Breaking News

കുടിയന്‍മ്മാര്‍ക്ക് സന്തോഷവാര്‍ത്ത‍; നാളെ മുതല്‍ ക്ലബ്ബുകള്‍ വഴിയും മദ്യം; സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി; വില്‍പ്പന 9മണി മുതല്‍ വൈകിട്ട്…

ക്ലബ്ബുകള്‍ വഴിയും മദ്യം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. വിദേശമദ്യ ചട്ടത്തിലെ 13 4(എ)യിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 42 ബാറുകള്‍ക്കാണ് ലൈസന്‍സ് ഉള്ളത്.

നാളെ മുതല്‍ ഇവിടെ വില്‍പ്പന നടത്താന്‍ സാധിക്കും. സംസ്ഥാനത്ത് 42 ക്ലബ്ബുകള്‍ക്കാണ് ബാര്‍ ലൈസന്‍സുള്ളത്. വിദേശമദ്യ ചട്ടത്തിലെ 13 4(എ)യിലാണ് ഭേദഗതി വരുത്തിയത്. സംസ്ഥാനത്ത് ബീവറേജസുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും ബാറുകള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല.

തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി വരുത്തി ബാറുകള്‍ തുറക്കാനൊരുങ്ങുന്നത്. പ്രത്യേക കൗണ്ടറുകള്‍ വഴി മാത്രമായിരിക്കും മദ്യം വിതരണം ചെയ്യുക. ക്ലബ്ബിലിരുന്ന് മദ്യം കഴിക്കാന്‍ അനുവദിക്കില്ല.

രാവിലെ 9 മുതല്‍ 5 മണിവരെയായിരിക്കും പ്രവര്‍ത്തനം. ഒരു സമയം 5 പേര്‍ മാത്രമേ ക്യൂവില്‍ ഉണ്ടാകാന്‍ പാടുള്ളൂ. ക്ലബ് കെട്ടിടത്തിനു പുറത്ത് കോമ്ബൗണ്ടിലായിരിക്കും കൗണ്ടറുകള്‍ സജ്ജമാക്കുക.

എന്നാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന അംഗങ്ങള്‍ക്കു മാത്രമേ മദ്യം ലഭിക്കൂ. അബ്കാരി നിയമം അനുസരിച്ച്‌ അനുവദനീയമായ മദ്യം വിതരണം ചെയ്യാം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും പാലിച്ചിരിക്കണം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …