യുകെയിലെ വെസ്റ്റ് സസെക്‌സ് നിവാസിയായ അശാന്തി സ്മിത്ത് എന്ന പതിനെട്ടുകാരിയുടെ മരണ വാര്‍ത്തയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ജനിച്ചു വീഴുമ്ബോഴേ വാര്‍ധക്യത്തിലേയ്ക്ക് എത്തിയ അവസ്ഥയാണ് അശാന്തിയുടേത്. കുട്ടികളെപ്പോലെ മൃദുവായ ചര്‍മ്മമോ, കുട്ടിത്തമുള്ള മുഖമോ അവള്‍ക്കില്ലായിരുന്നു. ചുക്കിച്ചുളിഞ്ഞ തൊലിയും കുഴിഞ്ഞ കണ്ണുകളും തലയില്‍ കുറച്ച് മാത്രം മുടിയുമായി അവള്‍ ജീവിച്ചു. അവളുടെ പ്രായം വെറും പതിനെട്ടായിരുന്നെങ്കിലും ശരീരം നൂറു വയസ് പിന്നിട്ട ഒരു വൃദ്ധയുടേതിന് സമാനമായിരുന്നു. ഹച്ചിന്‍സണ്‍ഗില്‍ഫോര്‍ഡ് പ്രൊജീരിയ സിന്‍ഡ്രോം എന്ന് …
Read More »നടന്‍ ബാബുരാജ് ‘എടുത്തെറിഞ്ഞ്’ വിശാലിന് പരിക്ക്.
ബാബുരാജ് എടുത്തെറിഞ്ഞുതു കാരണം നടന്‍ വിശാലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ഹൈദരാബാദില്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. റോപ്പില്‍ ഉയര്‍ന്ന വിശാലിന്റെ തോള് ഭിത്തിയില്‍ ഇടിച്ചാണ് പരിക്ക്. രണ്ടു ദിവസത്തേക്ക് വിശാലിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിശാല്‍ 31 എന്ന് വര്‍ക്കിംഗ് ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനെ ഇടയിലാണ് പരിക്കേറ്റത്. ലൊക്കേഷനില്‍ ഉണ്ടായിരുന്ന ഫിസിയോ തെറാപ്പിസ്റ്റ് ഉടന്‍ തന്നെ അടിയന്തിര ചികിത്സ ലഭ്യമാക്കി.
Read More »പെറുവിന്റെ പുതിയ പ്രസിഡന്റായി പെദ്രോ കാസ്തിയ്യോ…
പെറുവിന്റെ പുതിയ പ്രസിഡന്റ് പെദ്രോ കാസ്തിയ്യോയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമ്ബന്നമായ രാജ്യത്ത് ഇനി ഒരു ദരിദ്രന്‍പോലും ഉണ്ടാകരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കാസ്തിയോ വോട്ട് തേടിയത്. പെറു ലീബ്രെ പാര്‍ട്ടിയുടെ നേതാവാണ് കാസ്തിയോ. വലതുപക്ഷ സ്ഥാനാര്ഥി കെയ്കോ ഫ്യുജിമോറിയെ 44,000 വോട്ടിനാണ് ഇടതുപക്ഷനേതാവായ കാസ്തിയോ പരാജയപ്പെടുത്തിയത്. അഴിമതിക്കേസില്‍ ജയിലില്‍ കിടക്കുന്ന മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫ്യൂജിമോറിയുടെ മകളാണ് കെയ്കോ. ഒരു മാസത്തിലധികം നീണ്ട വോട്ടെണ്ണല് പ്രക്രിയക്കുശേഷമാണ് പ്രഖ്യാപനം. ആരോഗ്യ സംവിധാനങ്ങളിലെ …
Read More »കനത്ത മഴയെ തുടര്‍ന്ന് രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു…
ചൈനയില്‍ കനത്ത മഴയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു. ചൈനീസ് ജലമന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ് തകര്‍ന്നത്. 1.6 ട്രില്ലണ്‍ ക്യൂബിക്ക് ഫീറ്റ് ജലം ഉള്‍കൊള്ളാന്‍ പറ്റുന്ന അണക്കെട്ടുകളാണ് തകര്‍ന്നത് എന്നാണ് ചൈനീസ് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെയോടെയാണ് അണക്കെട്ടുകള്‍ തകര്‍ന്നത്. ഞായറാഴ്ച തന്നെ കനത്ത മഴയെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചതിനാല്‍ ജീവഹാനികള്‍ ഒന്നും സംഭവിച്ചില്ലെന്നാണ് ചൈനീസ് …
Read More »വെള്ളപ്പൊക്കം ; പശ്ചിമ യൂറോപ്പില്‍ വ്യാപക നാശനഷ്ടം ; മരണം 183 ആയി…
പശ്ചിമ യൂറോപ്പില്‍ വെള്ളപ്പൊക്ക ദുരന്തത്തില്‍ 183 മരണങ്ങളാണ് ഇതുവരെ പോലീസ് റിപ്പോര്‍ട്ട് ചെയ്തത്. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത് ജര്‍മ്മനിയിലാണ്. ജര്‍മ്മനിയില്‍ മാത്രം 156 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. അതെ സമയം പ്രളയ ക്കെടുതിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ജര്‍മ്മന്‍ സംസ്ഥാനമായ റൈന്‍ലാന്‍ഡ്- പലാറ്റിനേറ്റിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. 110 മരണങ്ങളാണ് റൈന്‍ലാന്‍ഡില്‍ മാത്രം സ്ഥിരീകരിച്ചത്. ഇവിടെ മാത്രം 670-ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും …
Read More »ഒരു കുപ്പി വിസ്ക്കിയ്ക്ക് ഒരു കോടി രൂപ; ലേലത്തില്‍ പോയത് 250 വര്‍ഷം പഴക്കമുള്ള വിസ്ക്കി…
ഒരു കുപ്പി വിസ്ക്കിയ്ക്ക് ഒരു കോടി രൂപ എന്ന് കേട്ടാല്‍ ആരുമൊന്ന് ഞെട്ടി പോകും. എന്നാല്‍ ഞെട്ടേണ്ട, ഇത് ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിസ്ക്കിയാണ്. പഴക്കമെന്ന് പറഞ്ഞാല്‍ ഏകദേശം 250 വര്‍ഷത്തിലേറെ പഴക്കമുണ്ട്. സാധാരണയായി മദ്യത്തിന് പഴക്കം ചെല്ലുന്തോറും വീര്യമേറുമെന്നാണ് പറയുന്നത്. പ്രശസ്ത ധനകാര്യ സ്ഥാപനമായ ജെ.പി മോര്‍ഗന്‍റെ ശേഖരത്തിലുള്ളതെന്ന് കരുതപ്പെടുന്ന 1860കളില്‍ നിര്‍മ്മിച്ച വിസ്ക്കിയാണ് ഇപ്പോള്‍ റെക്കോര്‍ഡ് തുകയ്ക്ക് ലേലത്തില്‍ പോയത്. ഏകദേശം 137000 ഡോളര്‍ അഥവാ ഒരു …
Read More »മനുഷ്യ പിശാചായി മാറാൻ കൊതി; തീവ്ര ശസ്ത്രക്രിയയ്ക്ക് വിധേയനായി ബ്രസീലിയൻ ടാറ്റൂ കലാകാരൻ…
സാത്താന്റെ ആരാധകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബ്രസീലുകാരനായ വ്യക്തി ‘രാക്ഷസരൂപം’ പ്രാപിക്കാൻ വിധേയനായത് കഠിനമായ ശസ്ത്രക്രിയകൾക്ക്. പൈശാചികരൂപം നേടിയെടുക്കാൻ മൂക്ക് മുറിച്ചു മാറ്റുന്നത് ഉൾപ്പെടെയുള്ള നിരവധി ശാരീരിക മാറ്റങ്ങൾക്കാണ് ഇയാൾ വിധേയനായത്. മിഷേൽ പാഡ്രോ എന്ന 44 കാരനാണ് സ്വയം സാത്താനാകാനുള്ള അക്ഷീണ പരിശ്രമം നടത്തുന്നത്. കഴിഞ്ഞ 25 വർഷമായി ഈ വ്യക്തി സാത്താന്റെ രൂപം വരിക്കാനുള്ള പരിശ്രമത്തിലാണ്. ‘മനുഷ്യപ്പിശാച്’ എന്നർത്ഥം വരുന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. 59,000ഓളം ആളുകൾ മിഷേൽ …
Read More »റഷ്യയില്‍ 13 യാത്രക്കാരുമായി വിമാനം കാണാതായി, അപകടത്തില്‍ പെട്ടെന്ന് സംശയം…
സൈബീരിയയില്‍ പതിമൂന്നുപേരുമായി പോയ റഷ്യന്‍ വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്. വ്യോമനിരീക്ഷണം ഉള്‍പ്പടെയുള്ള തിരച്ചില്‍ നടത്തിയെങ്കിലും വിമാനത്തെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. വിമാനത്തില്‍ പതിനേഴുപേരുണ്ടായിരുന്നു എന്നാണ് ചില പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. സൈബീരിയന്‍ പ്രദേശമായ ടോംസ്കിലൂടെ പറക്കുന്നതിനിടെയാണ് വിമാനവുമായുള്ള ബന്ധം ബന്ധം നഷ്ടപ്പെട്ടത്. കിഴക്കന്‍ റഷ്യയിലെ കംചത്കയില്‍ അടുത്തിടെ 28 പേരുമായി പോയ വിമാനം തകര്‍ന്നു വീണിരുന്നു. ഇതിലുള്ള എല്ലാവരും മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. അന്റോനോവ് എ ന്‍. -26 വിമാനം …
Read More »പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു…
പ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റസർ ജേതാവുമായ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടു. റോയിട്ടേഴ്സ് ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു. കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്. അഫ്ഗാൻ മാധ്യമമായ ടോളോ ന്യൂസാണ് വാർത്ത പുറത്തുവിട്ടത്. അഫ്ഗാൻ സേനയും താലിബാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമാണ് പാകിസ്ഥാൻ അഫ്ഗാൻ അതിർത്തിയിലുള്ള സ്പിൻ ബൊൽദാക്. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിർത്തില്ലെന്ന് നിലപാടിലാണ് താലിബാൻ. യുദ്ധമേഖലകളിൽ …
Read More »ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു.
ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് സുരേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രധാനമായും സഹനടിയുടെ വേഷങ്ങളിലാണ് ഇവര്‍ അഭിനയിച്ചിട്ടുള്ളത്. ആദ്യകാലത്ത് ഹിന്ദി നാടകങ്ങളില്‍ അഭിനയിച്ചിരുന്ന സുരേഖ 1978-ല്‍ കിസാ കുര്‍സി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. ഹിന്ദി നാടകങ്ങളില്‍ നല്‍കിയ സംഭാവനകള്‍ക്ക് 1989-ലെ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പരേതനായ ഹേമന്ത് …
Read More »