Breaking News

രണ്ടാമത് വിവാഹം കഴിക്കണം; ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി ഭർത്താവ്

രണ്ടാം വിവാഹത്തിനായി ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി. ചിത്രദുർഗ കൊനനേരു സ്വദേശി സുമയാണ് കഴിഞ്ഞ മാസം 26 ന് കൊല്ലപ്പെട്ടത്. രണ്ടാമത് വിവാഹം കഴിക്കാനായാണ് നാൽപ്പതുകാരനായ കരിയപ്പ ഭാര്യ സുമയെ തലയ്ക്കടിച്ച് കൊന്നത്. കൊലപാതകത്തിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകി. രണ്ട് ദിവസം മുമ്പാണ് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് കരിയപ്പ പൊലീസിൽ പരാതി നൽകിയത്. വഴക്കിട്ട് വീട്ടിൽ നിന്ന് ഭാര്യ ഇറങ്ങിപോയെന്നും പിന്നിട് കണ്ടിട്ടില്ലെന്നുമായിരുന്നു പരാതി.

കരിയപ്പയുടെ മൊഴിയിലും പെരുമാറ്റത്തിലും സംശയം തോന്നിയ പൊലീസ് വീടിനുള്ളിൽ പരിശോധന നടത്തി. സ്വീകരണ മുറിയിൽ ആഴത്തിൽ കുഴിയെടുത്ത് മറവ് ചെയ്ത മൃതദേഹം പരിശോധനയിൽ കണ്ടെത്തി. പൊലീസ് അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്ത് വന്നതോടെ ഒളിവിൽപ്പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം മറവ് ചെയ്ത ശേഷം കരിയപ്പ തറ ടൈലിട്ട് ഉറപ്പിച്ചിരുന്നു.

സംശയം തോന്നാതിരിക്കാൻ ഈ ഭാഗത്ത് ഫർണീച്ചറുകൾ ഇട്ട് അലങ്കരിക്കുകയും ചെയ്തു. കൊനനേരു സ്വദേശിയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കാനായിരുന്നു ഇരുമ്പ് കമ്പി കൊണ്ട് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ആറ് വർഷം മുമ്പായിരുന്നു കരിയപ്പയുടേയും സുമയുടേയും വിവാഹം. ഇരുവർക്കും അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …