കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ ലോകത്തെ കൂടുതല്‍ ഭയപ്പെടുത്തിക്കൊണ്ട് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി വുഹാനിലെ ഗവേഷകര്‍. കൊവിഡിന്റെ പുതിയതരം വകഭേദമായ ‘നിയോകോവ്’നെ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. ഇത് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ പറയുന്നത്. അതിവേഗം വ്യാപിക്കാന്‍ കഴിവുള്ള ഈ വൈറസ് ബാധിച്ചാല്‍ മരണപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ‘നിയോകോവ്’ ഇതിനു മുമ്ബ് 2012ലും 2015ലും ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ഈ വൈറസിനെ ദക്ഷിണാഫ്രിക്കയിലെ ഒരുകൂട്ടം വവ്വാലുകളില്‍ മാത്രമാണ് …
Read More »തൊലിപ്പുറത്ത് ഒരുദിവസത്തോളം ഒമിക്രോണ്‍ അതിജീവിക്കും; പ്ലാസ്റ്റിക്കില്‍ എട്ട് ദിവസത്തിലധികം; ആശങ്കയായി പുതിയ പഠന റിപ്പോര്‍ട്ട്…
ലോകത്തിന് ആശങ്കയായി മാറിക്കൊണ്ടിരിക്കുന്ന ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് ജപ്പാനിലെ ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജപ്പാനില്‍ മരുന്നുകളെക്കുറിച്ച് പഠനം നടത്തുന്ന കൈറ്റോ പ്രിഫക്ച്ച്‌വറല്‍ സര്‍വകലാശാല നടത്തിയ ഗവേഷണ റിപ്പോര്‍ട്ടാണിത്. ഇതുപ്രകാരം മനുഷ്യശരീരത്തില്‍ അതായത്, തൊലിപ്പുറത്ത് 21 മണിക്കൂര്‍ നേരം സജീവമായിരിക്കാന്‍ ഒമിക്രോണിന് സാധിക്കുമെന്ന് പറയുന്നു. പ്ലാസ്റ്റിക്കിന്റെ ഉപരിതലത്തിലാണെങ്കില്‍ 21 മണിക്കൂറും ഒമിക്രോണ്‍ വകഭേദത്തിന് അതിജീവിക്കാം. കൊറോണയുടെ മറ്റ് വകഭേദങ്ങളായ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ, ഗാമ എന്നിവയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ …
Read More »കൊറോണ വൈറസിന്റെ അവസാന വകഭേദം ഒമിക്‌റോണായിരിക്കില്ല; ഡബ്ല്യുഎച്ച്‌ഒ മുന്നറിയിപ്പ്
കൊറോണ വൈറസിന്റെ അവസാന വകഭേദം ഒമിക്‌റോണായിരിക്കില്ലെന്നും ഭാവിയില്‍ കൂടുതല്‍ ഉണ്ടാകാമെന്നും കോവിഡ് -19-നെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക നേതാവ് മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. ‘ഈ വൈറസ് ഇപ്പോഴും വികസിക്കുകയും മാറുകയും ചെയ്യുന്നു, അതിനനുസരിച്ച് നമ്മള്‍ മാറുകയും ക്രമീകരിക്കുകയും വേണം. നമുക്ക് ലോകമെമ്ബാടുമുള്ള വാക്സിനേഷന്‍ കവറേജ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ശ്രമിക്കുകയും പരിവര്‍ത്തനം ചെയ്യുകയും വേണം. ഏറ്റവും പുതിയ തരംഗത്തില്‍ ഇത് അവസാനിക്കില്ല, നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ സംസാരിക്കുന്ന അവസാന വേരിയന്റ് ഒമിക്രോണായിരിക്കില്ല,’ …
Read More »15 വർഷമായി ജയിലിൽ കഴിയുന്നയാളുടെ ഭാര്യ നാല് തവണ പ്രസവിച്ചു; വിചിത്രമായ ഗർഭധാരണ രീതിയിൽ അമ്ബരന്ന് നെറ്റിസൺസ്
