Breaking News

World

ഇന്ത്യയുടെ പുതിയ ഐടി നയം പുനപരിശോധിക്കണമെന്ന് ഐക്യരാഷ്ട്ര സഭ…

ഇന്ത്യയില്‍ പുതുതായി കൊണ്ടുവന്ന ഐടി നയം പുനപരിശോധിക്കണമെന്നും അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ഐക്യരാഷ്ട്ര സഭ. ഇക്കാര്യം വ്യക്തമാക്കി യുഎന്‍ പ്രത്യേക പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ഉടമ്ബടികളുടെ 17, 19 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങള്‍. 1979 ഏപ്രിലില്‍ ഇന്ത്യ പ്രസ്തുത ഉടമ്ബടിയെ അംഗീകരിച്ചിരുന്നുവെന്നും യുഎന്‍ പ്രതിനിധി കത്തില്‍ ചൂണ്ടിക്കാട്ടി. പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് …

Read More »

ബൈഡനെയും ബോറിസ് ജോണ്‍സണെയും പിന്നിലാക്കി ലോകത്തെ നമ്ബര്‍ വണ്‍ നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി….

ലോകത്തെ നമ്ബര്‍ വണ്‍ നേതവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയും പിന്നിലാക്കിയാണ് മോദി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അമേരിക്കന്‍ ഡേറ്റ ഇന്‍റലിജന്‍സ് സ്ഥാപനമായ മോണിംഗ് കണ്‍സല്‍റ്റ് ലോകരാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ജനപ്രീതിയില്‍ നരേന്ദ്രമോദി മുന്നിലാണെന്ന് വ്യക്തമായത്. കൊവിഡ് രണ്ടാം തരംഗത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിച്ചെന്നാണ് അന്താരാഷ്‌ട്ര സര്‍വേയില്‍ പറയുന്നത്. അമേരിക്ക, റഷ്യ,ഓസ്ട്രേലിയ, ഫ്രാന്‍സ് …

Read More »

മിന്നല്‍ പ്രളയം: 3 ഇന്ത്യക്കാരടക്കം 20 പേരെ കാണാനില്ല…

നേപ്പാളിലെ സിന്ധുപാല്‍ചൗക്ക് ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 20ഓളം പേരെ കാണാതായി. ഇവരില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സിന്ധുപാല്‍ചൗക്കിലെ ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ അരുണ്‍ പൊഖ്‌റിയലാണ് ഇന്ത്യക്കാരും കാണാതായവരില്‍ ഉള്‍പ്പെടുന്ന വിവരം സ്ഥിരീകരിച്ചത്. മിന്നല്‍ പ്രളയത്തിനു പിന്നാലെ പ്രദേശത്ത് കനത്ത മഴയും ഉണ്ടായി. കാണാതായവരില്‍ മൂന്ന് പേര്‍ ചൈനക്കാരാണ്. ഹിമാലയത്തില്‍ മഞ്ഞുരുകിയാവാം മിന്നല്‍ പ്രളയത്തിനു കാരണമെന്നാണ് കരുതുന്നത്. മിന്നല്‍ പ്രളയത്തോടെ മെലാമുച്ഛി പ്രദേശത്ത് ചെളിയും മണ്ണും അടിഞ്ഞിട്ടുണ്ട്. …

Read More »

ഗ്യാസ് ലെെന്‍ പൊട്ടിത്തെറിച്ച്‌ 12 മരണം, നൂറോളം പേര്‍ക്ക് പരിക്ക്, നിരവധിപേര്‍ സംഭവസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ട്…

മദ്ധ്യ ചെെനയിലെ ഒരു റെസിഡന്‍ഷ്യല്‍ കോമ്ബൗണ്ടില്‍ ഞാറാഴ്ച ​ഗ്യാസ് ലെെന്‍ പൊട്ടിത്തെറിച്ച്‌ 12 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹുബെ, ഷിയാന്‍ ന​ഗരത്തിലെ ഷാങ്‍വാന്‍ ജില്ലയില്‍ രാവിലെ ആറരയോടെയാണ് സ്ഫോടനം നടന്നത്. നിരവധിപേര്‍ സംഭവസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ​ഗുരുതരമായി പരിക്കേറ്റ 39 പേരെ അടക്കം നൂറ്റി അന്‍പതോളം പേരെ പ്രദേശത്തുനിന്നും രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ എത്തിച്ചതായും സര്‍ക്കാര്‍ നിയന്ത്രിത വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ …

Read More »

ചൈനയിലെ വവ്വാലുകളില്‍ പുതിയ കൊറോണ വൈറസിന്‍റെ സാന്നിദ്ധ്യം; ആശങ്ക കൂട്ടി ഗവേഷകര്‍….

കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ച്‌ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കെ വവ്വാലുകളില്‍ പുതിയ കൊറോണ വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകര്‍ രംഗത്ത്. കൊവിഡിന് കാരണമാകുന്ന വൈറസിനോട് സാദൃശ്യമുള്ള റിനോളോഫസ് പസിലസ് എന്ന വിഭാഗത്തില്‍പ്പെട്ട വൈറസുകളും കണ്ടെത്തിയ കൊറോണ വൈറസിന്റെ കൂട്ടത്തിലുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതുവരെ തിരിച്ചറിഞ്ഞതില്‍വച്ച്‌ ജനിതക ഘടന പ്രകാരം കൊവിഡ് പരത്തുന്ന വൈറസിനോട് ഏറ്റവും കൂടുതല്‍ സാമ്യമുള്ള രണ്ടാമത്തെ വൈറസാണ് റിനോളോഫസ് പസിലസ്. ഈ പഠനത്തിന് പിന്നില്‍ ചൈനയിലെ ഷാഡോങ് സര്‍വകലാശാലയിലെ …

Read More »

ട്വിറ്ററിന് വിലക്ക് ; നൈജീരിയയില്‍ ഇന്ത്യയുടെ ‘കൂ’ അവതരിപ്പിച്ചു…

നൈജീരിയയില്‍ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യന്‍ നിര്‍മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ‘കൂ’ (Koo) രാജ്യത്ത് അവതരിപ്പിച്ചു. ചട്ടലംഘനം നടത്തിയെന്ന കാരണത്താല്‍ നൈജീരിയ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ അക്കൗണ്ട് നീക്കം ചെയ്തതിന് പിന്നാലെ നൈജീരിയ ട്വിറ്റര്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിന് പകരമായി ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ‘കൂ’ നൈജീരിയയില്‍ അവതരിപ്പിച്ചത്. അതെ സമയം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ചര്‍ച്ചകള്‍ക്കായി ശ്രമമുണ്ടായെന്ന് നൈജീരിയ സര്‍ക്കാര്‍ …

Read More »

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ചിമ്ബാന്‍സി ഓര്‍മയായി…

അമേരിക്കയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ ചിമ്ബാന്‍സി സാന്‍ഫ്രാന്‍സിക്കൊ സു ആന്‍ഡ് ഗാര്‍ഡന്‍സില്‍ ഓര്‍മ്മയായി. കോമ്ബി എന്ന ചിമ്ബാന്‍സി 63 വയസ്സുവരെ മൃഗശാലയില്‍ എത്തുന്നവരെ ചിരിപ്പിച്ചും, പ്രകോപിപ്പിച്ചും കഴിഞ്ഞതായി മൃഗശാലാധികൃതര്‍ പറയുന്നു. 1960 ലാണ് കോമ്ബി സാന്‍ഫ്രാന്‍സ്‌ക്കൊ മൃഗശാലയില്‍ എത്തുന്നത്. വനപ്രദേശത്ത് ജീവിക്കുന്ന ചിമ്ബാന്‍സിയുടെ ശരാശരി ആയുസ് 33 വയസ്സാണ്. മനുഷ്യ സംരക്ഷണയില്‍ കഴിയുന്ന ചിമ്ബാന്‍സികള്‍ 50-60 വര്‍ഷം വരെ ജീവിച്ചിരിക്കും. കോമ്ബി എന്ന ചിമ്ബാന്‍സിക്ക് പകരം വയ്ക്കാന്‍ മറ്റൊന്നില്ലാ …

Read More »

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; ഡെല്‍റ്റയ്ക്ക് സമാനം, കടുത്ത ലക്ഷണങ്ങളെന്ന് കണ്ടെത്തല്‍…

രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടത്. യുകെ, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയവരുടെ സാമ്ബിളുകള്‍ ഉപയോഗിച്ചു നടത്തിയ ജീനോം സീക്വന്‍സിങ്ങിലൂടെയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പുതിയ വകഭേദം കണ്ടെത്തിയത്. രാജ്യത്തെ രണ്ടാം തരംഗം രൂക്ഷമാക്കിയ ഡെല്‍റ്റ വകഭേദത്തിനു സമാനമാണിതെന്നും ​ഗവേഷകര്‍ പറയുന്നു. കടുത്ത ലക്ഷണങ്ങള്‍ക്ക് ഇടയാക്കാവുന്നതാണ് പുതിയ വകഭേദമെന്നാണ് കണ്ടെത്തല്‍. ഇത് ആല്‍ഫ വകഭേദത്തേക്കാള്‍ അപകടകാരിയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. B.1.1.28.2 വകഭേദം ബാധിക്കുന്നവര്‍ക്കു …

Read More »

എക്‌സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ചു: 30 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു…

തെക്കന്‍ പാകിസ്ഥാനില്‍ രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 30 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പാളം തെറ്റിയ മില്ലറ്റ് എക്‌സ്പ്രസിലേക്ക് സര്‍സയ്യിദ് എക്‌സ്പ്രസ് ഇടിച്ച്‌ കയറിയാണ് അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പാളം തെറ്റാനും പിന്നാലെ കൂട്ടിയിടിക്കും കാണമെന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. 15 മുതല്‍ ഇരുപത് വരെ യാത്രക്കാര്‍ മില്ലറ്റ് എക്‌സ്പ്രസില്‍ കുടങ്ങിക്കിടക്കുന്നതായാണ് വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. വലിയ മെഷീന്‍ സംവിധാനങ്ങള്‍ …

Read More »

ഓര്‍ഡര്‍ ചെയ്തത് ചിക്കന്‍ ഫ്രൈ; കിട്ടിയത് ഡീപ്പ് ഫ്രൈ ചെയ്ത ടവ്വല്‍…

പലര്‍ക്കും ഇഷ്ടമുള്ള കാര്യങ്ങളാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നത്. അത്തരത്തില്‍ ഫിലിപ്പീന്‍സ് യുവതിയാണ് ജോലിബീ എന്ന് ആപ്പ് വഴി ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്ത്. ഓ‍ര്‍ഡര്‍ അനുസരിച്ച്‌ എത്തിയ സാധനം കൈയ്യില്‍ കിട്ടി.  തുടര്‍ന്ന് മകനായി ചിക്കന്‍ പീസുകള്‍ മുറിച്ചുനല്‍കാന്‍ ശ്രമിക്കുന്നതിനിടെ ഉള്ളില്‍ കണ്ടത് വിചിത്രമായ കാഴ്ച. അകത്ത് ഡീപ്പ് ഫ്രൈ ചെയ്ത രൂപുത്തിവലൊരു ടവ്വലാണ് കിട്ടിയത്. ഇത് ശരിക്കും ഞെട്ടിക്കുന്നതാണെന്നാണ് യുവതി പറയുന്നത്. ഫ്രൈ ചെയ്ത ചിക്കനുള്ളില്‍ എങ്ങനെയാണ് …

Read More »