Breaking News

World

ലക്ഷദ്വീപിൽ ലോക്ക് ഡൗണ്‍ കാലത്തെ പ്രവർത്തനത്തിന് അനുകൂല നിലപാടെടുത്ത് ഹൈക്കോടതി.

ലക്ഷദ്വീപ് ഭരണകൂടം ലോക്ക് ഡൗണ്‍ കാലത്ത് സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് ഹൈക്കോടതി. ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി നടപടിയെടുത്തത്. ലക്ഷദ്വീപ് സ്വദേശിയായ നാസിഖ് ആണ് ഹര്‍ജി നല്‍കിയത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനം ദ്വീപില്‍ ഭക്ഷ്യപ്രതിസന്ധിയുണ്ടെന്ന ആക്ഷേപത്തില്‍ കഴമ്ബില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെ ആവശ്യങ്ങള്‍ അനുവദിക്കേണ്ട സാഹചര്യമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.  

Read More »

ചൈനീസ് എഞ്ചിനീയര്‍മാര്‍ക്ക് നേരെ പാകിസ്താനില്‍ ഭീകരാക്രമണം ; സ്ഫോടനം ബസില്‍ ;10 മരണം.

പാകിസ്താനില്‍ ഭീകരാക്രമണം. മുപ്പതോളം ചൈനീസ് എഞ്ചനീയര്‍മാരും പാക് സൈനികരും യാത്ര ചെയ്ത ബസിനെ ലക്ഷ്യമിട്ടാണ് തീവ്രവാദികളുടെ ആക്രമണം . സ്‌ഫോടനത്തില്‍ ബസിലുണ്ടായിരുന്ന ആറ്‌ ചൈനീസ് എഞ്ചിനീയര്‍മാരടക്കം പത്ത്‌ പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ദാസു ഡാമില്‍ ജോലി ചെയ്യുന്ന ചൈനീസ് എഞ്ചിനീയര്‍മാരുമായാണ് ബസ് സഞ്ചരിച്ചിരുന്നത്. 30 ഓളം എഞ്ചിനീയര്‍മാര്‍ ബസിലുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും എന്നാണ് സൂചന. അപ്പര്‍ കോഹിസ്ഥാനില്‍ വച്ചാണ് ഭീകരവാദികള്‍ …

Read More »

ഡെല്‍റ്റ വേരിയന്‍റ് ലോകമെമ്ബാടും കടുത്ത വേഗതയില്‍ കുതിക്കുന്നു; ലോകാരോഗ്യ സംഘടന…

ഡെല്‍റ്റ വേരിയന്‍റ് ലോകമെമ്ബാടും കടുത്ത വേഗതയില്‍ കുതിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. പുതിയ കേസുകളിലും മരണസംഖ്യയിലും വര്‍ധനവ് രേഖപ്പെടുത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്, കൊറോണ വൈറസ് വാക്സിനുകളുടെ മൂന്നാമത്തെ ഡോസുകള്‍ ആവശ്യമാണെന്ന് തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്നും സമ്ബന്ന രാജ്യങ്ങള്‍ ഉപയോഗിക്കുന്നതിനുപകരം തങ്ങളുടെ രോഗപ്രതിരോധ കുത്തിവയ്പ് നല്‍കാത്ത ദരിദ്ര രാജ്യങ്ങളുമായി വിരളമായ ഷോട്ടുകള്‍ പങ്കിടണമെന്ന് തിങ്കളാഴ്ച അഭ്യര്‍ത്ഥിച്ചു. ലോകത്തിലെ ഏറ്റവും ക്രൂരമായ വാക്സിന്‍ അസമത്വം ‘അത്യാഗ്രഹം’ …

Read More »

കൊവിഡിന്‍റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന…

ലോകം അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കൊവിഡിന്‍റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും ഡബ്ല്യൂ എച്ച്‌ ഒ ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് ആഥനോം ഗബ്രിയേസൂസ് പറഞ്ഞു. ഒരു രാജ്യവും കോവിഡ് ഭീഷണിയില്‍നിന്ന് മുക്തമാണെന്ന് പറയാനാവില്ല. ഇതുവരെ 98 രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്. അത് തീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വാക്‌സിനേഷനില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലാണ് ഡെല്‍റ്റയുടെ വ്യാപനം കൂടുതലെന്നും അദ്ദേഹം പറഞ്ഞു. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം …

Read More »

കാനഡ ചുട്ടുപൊള്ളുന്നു ; ഒരു ​ഗ്രാമം മുഴുവൻ കത്തി നശിച്ചു; മരണം 700 കടന്നു…

റെക്കോഡുകള്‍ കടന്ന്​ കുതിക്കുന്ന അത്യുഷ്​ണത്തില്‍ പടിഞ്ഞാറന്‍ കാനഡയില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. ബ്രിട്ടീഷ്​ കൊളംബിയ പ്രവിശ്യയില്‍ മാത്രം ഒരാഴ്​ചക്കിടെ 719 പേര്‍ മരിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. ഇവരിലേറെ പേരും അത്യുഷ്​ണത്തിന്റെ ഇരകളാണെന്നാണ്​ കരുതുന്നത്​. ചൂട്​ കൂടിയതോടെ പലയിടങ്ങളിലും വന്‍തോതില്‍ അഗ്​നിബാധയും റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​. 130 തീപിടിത്ത സംഭവങ്ങളാണ്​ ദിവസങ്ങള്‍ക്കിടെ മാത്രം ഉണ്ടായത്​. ബ്രിട്ടീഷ്​ കൊളംബിയയിലെ ലിട്ടണ്‍ ഗ്രാമം പൂര്‍ണമായി അഗ്​നിയെടുത്തു. ഇവിടെ രണ്ടു പേരുടെ മരണവും സ്​ഥിരീകരിച്ചിട്ടുണ്ട്​. 49.6 ഡിഗ്രിയാണ്​ …

Read More »

ഉഷ്‌ണതരംഗത്തിൽ വലഞ്ഞ് കാനഡ; മരണ നിരക്ക് കുതിച്ചുയരുന്നു; സ്കൂളുകളും വാക്‌സിനേഷൻ കേന്ദ്രങ്ങളും അടച്ചു…

അന്തരീക്ഷ താപനില അനിയന്ത്രിതമായി വർധിക്കുന്ന കാനഡയിൽ ഉഷ്ണ തരംഗത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം മരിച്ചത് 130 ഓളം പേർ. കാനഡയ്ക്ക് പുറമെ വടക്ക് പടിഞ്ഞാറൻ യു.എസിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. നീണ്ടുനില്‍ക്കുന്നതും അകപടകരവുമായ ഉഷ്ണതരംഗം ഈ ആഴ്ച മുഴുവന്‍ നീണ്ടുനില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് കാനഡയുടെ പരിസ്ഥിതി വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 49.5 ഡിഗ്രീ സെല്‍ഷ്യസ് താപനിലയാണ് ബ്രിട്ടീഷ് കൊളമ്പിയയില്‍ രേഖപ്പെടുത്തിയത്. വാന്‍കൂവറില്‍ സ്‌കൂളുകളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. …

Read More »

ഭീമന്‍ ഛിന്നഗ്രഹം മണിക്കൂറില്‍ ഇരുപത്തിരണ്ടായിരം കിലോമീറ്റര്‍ വേഗതയില്‍ നീങ്ങുന്നു; ജൂലൈ ഒന്നിന് ഭൂമിയുടെ ഭ്രമണപഥത്തിനടുത്ത്; ബുര്‍ജ് ഖലീഫ കെട്ടിടത്തിന്റെ ഇരട്ടി വലുപ്പം…

