Breaking News

വായുവിലെ കൊറോണ വൈറസ് അഞ്ച് മിനറ്റ് ശക്തം; ആദ്യത്തെ രണ്ട് മിനറ്റില്‍ അതീവ അപകടകാരി; പഠന റിപ്പോർട്ട് പുറത്ത്..

നിശ്വാസവായുവിലൂടെ പുറത്തെത്തുന്ന കൊറോണ വൈറസ് അഞ്ച് മിനറ്റ് വായുവില്‍ അതിശക്തം. അതില്‍ തന്നെ ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ രണ്ട് മിനിറ്റിലെന്നു പഠനം. ഈ സമയത്തിനുള്ളില്‍ വൈറസ് മറ്റൊരാളിലേക്ക് എത്തിപ്പെട്ടാല്‍ കോവിഡ് ബാധ ഉറപ്പ്. പിന്നീടുള്ള 3 മിനിറ്റില്‍ വൈറസിന്റെ രോഗം പടര്‍ത്താനുള്ള ശേഷിയില്‍ നേരിയ കുറവുണ്ടാകും.

ശേഷം, 5 മുതല്‍ 20 മിനിറ്റ് കൊണ്ട് രോഗം പടര്‍ത്താനുള്ള ശേഷി 90% വരെ കുറയുമെന്നാണ് യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലുള്ളത്. വായു സഞ്ചാരമുള്ള മുറി, തുറസ്സായ സ്ഥലങ്ങള്‍ എന്നിവ കോവിഡ് ബാധ കുറയ്ക്കുമെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. ഈര്‍പ്പമുള്ള സാഹചര്യങ്ങളില്‍ വൈറസ് കൂടുതല്‍ നേരം നിലനില്‍ക്കും. വരണ്ട കാലാവസ്ഥയില്‍ വൈറസിന് പെരുകാനുള്ള ശേഷി നഷ്ടമാകും.

കോവിഡ് ബാധിച്ച ഒരാളുടെ നിശ്വാസവായുവിലൂടെ അന്തരീക്ഷത്തിലെത്തുന്ന വൈറസിന് 20 മിനിറ്റു കഴിഞ്ഞാല്‍ രോഗം പടര്‍ത്താനുള്ള ശേഷി 10% മാത്രമായിരിക്കും. ഈ ഘട്ടത്തില്‍ കോവിഡ് ബാധിച്ചയാളുമായി ദീര്‍ഘനേരം ഇടപഴകുന്നവര്‍ക്കു മാത്രമേ വൈറസ് ബാധിക്കാന്‍ സാധ്യതയുള്ളൂ.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …