Breaking News

ട്രാഫിക് പിഴയില്‍ 100 ശതമാനം ഇളവ്; പദ്ധതി ഈ വര്‍ഷവും തുടരും..?

ഈ വര്‍ഷവും ട്രാഫിക് പിഴയില്‍ 100 ശതമാനം ഇളവ് നല്‍കുന്ന ദുബൈ പൊലീസിന്റെ പദ്ധതി തുടരും.

വര്‍ഷം മുഴുവന്‍ നിയമം ലംഘിക്കാതെ വാഹനം ഓടിക്കുന്നവരുടെ പഴയ പിഴകള്‍ പൂര്‍ണമായും എഴുതി തള്ളുന്നതാണ് പദ്ധതി.

കഴിഞ്ഞവര്‍ഷം ഫെബ്രുവരി ആറിനാണ് സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബൈ പൊലീസ് പിഴകളില്‍ 100 ശതമാനം ഇളവ് നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്.

മൂന്ന് മാസം നിയമം ലംഘിക്കാതെ വാഹനമോടിച്ചാല്‍ 25 ശതമാനം ഇളവ് ലഭിക്കും. ആറ് മാസം ഇത് തുടര്‍ന്നാല്‍ 50 ശതമാനവും,

വര്‍ഷം മുഴുവന്‍ നിയമംലംഘിക്കാത്തവര്‍ക്ക് 100 ശതമാനം പിഴയിളവ് ലഭിക്കുന്നതാണ് പദ്ധതി. പിഴ ഇളവ് നേടാന്‍ ശ്രദ്ധിച്ച്‌ വാഹനമോടിച്ചതോടെ അപകടവും ഗണ്യമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.

38 ശതമാനം അപകടം കുറഞ്ഞു എന്നാണ് കണക്ക്. ഇതോടെ അപകമുണ്ടാക്കുന്ന ചെലവുകളില്‍ ദുബൈ ലാഭിച്ചത് 61 കോടി ദിര്‍ഹമാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …