Breaking News

സംസ്ഥാനത്ത് ഇന്ന് 13,217 പേര്‍ക്ക് കോവിഡ് ; 121മരണം; 14,437 പേര്‍ക്ക് രോഗമുക്തി…

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

എറണാകുളം 1730
തിരുവനന്തപുരം 1584
തൃശൂര്‍ 1579
കോഴിക്കോട് 1417
കൊല്ലം 1001
കോട്ടയം 997
പാലക്കാട് 946

മലപ്പുറം 845
കണ്ണൂര്‍ 710
ആലപ്പുഴ 625
ഇടുക്കി 606
പത്തനംതിട്ട 535
വയനാട് 458
കാസര്‍ഗോഡ് 184

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 121 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,303 ആയി. 12,458 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 85 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 14,437 പേര്‍ രോഗമുക്തി നേടി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …