Breaking News

World

വൈറസിന് കാരണക്കാരായ ചൈന ലോകത്തിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം: ഡൊണാള്‍ഡ് ട്രംപ്…

കൊവിഡിനു കാരണമായ സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ പരീക്ഷണശാലയില്‍ നിന്ന് ചോര്‍ന്നതാണെന്ന സിദ്ധാന്തത്തിന് വീണ്ടും ജീവന്‍വെച്ച സാഹചര്യത്തില്‍ ചൈന ലോകത്തിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച്‌ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ.) വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന രാജ്യങ്ങള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ 90 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ യു.എസ്. ഇന്റലിജന്‍സ് …

Read More »

ക്രിസ്ത്യന്‍ പള്ളികളില്‍ ഭീകരാക്രമണത്തിന് തയ്യാറെടുക്കുകയായിരുന്ന പതിനൊന്ന് ഇസ്ലാമിക തീവ്രവാദികള്‍ ഇന്തോനേഷ്യയില്‍ പിടിയില്‍…

ക്രിസ്ത്യന്‍ പള്ളികളില്‍ ഭീകരാക്രമണത്തിന് തയ്യാറെടുക്കുകയായിരുന്ന പതിനൊന്ന് ഇസ്ലാമിക തീവ്രവാദികളെ അറസ്റ്റു ചെയ്‌തെന്ന് ഇന്തോനേഷ്യന്‍ പോലീസ്. രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള പാപ്പുവ പ്രോവിന്‍സില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പാപ്പുവയിലെ മെറൗക്കേ ജില്ലയില്‍ നിന്നാണ് ഭീകര വിരുദ്ധ സേന ഇവരെ പിടികൂടിയത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ക്രൈസ്തവ സാന്നിദ്ധ്യം കൂടുതലുള്ള പ്രദേശമാണ് മെറൗക്കേ. അറസ്റ്റിലായവരില്‍ നിന്നുള്ള സൂചനകളെ തുടര്‍ന്ന് മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തതായി മെറൗക്കേ …

Read More »

കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച്‌ ഇപ്പോഴും അജ്ഞാതം; വരാനിരിക്കുന്നത് വലിയ മഹാമാരി ; ശാസ്ത്രലോകത്തിന്റെ വലിയ മുന്നറിയിപ്പ്…

കൊവിഡ് 19 എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ട് രണ്ടാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്ബോഴും അതിന് കാരണമായ വൈറസിന്റെ ഉത്പ്പത്തിയെ കുറിച്ച്‌ ഇന്നും അജ്ഞാതമായി തുടരുന്നു. വൈറസ് ഇപ്പോഴും ലോകത്തിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.  ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസിന്റെ ഉദ്ഭവത്തെ കുറിച്ച്‌ ഇനിയും ആധികാരികമായ ഒരു വിവരവും നല്‍കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല എന്നതു തന്നെ ഇതിനു കാരണം. ഇതേ കുറിച്ചുള്ള വിവര ശേഖരണത്തിനായി ചൈന സഹകരിക്കുന്നില്ല. കൊവിഡ് 19 നെകുറിച്ച്‌ വ്യക്തമായ …

Read More »

വധശിക്ഷയ്ക്ക് വിധിച്ച മലയാളി യുവാവിന് യൂസഫലി നല്‍കിയത് രണ്ടാം ജന്മം…

അബുദാബിയില്‍ എംഎ യൂസഫലിയുടെ ഇടപെടലില്‍ മലയാളി യുവാവിന് രണ്ടാം ജന്മം. വര്‍ഷങ്ങള്‍ക്ക് മുമ്ബ് അബുദാബി മുസഫയില്‍ വെച്ച്‌ താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ സ്വദേശി ബെക്സ് കൃഷ്ണന്റെ വധശിക്ഷ വിധിച്ചത്‌. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി …

Read More »

ഇസ്രയേലിൽ ഭരണമാറ്റം: നെതന്യാഹു പുറത്തേക്ക്; മന്ത്രിസഭ ഉണ്ടാക്കാൻ പ്രതിപക്ഷം…

പത്തുവർഷത്തിലേറെയായി ബെന്യമിൻ നെതന്യാഹു ഭരണത്തിലിരിക്കുന്ന ഇസ്രയേലിൽ ഭരണമാറ്റം. പ്രതിപക്ഷത്തിന് സഭ ഉണ്ടാക്കാൻ പ്രസിഡന്റ് കൊടുത്തിരുന്ന സമയം അവശേഷിക്കാൻ 38 മിനിറ്റ് ബാക്കിനിൽക്കെയാണ് വിവിധ പാർട്ടികൾ തമ്മിൽ അന്തിമ ധാരണയായതും പ്രതിപക്ഷം മന്ത്രിസഭ ഉണ്ടാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതും. മന്ത്രിസഭ രൂപീകരിക്കാൻ ആവശ്യമായ പിന്തുണ ലഭിച്ചതായി യേർ ലാപിഡ് പ്രസിഡന്റായ റൂവൻ റിവ്‌ലിനെ അറിയിച്ചു. യേർ ലാപിഡ് പ്രധാന  മന്ത്രിയാകുമെന്നാണ് നിലവിലെ സൂചനകൾ. യുണൈറ്റഡ് അറബ് ലിസ്റ്റ് പാർട്ടിയുടെ പിന്തുണ കൂടി അവസാന …

Read More »

അഫ്ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ നൂറോളം താലിബാൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടതായ് റിപ്പോർട്ട്…

അഫ്ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ നൂറോളം താലിബാൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം. അമ്പതോളം ആളുകൾക്ക് പരുക്കേറ്റെന്നും വൻ ആയുധ ശേഖരം പിടിച്ചെടുത്തെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലാഖ്മാൻ, കുനാർ, നൻഗർഹർ, ഖസ്നി, പക്തിയ, ബഘലാൻ തുടങ്ങിയ മേഖലകളിലാണ് സൈനത്തിന്റെ ഓപ്പറേഷൻ നടക്കുന്നത്. അഫ്ഗാനിലെ വിവിധ പ്രദേശങ്ങളിലായി താലിബാൻ സേന സ്ഥാപിച്ച 35ഓളം തരം മൈനുകൾ സൈന്യം നിർവീര്യമാക്കിയെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി താലിബാൻ ആക്രമണങ്ങൾ …

Read More »

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് -19 മാരകമാണെന്ന് ലോകാരോഗ്യ സംഘടന…

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസ് അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് -19 ന്റെ B.1.617.2 വേരിയന്റാണ് ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയത്. പൊതുജനാരോഗ്യ അപകടസാധ്യത കണക്കിലെടുക്കുമ്ബോള്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617.2 മറ്റ് രണ്ട് ജനിതകമാറ്റം വന്ന വൈറസുകളെക്കാള്‍ മാരകമാണെന്ന് ലോകാരോഗ്യ സംഘടന മഹാമാരിയെ കുറിച്ചുള്ള പ്രതിവാര വിലയിരുത്തലില്‍ പറഞ്ഞു. ജനിതകമാറ്റം വന്ന വൈറസിനെ കുറിച്ചുള്ള പഠനത്തിനു ലോകാരോഗ്യ സംഘടന കൂടുതല്‍ പരിഗണന നല്‍കുകയാണിപ്പോള്‍. രാജ്യത്ത് സ്‌ഫോടനാത്മകമായി പൊട്ടിപ്പുറപ്പെട്ടതായി ആരോപിക്കപ്പെടുന്ന …

Read More »

ലോകത്ത് ആദ്യം; പക്ഷിപ്പനിയുടെ വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചതായ് റിപ്പോർട്ട്….

ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സുവിലെ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചു. രോഗലക്ഷങ്ങളോടെ കഴിഞ്ഞ ഏപ്രില്‍ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. അതേസമയം എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. മുന്‍പ് പക്ഷിപ്പനിയുടെ H7N9 വകഭേദം കാരണം മുന്നൂറോളം പേര്‍ക്ക് …

Read More »

യു.കെയില്‍ കൊവിഡിന്റെ മൂന്നാം തരംഗം; മുന്നറിയിപ്പ്….

യു.കെയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് തുടക്കമായിട്ടുണ്ടാകുമെന്ന് ശാസ്ത്ര ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21-ന് ബ്രിട്ടണിലെ എല്ലാ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ ബി.1.617.2 വകഭേദം രാജ്യത്ത് ‘ക്രമാതീതമായ വ്യാപനത്തിന്’ കാരണമായതായി ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 21-ന് കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനം നീട്ടിവെക്കണമെന്ന് സര്‍ക്കാരിനോട് ശാസ്ത്ര ഉപദേഷ്ടാവായ പ്രഫസര്‍ രവി …

Read More »

രണ്ടു കുട്ടികള്‍’ നയം അവസാനിപ്പിക്കുന്നു; ദമ്ബതികള്‍ക്ക്​ മൂന്ന്​ കുട്ടികള്‍ വരെയാകാം….

ദമ്ബതികള്‍ക്ക്​ മൂന്ന്​ കുട്ടികള്‍ വരെയാകാമെന്ന്​ ചൈന. സുപ്രധാന നയംമാറ്റമാണ്​ ചൈന പ്രഖ്യാപിച്ചിരിക്കുന്നത്​. നിലവിലെ രണ്ട്​ കുട്ടി നയത്തിലാണ്​ ചൈന മാറ്റം വരുത്തിയിരിക്കുന്നത്​. ജനന നിരക്കില്‍ വലിയ കുറവുണ്ടായതോടെയാണ്​ നയം മാറ്റത്തിലേക്ക്​ ചൈന കടന്നത്​. പ്രായമേറിയ ജനവിഭാഗത്തിന്‍റെ എണ്ണം കൂടുന്നത്​ പരിഗണിച്ചാണ്​ നയം മാറ്റുന്നതെന്ന്​ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോര്‍ട്ട്​ ചെയ്യുന്നു​. ഷീ ജിങ്​പിങ്ങിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചൈനീസ്​ കമ്യൂണിസ്റ്റ്​ പാര്‍ട്ടിയുടെ പോളിറ്റ്​ബ്യൂറോയിലാണ്​ തീരുമാനമുണ്ടായത്​. 1960കള്‍ക്ക്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ്​ കഴിഞ്ഞ …

Read More »