കഴിഞ്ഞ 15 വർഷമായി ജയിലിൽ കഴിയുന്ന പലസ്തീൻ ഭീകരൻ റഫത്ത് അൽ ഖരാവി അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജയിലിൽ കഴിയുമ്ബോൾ താൻ നാല് മക്കളുടെ പിതാവായതായി (became dad to four kids) വെളിപ്പെടുത്തി. താൻ എങ്ങനെ അച്ഛനായി എന്നും ഇദ്ദേഹം വിശദീകരിച്ചു. ജയിലിന്റെ നാല് ചുവരുകൾക്കുള്ളിൽ നിന്ന് മക്കളുടെ പിതാവാകുന്നതിൽ വിജയിച്ചിരിക്കുകയാണ് ഇയാൾ. ഇയാൾ അൽ-അഖ്സ രക്തസാക്ഷി പടയിലെ അംഗമാണ്. 2006-ൽ ഇസ്രയേലിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ …
Read More »പേരില്‍ ജാതി ഉണ്ടെങ്കില്‍ ഇനി ജോലി ഇല്ല, ജാതിവാല്‍ മുറിച്ച് ഏരീസ് ഗ്രൂപ്പ്: ജീവനക്കാരുടെ പേര് തിരുത്താന്‍ ചെലവ് കമ്പനി വഹിയ്ക്കും
പേരില്‍ ജാതി കൊണ്ടുനടക്കുന്നവര്‍ക്ക് ഇനി ജോലി ഉണ്ടാകില്ലെന്ന് ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് കമ്പനിയുടെ സ്ഥാപക ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡോ. സോഹന്‍ റോയ് ഇക്കാര്യം അറിയിച്ചത്. പുതിയതായി സ്ഥാപനത്തില്‍ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കും. നിലവിലുള്ള ജീവനക്കാര്‍ക്ക് തങ്ങളുടെ ഔദ്യോഗിക നാമത്തില്‍ നിയമപരമായ തിരുത്തലുകള്‍ വരുത്തണമെങ്കില്‍ അതിനാവശ്യമായ ചെലവുകള്‍ സ്ഥാപനം വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിപ്ലവകരമായ തീരുമാനങ്ങളിലൂടെ …
Read More »പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ കോടതിക്ക് മുന്നിൽവെച്ച് പിതാവ് വെടിവെച്ച് കൊന്നു …
പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ പീഡിപ്പിച്ചയാളെ പിതാവ് വെടിവെച്ച് കൊന്നു. ബലാത്സംഗക്കേസിലെ പ്രതിയെയാണ് പെണ്‍കുട്ടിയുടെ പിതാവ് കോടതിക്ക് സമീപം വെടിവെച്ച് കൊന്ന് പക തീര്‍ത്തത്. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. മുസഫര്‍പൂര്‍ സ്വദേശി ദില്‍ഷാദ് ഹുസൈന്‍ എന്നയാളാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് വിചാരണക്കെത്തിയതായിരുന്നു ഇയാള്‍. ഇതിനിടെ തന്റെ മകളെ പീഡിപ്പിച്ച ഇയാള്‍ക്കുനേരെ പിതാവ് വെടിയുതിര്‍ക്കുകയായിരുന്നു. ഇടന്‍തന്നെ അവിടെ ഉണ്ടായിരുന്ന അഭിഭാഷകരുടെയും മറ്റും സഹായത്തോടെ പിതാവിനെ പിടികൂടിയെന്നും …
Read More »ടോയ്‌ലറ്റ് ഫ്ലഷിന്റെ ശബ്ദം മൂലം ഉറക്കം നഷ്ടപ്പെട്ടു; അയല്‍വാസിയിൽ നിന്ന് നഷ്ടപരിഹാരമായി ലഭിച്ചത് 8 ലക്ഷം രൂപ
അയല്‍വാസിയുടെ ടോയ്‌ലറ്റ് ഫ്‌ളഷിന്റെ (#toiletflush) ‘അസഹനീയമായ ശബ്ദം’ (#sound) കാരണം ഉറങ്ങാന്‍ കഴിയാത്ത ദമ്പതികള്‍ക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം (#8lakhcompensation) ലഭിച്ചു. 2003ലാണ് ഗള്‍ഫ് ഓഫ് പോയറ്റ്‌സില്‍ താമസിക്കുന്ന ദമ്പതികള്‍ അയൽവാസിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അയല്‍വാസിയുടെ ടോയ്‌ലറ്റ് ഫ്‌ളഷിന്റെ വലിയ ശബ്ദം തങ്ങള്‍ക്ക് രാത്രിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മതിയായ ഉറക്കം (#sleep) ലഭിക്കുന്നില്ലെന്നുമായിരുന്നു പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി ദമ്പതികള്‍ക്ക് 8 ലക്ഷം രൂപ …
