്യതകൾ യുഎസ് പരിഗണിച്ചെങ്കിലും ആളുകളുടെ ജീവന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ടെന്ന് വെച്ചു. ബലൂൺ നിയന്ത്രിത വ്യോമാതിർത്തിക്ക് പുറത്താണ് നീങ്ങുന്നതെന്നും നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ജീവന് ഭീഷണിയല്ലെന്നുമാണ് വിലയിരുത്തൽ. അതേസമയം, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ചൈന പ്രതികരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ ചൈനാ സന്ദർശനത്തിന് മുന്നോടിയായാണ് ഇത്തരമൊരു ചാര ഉപകരണത്തിന്‍റെ കണ്ടെത്തൽ. യുഎസ് …

Read More »

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണം; സമര മുന്നറിയിപ്പുമായി ബസ്സുടമകൾ

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണത്തിന് പിന്നാലെ നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യമായി സ്വകാര്യ ബസുടമകൾ രംഗത്ത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. സർക്കാർ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം നടത്തുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. ഡീസൽ വില വർദ്ധനവ് അംഗീകരിക്കാനാവില്ല. വിദ്യാർത്ഥികളുടെ ചാർജ് വർദ്ധന ഉൾപ്പെടെ, നിരക്ക് വർദ്ധിപ്പിക്കാതെ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാകില്ലെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു.  ഇന്ധനത്തിന് …

Read More »

ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് 2007 ലോകകപ്പ് ഹീറോ ജോഗീന്ദർ ശർമ

ന്യൂഡല്‍ഹി: ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് 2007ലെ പ്രഥമ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗം ജോഗീന്ദർ ശർമ. 2007 സെപ്റ്റംബർ 24 ന് പാകിസ്ഥാനെതിരായ അവസാന ഓവറിൽ ജോഗീന്ദർ 13 റൺസ് പ്രതിരോധം തീർത്തിരുന്നു. 2001 ൽ ആരംഭിച്ച തന്‍റെ ക്രിക്കറ്റ് കരിയറിനാണ് അദ്ദേഹം വിരാമമിടുന്നത്. 2022 സെപ്റ്റംബറിൽ ലെജൻഡ്സ് ലീഗിൽ കളിച്ചിരുന്നു. 2004ൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ജോഗീന്ദർ നാല് ഏകദിനങ്ങളും നാല് ടി20 …

Read More »

കൂടുതൽ പാൽ ലഭിക്കുന്ന ‘സൂപ്പർ പശുക്കളെ’ വികസിപ്പിച്ച് ചൈന

ചൈന: സാധാരണ പശുക്കളെക്കാൾ പാൽ ലഭിക്കുന്ന പശുക്കളെ ക്ലോൺ ചെയ്ത് കണ്ടെത്തിയതായി ചൈന. ക്ലോൺ ചെയ്ത ഈ പശുക്കളെ ചൈനീസ് ശാസ്ത്രജ്ഞർ ‘സൂപ്പർ പശുക്കൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഗവേഷകരുടെ അഭിപ്രായത്തിൽ, ഈ സൂപ്പർ പശുക്കൾക്ക് അസാധാരണമായ അളവിൽ പാൽ ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്.  പ്രത്യേകം ആസൂത്രണം ചെയ്ത പ്രജനന പ്രക്രിയയിലൂടെയാണ് ഈ പശുക്കളെ ക്ലോൺ ചെയ്തത്. ഈ സൂപ്പർ പശുക്കൾക്ക് പ്രതിവർഷം 18,000 ലിറ്റർ പാലും ജീവിതകാലത്ത് 100,000 ലിറ്റർ പാലും ഉത്പാദിപ്പിക്കാൻ …

Read More »

ബിബിസി ഡോക്യുമെന്‍ററി വിവാദം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്‍ററി വിഷയത്തിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഡോക്യുമെന്‍ററിയുടെ ലിങ്ക് ഷെയർ ചെയ്യുന്ന ട്വീറ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച് പുറപ്പെടുവിച്ച ഉത്തരവിന്‍റെ ആധികാരിക രേഖ ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം.സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. മറുപടി നൽകാൻ കേന്ദ്രത്തിന് കോടതി മൂന്നാഴ്ചത്തെ സമയം നൽകി. കേസ് ഏപ്രിലിൽ കോടതി പരിഗണിക്കും. ഡോക്യുമെന്‍ററി ലിങ്കുകൾ പങ്കിടുന്നത് നിരോധിച്ച കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ രണ്ട് ഹർജികളാണ് …

Read More »