ഇംഗ്ലണ്ടിലെ സറേ കൗണ്ടിയില്‍ പട്രോളിംഗ് വാഹനത്തില്‍ വച്ച് ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിചാരണയ്ക്കൊടുവില്‍ ജോലി നഷ്‍ടമായി. കാറിലെ സംഭാഷണങ്ങളും ശബ്‍ദശകലങ്ങളും വയര്‍ലെസിലൂടെ പുറത്തായത് ഇവര്‍ക്ക് വിനയാകുകയായിരുന്നു എന്ന് ഇന്‍ഡിപ്പെന്‍ഡന്‍റ് ഡോട്ട് യുകെ റിപ്പോര്‍ട്ട് ചെയ്തു. 2019ലാണ് കേസിന് ആസ്‍പദമായ സംഭവം. തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ സറേ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ റിച്ചാര്‍ഡ് പാറ്റണും മോളി എഡ്വേര്‍ഡ്‌സുമാണ് ഡ്യൂട്ടിക്കിടെ പട്രോളിംഗ് കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. …
Read More »മനുഷ്യരിലേക്ക് രോഗവാഹകരാവാന്‍ സാധ്യത; കൊറോണയ്ക്ക് സമാനമായ വൈറസ് സാന്നിധ്യമുള്ള വവ്വാലുകളെ കണ്ടെത്തി….
മനുഷ്യരിലേക്ക് രോഗവാഹകരാവാന്‍ സാധ്യതയുള്ള വൈറസ് സാന്നിധ്യമുള്ള വവ്വാലുകളെ കണ്ടെത്തിയതായ് റിപ്പോർട്ട്. കൊറോണയ്ക്ക് സമാനമായ വൈറസാണിത്. ചൈനയിലെ നോര്‍ത്ത് ലവോസ് ഗുഹകളില്‍ നിന്നാണ് അപകടകാരികളായേക്കാവുന്ന നൂറ് കണക്കിന് വവ്വാലുകളെ ഗവേഷകര്‍ കണ്ടെത്തിയത്. സാര്‍സ്-കോവ്-2 വിന് സമാനമായ രീതിയിലാണ് വവ്വാലുകളില്‍ കണ്ടെത്തിയ വൈറസുകളുടെ ജനിതകഘടനയെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമാണിത്. ഇത് സംബന്ധിച്ച് വിശദമായ പഠനത്തിലാണ് ഗവേഷകര്‍. 2019ല്‍ ചൈനയിലെ വുഹാനിലുള്ള മാര്‍ക്കറ്റിലാണ് ആദ്യം കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. വുഹാന്‍ …
Read More »‘ബാറ്റ്‌സ് മാന്‍’ പുറത്തായി, ഇനിമുതല്‍ ‘ബാറ്റെര്‍’ ഇറങ്ങും; ക്രിക്കറ്റില്‍ പുതിയ നിയമ പരിഷ്‌ക്കാരം…
ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്ന ആളെ പതിവായി വിളിച്ചിരുന്ന ബാറ്റ്‌സ് മാന്‍ എന്ന പ്രയോഗം ഇനി മുതല്‍ ഇല്ല. പകരം ബാറ്റെര്‍ എന്ന് അറിയപ്പെടും. ക്രിക്കറ്റില്‍ ലിംഗസമത്വം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ക്രിക്കറ്റിലെ നിയമങ്ങള്‍ക്ക് രൂപം നല്‍കുന്ന മാരിബോണ്‍ ക്രിക്കറ്റ് ക്ലബ് (എം സിസി) അറിയിച്ചു. വനിതാ ക്രിക്കറ്റ് മത്സരങ്ങളുടെ എണ്ണവും ജനപ്രീതിയും വര്‍ധിച്ച സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. 2017 ല്‍ വനിതാ ലോകകപ് ഫൈനലില്‍ ഇന്‍ഗ്ലന്‍ഡ് ഇന്‍ഡ്യയെ …
Read More »കരിപ്പൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഞ്ച് കിലോ ഹെറോയിന്‍ പിടികൂടി…
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിത പിടിയില്‍. ആഫ്രിക്കന്‍ സ്വദേശിയായ യുവതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സാണ് പിടികൂടിയത്. വിപണിയില്‍ 25 കോടിയോളം രൂപ വില വരുന്ന ലഹരി മരുന്നാണ് യുവതിയില്‍ ഇന്ന് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ആഫ്രിക്കയിലെ നെയ്‌റോബിയില്‍ നിന്നെത്തിയ ആഫ്രിക്കന്‍ വനിതയില്‍ നിന്ന് 25 കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ ഹെറോയിന്‍ ഡി.ആര്‍.ഐ പിടികൂടിയത്. ലഹരി വേട്ടയുമായി ബന്ധപ്പെട്ട കൂടുതല്‍ …
Read More »താലിബാനെ പങ്കെടുപ്പിക്കണമെന്ന പാക് നിലപാട് അംഗരാജ്യങ്ങള്‍ തള്ളി ; സാര്‍ക്ക് സമ്മേളനം റദ്ദാക്കി…
താലിബാനെ ചൊല്ലി ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്താനെ പ്രതിനിധീകരിച്ച് താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാകിസ്ഥാന്‍ നിലപാടിനെ തുടര്‍ന്നാണ് യോഗം റദ്ദാക്കിയത്. താലിബാനെ അംഗീകരിക്കാത്ത ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പാക് നിര്‍ദ്ദേശത്തെ എതിര്‍ത്തു. ആമിര്‍ ഖാന്‍ മുത്താഖിയാണ് അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിന്റെ ഇടക്കാല വിദേശകാര്യ മന്ത്രി. മുത്താഖിയെ സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്നാണ് പാകിസ്താന്റെ ആവശ്യമെന്നാണ് …
Read More »ചലച്ചിത്രതാരം ആശാ ശരത്തിന് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ…
