Breaking News

World

വായുവിലെ കൊറോണ വൈറസ് അഞ്ച് മിനറ്റ് ശക്തം; ആദ്യത്തെ രണ്ട് മിനറ്റില്‍ അതീവ അപകടകാരി; പഠന റിപ്പോർട്ട് പുറത്ത്..

നിശ്വാസവായുവിലൂടെ പുറത്തെത്തുന്ന കൊറോണ വൈറസ് അഞ്ച് മിനറ്റ് വായുവില്‍ അതിശക്തം. അതില്‍ തന്നെ ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ രണ്ട് മിനിറ്റിലെന്നു പഠനം. ഈ സമയത്തിനുള്ളില്‍ വൈറസ് മറ്റൊരാളിലേക്ക് എത്തിപ്പെട്ടാല്‍ കോവിഡ് ബാധ ഉറപ്പ്. പിന്നീടുള്ള 3 മിനിറ്റില്‍ വൈറസിന്റെ രോഗം പടര്‍ത്താനുള്ള ശേഷിയില്‍ നേരിയ കുറവുണ്ടാകും. ശേഷം, 5 മുതല്‍ 20 മിനിറ്റ് കൊണ്ട് രോഗം പടര്‍ത്താനുള്ള ശേഷി 90% വരെ കുറയുമെന്നാണ് യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ …

Read More »

മസാജിനിടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു; യുവതിയുടെ പരാതിയില്‍ 35 കാരന്‍ പിടിയില്‍; സാജ് സ്ഥാപനം പൊലീസ് അടച്ചുപൂട്ടി…

മസാജിനിടെ യുവതിയുടെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ച കേസില്‍ മസാജ് തെറാപ്പിസ്റ്റ് അറസ്റ്റില്‍. ഇയാള്‍ക്കെതിരെ നേരത്തെയും ആരോപണങ്ങളുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മസാജ് സ്ഥാപനം പൊലീസ് അടച്ചുപൂട്ടി. അമേരിക്കയിലെ ലാസ്‌വെഗാസിലാണ് സംഭവം. വെസ്റ്റ് ഷാലെസ്റ്റന്‍ ബെലവാര്‍ഡിലെ മസാജ് എന്‍വി എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ഏരിയന്‍ റിവേറോ ഫ്‌ളോറസ് എന്ന 35 വയസ്സുകാരനാണ് കേസില്‍ പ്രതി. ഇയാളെ പ്രതിയെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇയാെള അന്വേഷണ …

Read More »

കോവിഡ്​ രോഗികള്‍ക്ക് വേണ്ടി​ ഇരുമ്ബുമുറികള്‍, പ്രദേശമാകെയും വീട്ടുതടങ്കലില്‍; കോവിഡ്​ മുക്​തമാകാനുള്ള ചൈനീസ്​ തന്ത്രങ്ങളിങ്ങനെ…

കോവിഡ്​ ബാധിച്ചവരെയും സമ്ബര്‍ക്കമുള്ളവരെയും ദയാരഹിതമായി ‘തടവിലാക്കി’ ചൈനയുടെ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവം. കോവിഡിനെ പൂര്‍ണമായും ഇല്ലാതാക്കാനായി ചൈന ആവിഷ്​കരിച്ച്‌​ നടപ്പാക്കുന്നത്​ കര്‍ശന നിയന്ത്രണങ്ങളാണ്​. കോവിഡ്​ സ്​ഥിരീകരിച്ചവരെ പ്രത്യേകം നിര്‍മിച്ച കണ്ടയിനര്‍ മുറികളില്‍ ‘തടവിലാക്കുകയാണ്​’ പല പ്രവിശ്യകളിലും ചെയ്യുന്നത്​. ഒരു കട്ടിലും ശൗചാലയ സൗകര്യവുമുള്ള ഇരുമ്ബ്​ മുറികളാണിത്​. നിരനിരയായി ഇത്തരം ഇരുമ്ബ്​ മുറികള്‍ സ്​ഥാപിച്ചതി​ന്റെയും ബസുകളില്‍ ആളുകളെ ഇവിടേക്ക്​ കൊണ്ടുവരുന്നതി​ന്റെയുമൊക്കെ വിഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്​. ഒരു അപാര്‍ട്ട്​​മെന്‍റ്​ സമുച്ചയത്തില്‍ …

Read More »

അധ്യാപിക ബെല്ലി ഡാൻസ് ചെയ്തു; വീഡിയോ വൈറലായതോടെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു, ഭർത്താവ് വിവാഹ മോചനവും നേടി!

ബെല്ലി ഡാൻസ് കളിച്ചതിന്റെ പേരിൽ അധ്യാപികയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ഈജിപ്തിലാണ് അമ്പരപ്പിക്കുന്ന സംഭവം. ആയ യൂസഫ് എന്ന അധ്യാപികയാണ് ഓഫീസുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ ബെല്ലി ഡാൻസ് ചെയ്തത്. ഇത് അവരുടെ അനുവാദമില്ലാതെ ഒരു സഹപ്രവർത്തകൻ പകർത്തി. വീഡിയോ വൈറലായതോടെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഇതിനു പുറമെ, ഇവരിൽ നിന്നും ഭർത്താവ് വിവാഹമോചനവും നേടി. നൈൽ ഡെൽറ്റയിലെ ദകഹ്ലിയ ഗവർണറേറ്റിലെ പ്രൈമറി സ്‌കൂളിലാണ് ആയ യൂസഫ് ജോലി …

Read More »

പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു; ചരിത്രപരമെന്ന് മെഡിക്കല്‍ സംഘം…

ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെനറ്റ് എന്ന 57 കാരനിലാണ് ശസ്ത്രക്രിയ നടന്നത്. ഹൃദ്രോഗിയായ ബെനറ്റ് ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലാണ് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചത്. അവയവം വച്ചുപിടിപ്പിക്കുന്നതില്‍ ക്ഷാമം പരിഹരിക്കാനുള്ള പുതിയ ചുവടുവയ്പ്പാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചരിത്രപരമായ നടപടിയാണിതെന്ന് മേരിലാന്‍ഡ് …

Read More »

പ്രവാചകന്‍ മുഹമ്മദിന്റെ ഖബറിടം സന്ദര്‍ശിക്കാന്‍ ഇനി സ്ത്രീകള്‍ക്ക് അനുമതിയില്ല; പുരുഷന്മാര്‍ക്ക് മാത്രം…

സൗദിയില്‍ പ്രവാചകന്‍ മുഹമ്മദിന്റെ ഖബറിടം സന്ദര്‍ശിക്കാനുള്ള അനുമതി പുരുഷന്മാര്‍ക്ക് മാത്രം ആക്കാന്‍ തീരുമാനം. ഇനി മുതല്‍ സ്ത്രീകളെ ഖബറിടം സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നാണ് പുതിയ തീരുമാനം. സൗദിയിലെ പ്രാദേശിക ദിനപത്രമാണ് ഞായറാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകള്‍ക്ക് ഇനി മുതല്‍ ഖബറിടം സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കില്ല. എന്നാല്‍ ഖബറിടം ഉള്‍ക്കൊള്ളുന്ന പള്ളി സ്ത്രീകള്‍ക്ക് സന്ദര്‍ശിക്കാമെന്നും പള്ളിയിലുള്ളപ്പോള്‍ ഓണ്‍സൈറ്റ് റിസര്‍വേഷന്‍ രീതിയിലൂടെ ഇവര്‍ക്ക് മറ്റുള്ളവര്‍ക്ക് (പുരുഷന്മാര്‍ക്ക്) വേണ്ടി ഖബറിട സന്ദര്‍ശനം ബുക്ക് ചെയ്യാന്‍ …

Read More »

മത്സ്യങ്ങളും തവളകളും ആകാശത്തു നിന്നും പെയ്തിറങ്ങി; ടെക്‌സാസിലുണ്ടായ മത്സ്യമഴയില്‍ അമ്ബരന്ന് ജനങ്ങള്‍…

മഴയ്‌ക്കൊപ്പം ആലിപ്പഴം പൊഴിയുന്ന കാഴ്ച സാധാരണയായി സംഭവിക്കാറുള്ളതാണ്. നമുക്ക് എല്ലാവര്‍ക്കും അതറിയാം. എന്നാല്‍ മഴയ്‌ക്കൊപ്പം ആകാശത്തു നിന്നും മത്സ്യങ്ങള്‍ പെയ്തിറങ്ങിയാലോ. അങ്ങനത്തെ ഒരു കാര്യത്തെ കുറിച്ച്‌ നമ്മള്‍ ചിന്തിച്ചിട്ടു കൂടി ഉണ്ടാവില്ല. എന്നാല്‍ സംഭവം സത്യമാണ്. യുഎസിലെ ടെക്‌സസിലാണ് കഴിഞ്ഞ ആഴ്ച കനത്ത മഴയ്‌ക്കൊപ്പം ആകാശത്തു നിന്നും മത്സ്യങ്ങളും പെയ്തിറങ്ങിയത്. മത്സ്യങ്ങള്‍ മാത്രമല്ല മഴയ്‌ക്കൊപ്പം ചെറിയ തവളകളും ഞണ്ടുകളും പെയ്തിറങ്ങുന്നത് കണ്ടതിന്റെ അമ്ബരപ്പിലാണ് പ്രദേശവാസികള്‍. ഇവര്‍ പങ്കുവച്ച മത്സ്യമഴയുടെ ചിത്രങ്ങളാണ് …

Read More »

വിമാനയാത്രക്കിടെ കോവിഡ് പോസിറ്റീവായ അധ്യാപിക ക്വാറന്റീനില്‍ കഴിഞ്ഞത് ബാത്ത്‌റൂമില്‍…

സ്വിറ്റ്‌സര്‍ലാന്‍ഡിലേക്കുള്ള വിനോദയാത്രക്കായുള്ള വിമാനയാത്രക്കിടെ കോവിഡ് പോസിറ്റീവായ അധ്യാപിക ക്വാറന്റീനില്‍ കഴിഞ്ഞത് ബാത്ത്‌റൂമില്‍. മരീസ ഫോട്ടിയോക്ക് ആണ് യാത്രക്കിടെ രോഗബാധ സ്ഥിരീകരിച്ചത്. ചിക്കാഗോയില്‍ നിന്നായിരുന്നു ഇവര്‍ ഐസ്‌ലാന്‍ഡിലേക്കുള്ള വിമാനം കയറിയത്. വിമാനത്തില്‍ കയറുന്നതിന് മുമ്പ് രണ്ട് തവണ പി.സി.ആര്‍ പരിശോധനയും അഞ്ച് തവണ റാപ്പിഡ് ടെസ്റ്റും നടത്തി. പരിശോധനകളുടെ ഫലമെല്ലാം നെഗറ്റീവായിരുന്നു. പിന്നീട് യാത്രക്കിടെ തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കോവിഡ് പരിശോധന കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയപ്പൊഴാണ് കോവിഡ് സ്ഥിരീകരിച്ചത്. …

Read More »

നിയന്ത്രിതമായ ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടു; ഗൂഗിളിന് 100 മില്യണ്‍ ഡോളര്‍ പിഴ ; ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്ബനിയായ മെറ്റയ്ക്ക് 27.2 മില്യണ്‍ ഡോളര്‍ പിഴയും…

പ്രാദേശിക നിയമം മൂലം നിയന്ത്രിതമായ ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന് ഗൂഗിളിന് ഏകദേശം 100 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി മോസ്‌കോയിലെ ഒരു കോടതി. ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്ബനിയായ മെറ്റയ്ക്ക് 27.2 മില്യണ്‍ ഡോളര്‍ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഇതുവഴി ഏകദേശം 130 മില്യണ്‍ ഡോളറാണ് ഇരു കമ്ബനികള്‍ക്കും പിഴ ചുമത്തിയിരിക്കുന്നത്. മോസ്കോ കോടതി ഗൂഗിളിന് 7.2 ബില്യണ്‍ റുബിളാണ് പിഴ ചുമത്തിയത്. നിരോധിത ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ …

Read More »

കൊവിഡ് വാക്സിന്റെ പത്ത് ലക്ഷം ഡോസുകള്‍ ജെ സി ബി ഉപയോഗിച്ച്‌ നശിപ്പിച്ച്‌ നൈജീരിയ, ഇല്ലാതാക്കിയത് സൗജന്യമായി ലഭിച്ച വാക്സിന്‍

മിക്ക രാജ്യങ്ങളിലും കൊവിഡ് വാക്സിന്‍ ദൗര്‍ലഭ്യം നേരിടുമ്ബോള്‍ സൗജന്യമായി ലഭിച്ച പത്ത് ലക്ഷത്തിലേറെ ആസ്ട്രസെനെക്ക വാക്സിനുകള്‍ നശിപ്പിച്ച്‌ നൈജീരിയ. എക്സ്പയറി ഡേറ്റ് കഴിഞ്ഞ വാക്സിനുകളാണ് നശിപ്പിച്ചതെന്ന് നൈജിരിയയിലെ ആരോഗ്യമന്ത്രാലയം പിന്നീട് അറിയിച്ചു. സമ്ബന്ന രാജ്യങ്ങള്‍ സൗജന്യമായി നല്‍കിയ വാക്സിനുകളില്‍ ഭൂരിപക്ഷവും വെറും ഒരാഴ്ച മാത്രം എക്സ്പയറി ഡേറ്റ് ഉള്ളവയായിരുന്നെന്ന് കഴിഞ്ഞയാഴ്ച നൈജീരിയയുടെ ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഏകദേശം പത്ത് ലക്ഷത്തിനുമുകളില്‍ കൊവിഡ് വാക്സിനുകള്‍ നൈജീരിയയില്‍ ഉപയോഗശൂന്യമായി ഇരിക്കുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് …

Read More »