Read More »നദിയില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കാറിന്റെ പുറകില്‍ നിന്ന് കൂളായി സെല്‍ഫിയെടുത്ത് യുവതി; രക്ഷപെടുത്താനുള്ള വെപ്രാളവുമായി നാട്ടുകാരും; വീഡിയോ
തണുത്തുറഞ്ഞ നദിയില്‍ മുങ്ങിത്താഴുന്ന കാറിന്റെ മുകളില്‍ കയറിയിരുന്ന് സെല്‍ഫിയെടുക്കുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. രക്ഷാപ്രവര്‍ത്തകര്‍ യുവതിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് സംഭവം. കാറിന്റെ പിറകുവശത്തുള്ള ഗ്ലാസിലാണ് യുവതി കയറി നില്‍ക്കുന്നത്. തണുത്തുറഞ്ഞ് കിടക്കുന്ന നദിയില്‍ ഐസ് മൂടാത്ത ഒരു ഭാഗത്താണ് കാര്‍ പകുതി മുങ്ങിയ നിലയില്‍ കിടക്കുന്നത്. കാനഡയിലെ ഒട്ടാവയില്‍ റിഡൗ നദിയിലാണ് കാര്‍ മുങ്ങിപ്പോയത്. തണുത്തുറഞ്ഞ് കിടക്കുന്നതിനാല്‍ കാര്‍ പതിയെ പതിയെയാണ് നദിയിലേക്ക് മുങ്ങിപ്പോയിക്കൊണ്ടിരുന്നത്. പ്രദേശത്തെ …
Read More »ഉടമ മരിച്ചിട്ട് രണ്ടുമാസം; കനത്ത മഞ്ഞുവീഴ്ചയിലും കുഴിമാടത്തിനരികിൽ നിന്ന് മാറാതെ വളർത്തുപൂച്ച, തരംഗമായി ചിത്രം…
വളർത്തുമൃഗങ്ങൾക്ക് തങ്ങളുടെ യജമാനനോടുള്ള സ്‌നേഹത്തിന് അതിരുകളുണ്ടാകാറില്ല. സ്വന്തം ജീവനക്കാളേറെ അവർ തങ്ങളുടെ ഉടമകളെ സ്‌നേഹിക്കും. അത്തരത്തിലുള്ള പല ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ നിറയാറുണ്ട്. ഇന്നും അതുപോലൊരു ചിത്രം തന്നെയാണ് സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ഉടമ മരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഉടമയുടെ കുഴിമാടത്തിനരികിൽ നിന്നു മാറാൻ കൂട്ടാക്കാതെ കാവലിരിക്കുന്ന വളർത്തു പൂച്ചയുടെ ചിത്രമാണ് വൈറലാകുന്നത്. സെർബിയയിൽ നിന്നുള്ള ചിത്രമാണിത്. ഹൃദയാഘാതത്തെ തുടർന്ന് നവംബർ 6നാണ് പൂച്ചയുടെ ഉമയായ ഷെയ്ഖ് മുവാമെർ …
Read More »വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചുവരുത്തി സെക്‌സ്; അധ്യാപിക അറസ്റ്റില്‍
വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗിക ബന്ധം നടത്തിയ കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ സൗത്ത് കാരലിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം. ഇവരുടെ ബന്ധത്തെക്കുറിച്ച വിവരം ലഭിച്ച ഒരാള്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടന്നത്. ചോദ്യം ചെയ്യലില്‍ അധ്യാപിക കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു. അധ്യാപികയെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിക്കുകയും ചെയ്തു. ഡിസംബര്‍ 31-നാണ് ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതെന്ന് …
Read More »