Breaking News

World

ഷൂട്ടിങ്ങിനിടെ നായകന്‍റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു, സംവിധായകന് പരിക്ക്…

ഷൂട്ടിങ്ങിനിടെ നായക നടന്‍റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. വെടിയേറ്റ് ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. വെടിയേറ്റ് ചിത്രത്തിന്റെ സംവിധായകന് പരിക്കേറ്റിട്ടുണ്ട്. മുതിര്‍ന്ന നടന്‍ അലെക്‌ ബാള്‍ഡ്‌വിന്നിന്‍റെ തോക്കില്‍നിന്നാണ് ഇവര്‍ക്ക് പരിക്കേറ്റത്. ന്യൂ മെക്സിക്കോയില്‍ സെറ്റില്‍ വെച്ച്‌ റസ്റ്റ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയാണ് അപകടം. വെടിയേറ്റ ഹലൈനയെ ഹെലികോപ്റ്ററില്‍ ന്യൂമെക്‌സിക്കോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംവിധായകന്‍ ജോയല്‍ സൂസയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന …

Read More »

ഭൂമിയില്‍ ഓക്സിജന്‍റെ അളവ് കുറയും , മീഥൈനിന്‍റെ അളവ് വര്‍ധിക്കും, മനുഷ്യരുള്‍പ്പടെ ഒരു ജീവജാലത്തിനും അതിജീവിക്കാനാകില്ല; അതിതീവ്രമായ ഇടിമഴകള്‍ അടുത്തകാലത്തായി വര്‍ധിച്ചത് ആഗോളതാപനത്തിന്റെ പ്രത്യാഘാതംകൊണ്ട്…

ആഗോളതാപനത്തിന്റെ ഫലമായി ലോകത്തിന്റെ പലഭാഗത്തും കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നുണ്ട്. അതിതീവ്രമായ ഇടിമഴകള്‍ അടുത്തകാലത്തായി വര്‍ധിച്ചത് ആഗോളതാപനത്തിന്റെ പ്രത്യാഘാതമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ഓക്സിജന്‍ സമ്ബന്നമായ ഭൂമിയില്‍ ഇന്ന് ജീവിതം മുന്നോട്ട് പോകുന്നു. പക്ഷേ ഭൂമി എല്ലായ്പ്പോഴും ഇങ്ങനെ നില്‍ക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓക്സിജന്‍റെ അളവ് കുറയുന്നുവെന്നും വൈകാതെ ഓക്സിജന്‍റെ സാന്ദ്രതയിലുണ്ടാകുന്ന ഈ കുറവ് ഭൂമിയിലെ എല്ലാ ജീവികളുടെയും ശ്വാസം കിട്ടാതെ പിടഞ്ഞുള്ള മരണത്തിലേക്ക് നയിക്കുമെന്നുമാണ് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. ഭൗമശാസ്ത്രജ്ഞനായ …

Read More »

എണ്ണശുദ്ധീകരണശാലയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്…

കുവൈത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയില്‍ തീപ്പിടിത്തമുണ്ടായി. കുവൈത്ത് അഹമ്മദിയിലെ പഴയ റിഫൈനറിയിലെ ഒരു യൂനിറ്റിലാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. അല്‍പ നേരം മുമ്ബാണ്‌സ്‌ഫോടനം സംഭവിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇതുവരെ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മിനാ അല്‍ അഹമ്മദി റിഫൈനറിയിലെ എആര്‍ഡിഎസ് യൂനിറ്റിലാണു സ്‌ഫോടനമുണ്ടായത്. സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ അകലെയുള്ള പ്രദേശങ്ങളില്‍ വരെ കേട്ടതായി പരിസരവാസികള്‍ അറിയിച്ചു. കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്ബനിയുടെ അഗ്‌നിശമന വിഭാഗം തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ …

Read More »

കോവിഡ് കാലത്ത് ക്ഷയരോഗ മരണം വർധിക്കുന്നു; ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്ത്

ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷം ക്ഷയരോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. കോവിഡ് 19 മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കിയതിനാല്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ക്ഷയം രോഗം പരിശോധിക്കുന്നത്. ഇക്കാരണത്താലാണ് ക്ഷയരോഗം വളരെ പെട്ടന്ന് ഉയരാന്‍ കാരണമായതെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. വ്യാഴാഴ്ചയായിരുന്നു ഈ വര്‍ഷത്തെ ക്ഷയരോഗികളുടെ കണക്ക് ലോകാരോഗ്യ സംഘടന പുറത്ത് വിട്ടത്. റിപ്പോര്‍ട്ട് പ്രസിദ്ധീകരണ സമയത്ത്, ലോകാരോഗ്യ സംഘടന പറഞ്ഞത്, കഴിഞ്ഞ വര്‍ഷം മാത്രം, ക്ഷയരോഗ ബാധ മൂലം …

Read More »

കലാപകാരികളെ നിലയ്ക്ക് നിര്‍ത്താനാവാതെ ബംഗ്ലാദേശ് സര്‍ക്കാര്‍, ഹിന്ദുക്കളുടെ ഇരുപതോളം വീടുകള്‍ക്ക് നേരെ ആക്രമണം…

നവരാത്രി ഉത്സവങ്ങളോട് അനുബന്ധിച്ച്‌ ബംഗ്ലാദേശിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇനിയും അമര്‍ച്ച ചെയ്യാനാവാതെ സര്‍ക്കാര്‍. ഏറ്റവും ഒടുവില്‍ ഹിന്ദുക്കള്‍ താമസിക്കുന്ന മേഖലയിലെ ഇരുപതോളം വീടുകള്‍ അക്രമകാരികള്‍ തീ വച്ചു നശിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. രംഗ്പൂരിലാണ് കലാപമുണ്ടായത്. ഇവിടെ ഒരു യുവാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ജനക്കൂട്ടം വീടുകള്‍ ആക്രമിച്ചത്. സ്ഥലത്ത് പൊലീസ് ശക്തമായ ബന്തവസ് ഏര്‍പ്പെടുത്തിയെങ്കിലും കലാപകാരികളെ നിയന്ത്രിക്കാനായില്ല. ഇതുവരെ രാജ്യത്ത് വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട …

Read More »

കൊറോണ കാലത്ത് 415 കുട്ടികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്…

കൊറോണ കാലത്ത് സ്‌കൂളുകള്‍ അടച്ചു പൂട്ടിയതിന് ശേഷം ജപ്പാനില്‍ 415 കുട്ടികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ജപ്പാനിലെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട സര്‍വേ കണക്കുപ്രകാരം പ്രാദേശിക മാദ്ധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. 1947 ന് ശേഷം രേഖപ്പെടുത്തുന്ന എറ്റവും ഉയര്‍ന്ന കണക്കാണിത്. 7 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് ഉണ്ടായിരുന്നത് ജപ്പാനിലായിരുന്നു. എന്നാല്‍ രാജ്യവ്യാപകമായി നടപ്പാക്കിയ വിവിധ പദ്ധതികളുടേയും പ്രവര്‍ത്തനങ്ങളുടേയും ഫലമായി 2009 മുതല്‍ തുടര്‍ച്ചയായ 10 വര്‍ഷം ജപ്പാനില്‍ …

Read More »

നോര്‍വേയില്‍ അഞ്ചു പേരെ അമ്ബെയ്ത് കൊന്നു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്; അക്രമി അറസ്റ്റില്‍…

തെക്ക് കിഴക്കന്‍ നോര്‍വേയില്‍ അക്രമി അഞ്ചു പേരെ അമ്ബെയ്തു കൊന്നു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വടക്കന്‍ യൂറോപ്യന്‍ രാജ്യത്തുണ്ടായ ഞെട്ടിക്കുന്ന സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്‌തെന്ന് പോലിസ് അറിയിച്ചു. 37 കാരനായ ഡാനിഷ് പൗരനെയാണ് പിടികൂടിയത്. നേരത്തെ നോര്‍വീജിയന്‍ പൗരനാണ് ആക്രമണത്തിന് പിന്നിലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോങ്‌സ്ബര്‍ഗ് പട്ടണത്തിലെ തിരക്കേറിയ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ആക്രമണം. മാര്‍ക്കറ്റില്‍ ഏറ്റവും തിരക്കുണ്ടാകുന്ന വൈകീട്ട് ആറുമണിക്കായിരുന്നു ആക്രമണം. അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും …

Read More »

ബോട്ട് മറിഞ്ഞ് 16 മരണം; നിരവധി പേരെ കാണാനില്ല; 187 പേരെ രക്ഷപെടുത്തി…

ലിബിയയില്‍ ബോട്ട് മറിഞ്ഞ് 16 മരണം. അനധികൃത കുടിയേറ്റക്കാരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. 187 പേരെ രക്ഷപെടുത്തിയതായി ലിബിയന്‍ തീരരക്ഷാ സേന അറിയിച്ചു. 2011ല്‍ ഗദ്ദാഫി ഭരണം അവസാനിച്ച ശേഷം കടുത്ത ആഭ്യന്തര കലാപവും ആക്രമണങ്ങളും കൊണ്ട് പൊറുതി മുട്ടിയ ലിബിയന്‍ ജനത വന്‍ തോതില്‍ രാജ്യത്ത് നിന്ന് പലായനം തുടരുകയാണ്. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നവരുടെ …

Read More »

സ്‌കൂളില്‍ പോകാനാകാതെ അഫ്ഗാനിലെ പെണ്‍കുട്ടികള്‍: വിദ്യാഭ്യാസത്തിന് അവകാശമുണ്ടെന്നും സ്‌കൂള്‍ തുറക്കണമെന്നും ആവശ്യം…

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ക്രൂരതകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിലെ സ്ത്രീകളും പെണ്‍കുട്ടികളും. താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കഴിഞ്ഞ രണ്ട് മാസമായി രാജ്യത്തെ പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ പോയിട്ടില്ലെന്നും സ്‌കൂളുകള്‍ എത്രയും വേഗം തുറന്ന് പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം ബല്‍ഖ്, കുണ്ഡൂസ്, സര്‍-ഇ-പുള്‍ എന്നീ മൂന്ന് മേഖലകളിലെ സ്‌കൂളുകള്‍ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടി തുറന്ന് പ്രവര്‍ത്തിക്കുന്നത്. കാബൂളിലും മറ്റ് മേഖലകളിലും എല്ലാ സ്‌കൂളുകളും പഴയത് പോലെ തുറന്ന് …

Read More »

നടന്‍ സിദ്ദിഖിനും യുഎഇ ഗോള്‍ഡന്‍ വിസ; ദുബായിലെത്തി ഏറ്റുവാങ്ങി താരം…

മലയാള ചലചിത്ര നടന്‍ സിദ്ദിഖിനും യുഎഇയുടെ ഗോള്‍ഡന്‍ വീസ ലഭിച്ചു. വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് യുഎഇ ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നത്. പത്തുവര്‍ഷത്തേക്കാണ് വിസാ കാലാവധി. മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് അടുത്തിടെ ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, നൈല ഉഷ, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മീര ജാസ്മിന്‍, മിഥുന്‍ രമേശ്, …

Read More »