250 മീറ്റര്‍ വീതിയുള്ള ഭീമന്‍ ഛിന്നഗ്രഹം മണിക്കൂറില്‍ 22 ആയിരം കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് നീങ്ങുന്നുവെന്ന് യുഎസ് ബഹിരാകാശ ഏജന്‍സി നാസ മുന്നറിയിപ്പ് നല്‍കി. ഈ ഛിന്നഗ്രഹം ജൂലൈ ഒന്നിന് ഭൂമിയുടെ ഭ്രമണപഥത്തിനടുത്തായി കടന്നുപോകും. 2006 മുതല്‍ നാസ ഈ ഛിന്നഗ്രഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ലണ്ടന്‍ ഐയുടെയും ദുബായിലെ ബുര്‍ജ് ഖലീഫ കെട്ടിടത്തിന്റെയും ഇരട്ടി വലുപ്പമാണ് ഈ ഛിന്നഗ്രഹം. ഈ ഛിന്നഗ്രഹത്തിന് ‘2021 GM4’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. …

Read More »

കോവിഡ് വാക്സിനേഷനിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ…

രാജ്യത്ത് കോവിഡ് മരണങ്ങള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 979 പേരാണ് മരിച്ചത്. അതേസമയം കോവിഡ് പ്രതിരോധ വാക്‌സിനേഷനില്‍ ഇന്ത്യ അമേരിക്കയെ മറികടന്നതായും കേന്ദ്രം അറിയിക്കുന്നു. പ്രതിരോധകുത്തിവെപ്പിന്‍റെ ഭാഗമായി ഇതുവരെ 32.36 കോടി ഡോസ് കോവിഡ് വാക്‌സിനാണ് ഇന്ത്യയില്‍ നല്‍കിയിരിക്കുന്നത്. ദിനപ്രതിയുള്ള കോവിഡ് മരണം ആയിരത്തില്‍ താഴെ ഇപ്പോള്‍ എത്തി. ഇന്നലെ 979 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഏപ്രില്‍ 13ന് ശേഷം ഇതാദ്യമായിട്ടാണ് മരണം ആയിരത്തില്‍ താഴെ ആയി …

Read More »

ഇറാക്കിലും സിറിയയിലും വ്യോമാക്രമണം നടത്തി അമേരിക്കന്‍ സേന…

ഇറാന്‍ പിന്തുണ നല്‍കുന്ന വിമത സൈന്യത്തിനെ തുരത്താന്‍ ശക്തമായ ബോംബാക്രമണവുമായി അമേരിക്ക. ഇറാക്ക്, സിറിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ കടുത്ത വ്യോമാക്രമണം നടത്തിയത്. ഇറാന്‍ പിന്തുണയുള‌ള വിമതരുടെ കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ അറിയിച്ചു. ഡ്രോണ്‍ പോലുള‌ളവ ഉപയോഗിച്ച്‌ ഇറാക്കിലെ അമേരിക്കന്‍ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പകരമായാണ്  ഇതെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കി‌ര്‍ബി …

Read More »

160 പേരുടെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ 12 വയസുള്ള കുട്ടികള്‍; ഞെട്ടിക്കുന്ന റിപോര്‍ട്ട് പുറത്ത്…

പടിഞ്ഞാറന്‍ ആഫ്രികന്‍ രാജ്യം ബുര്‍കിന ഫാസോയില്‍ 160 പേരുടെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ 12നും 14നും ഇടയിലുള്ള കുട്ടികളാണെന്ന് ഞെട്ടിക്കുന്ന യുഎന്‍ റിപോര്‍ട്. ജൂണ്‍ നാലിനാണ് തോക്കുകളുമായി കുട്ടിക്കൊലയാളികള്‍ ബുര്‍കിന ഫാസോയിലെ ഗ്രാമമായ സോല്‍ഹനിലേക്ക് രാത്രിയില്‍ കുതിച്ചെത്തിയത്. ലോകത്തെ നടുക്കിയ ക്രൂരകൃത്യങ്ങളാണ് അവിടെ സംഭവിച്ചത്. കൊലയാളി സംഘത്തിന് മുന്നില്‍ ഗ്രാമീണര്‍ ചെന്നുപെട്ടു. കൊലയാളികള്‍ അവരെ വെടിവെച്ചു കൊന്നു. ഗ്രാമത്തിലുണ്ടായ വീടുകളെയെല്ലാം കുട്ടികള്‍ തീ വെച്ചു നശിപ്പിച്ചു. സോള്‍ഹാനയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളും …

Read More »