ചലച്ചിത്രതാരം ആശാ ശരത്തിന് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. പത്തുവര്‍ഷത്തെ താമസ വിസയാണ് ലഭിച്ചത്. സിനിമാ രംഗത്തെയും നൃത്തകലാ രംഗത്തെയും മികവ് പരിഗണിച്ചാണ് വിസ നല്‍കിയത്. ദുബായ് എമിഗ്രേഷന്റെ ജാഫ്ലിയയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വച്ച് ആശാ ശരത്ത് വിസ ഏറ്റുവാങ്ങി. 27 വര്‍ഷത്തെ തന്റെ കലാ ജീവിതത്തിനുള്ള അംഗീകാരമായി ഈ ആദരവിനെ കാണുന്നുവെന്ന് ആശാ ശരത്ത് പറഞ്ഞു. നേരത്തെ മമ്മൂട്ടി , മോഹന്‍ലാല്‍ , ടോവിനോ തോമസ്, …
Read More »ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി ബൈഡന്‍ സര്‍ക്കാര്‍
ഇന്ത്യ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി അമേരിക്ക. മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നവംബര്‍ മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെ മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നതിന് മുമ്ബ് തന്നെ ഹാജറാക്കണമെന്ന് വൈറ്റ് ഹൗസ് കൊവിഡ് കോഡിനേറ്റര്‍ പറഞ്ഞു. …
Read More »താലിബാനെ അധികാരത്തിലെത്തിച്ച പാകിസ്ഥാന്‍ ഗൂഢനീക്കം വെളിപ്പെടുത്തി യുഎസ്; ഹഖാനിയെയും സംരക്ഷിക്കുന്നുവെന്ന് ആന്‍റണി ബ്ലിങ്കന്‍…
അഫ്ഗാനിസ്ഥാനില്‍ താലിബാനെ അധികാരത്തിലെത്തിച്ച പാകിസ്ഥാന്‍റെ ഗൂഢനീക്കം വെളിപ്പെടുത്തി അമേരിക്ക. പാകിസ്ഥാന്‍ താലിബാനെ മാത്രമല്ല, ഹഖാനി ശൃംഖലയെയും സംരക്ഷിക്കുന്നുവെന്ന് അമേരിക്കന്‍ ആഭ്യന്തരസെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ വിശദീകരിച്ചു. താലിബാന്‍ കാബൂള്‍ പിടിച്ച ശേഷം ആദ്യമായി യുഎസ് കോണ്‍ഗ്രസ് മുന്‍പാകെ സത്യവാങ്മൂലം നല്‍കി സംസാരിക്കുകയായിരുന്നു ആന്‍റണി ബ്ലിങ്കന്‍. പാകിസ്ഥാന് അഫ്ഗാനിസ്ഥാനില്‍ ഒട്ടേറെ താല്‍പര്യങ്ങളുണ്ടെന്നും അതില്‍ ചിലത് യുഎസുമായി ഏറ്റുമുട്ടുന്നവയാണെന്നും ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു. പാകിസ്ഥാന്‍ കുറെക്കൂടി വിശാലമായി വിദേശ സമൂഹത്തെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ബ്ലിങ്കന്‍ …
Read More »വാട്‌സാപ്പിന് പിന്നാലെ പുത്തന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം…
വാട്‌സാപ്പിന് പിന്നാലെ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം. എട്ട് പുതിയ ഫീച്ചറുകളാണ് കമ്ബനി ഉപയോക്താക്കള്‍ക്കായി നല്‍കാനൊരുങ്ങുന്നത്. ലോകത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള സമൂഹമാദ്ധ്യമമായ ഇന്‍സ്റ്റഗ്രാം യുവാക്കളെ ലക്ഷ്യം വച്ചാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അപ്‌ഡേഷന്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ സ്‌റ്റോറികള്‍ ലൈക്ക് ചെയ്യാം. നിലവില്‍ സ്‌റ്റോറികള്‍ക്ക് റിയാക്ഷനുകള്‍ നല്‍കാന്‍ സാധിക്കുമെങ്കിലും ലൈക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ഉണ്ടായിരുന്നുല്ല. എന്നാല്‍ പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ ഇത് സാധ്യമാകും. കൂടാതെ …
Read More »കുവൈത്തില്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടി 22 വയസുകാരി ആത്മഹത്യ ചെയ്‍തു…
കുവൈത്തില്‍ 22 വയസുകാരിയായ വിദേശ യുവതി ആത്മഹത്യ ചെയ്‍തു. ശൈഖ് ജാബിര്‍ അല്‍ അഹ്‍മദ് ബ്രിഡ്ജില്‍ കാര്‍ നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ ഇവര്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഫയര്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വിവരം ലഭിച്ചതനുസരിച്ച് പട്രോള്‍ ബോട്ടുകള്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. മൃതദേഹം കണ്ടെടുത്ത് തുടര്‍ പരിശോധനകള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. ഓസ്‍ട്രേലിയന്‍ സ്വദേശിനിയായ ഇവര്‍ രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകാനായാണ് കാറില്‍ പുറപ്പെട്ടത്. എന്നാല്‍ ഓഫീസിലേക്ക് …
Read More »