Breaking News

ഷെെലോക്കിലെ ആ മരണമാസ് രംഗം; സഹസംവിധായകന്‍ ആ ഷോട്ടിനെക്കുറിച്ച്‌ പറയാനുള്ളത്…

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്ക് തിയ്യേറ്ററുകളെ ഇളക്കിമറിച്ച് വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്.

നി​വി​ന്‍ പോ​ളി​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍​നി​ന്ന് ചി​ക്ക​നും പൊ​റോ​ട്ട​യും മോഷണംപോയി..!

മാസ് എന്റര്‍ടെയ്‌നറായി എത്തിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് ഒരുക്കിയ ചിത്രം കൂടിയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഷൈലോക്കിലെ മമ്മൂട്ടിയുടെ ബോസ് എന്ന കഥാപാത്രം തരംഗമായിരിക്കുകയാണ്. ചിത്രത്തിലെ മമ്മൂക്കയുടെ പഞ്ച് ഡയലോഗുകള്‍ക്കെല്ലാം നിറഞ്ഞ കൈയ്യടിയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്.

മമ്മൂക്ക പൂണ്ടുവിളയാടിയ ഒരു ചിത്രമാണ് ഷൈലോക്കെന്നാണ് അധികപേരും അഭിപ്രായപ്പെട്ടത്.

ഷൈലോക്കിലെ ഒരു രംഗം തിയ്യേറ്ററുകളില്‍ വലിയ ഓളമുണ്ടാക്കിയിരുന്നു. ഒരു സംഘട്ടന രംഗത്തില്‍ കാലുയര്‍ത്തി വില്ലന്‍ കഥാപാത്രത്തിന്റെ തോളത്ത് വെക്കുന്ന ഒറ്റ ഷോട്ടില്‍ ഒരുക്കിയ ഒരു രംഗം ചിത്രത്തിലുണ്ടായിരുന്നു.

എന്നാല്‍ ഇത് സത്യത്തില്‍ വേറെ രീതിയില്‍ ചിത്രീകരിക്കാനായിരുന്നു അണിയറക്കാരുടെ പദ്ധതി. എന്നാല്‍ വളരെ എളുപ്പത്തില്‍ മമ്മൂട്ടി കാലുയര്‍ത്തുന്നത് കണ്ടപ്പോള്‍ സംവിധായകനും സ്റ്റണ്ട് ഡയറക്ടര്‍ സില്‍വയും ചേര്‍ന്ന് അത് ഒറ്റ ഷോട്ടില്‍ കുറച്ചുകൂടി വലിയ രീതിയില്‍ ചെയ്യാമോ എന്ന് മമ്മൂക്കയോട് ചോദിക്കുകയായിരുന്നു.

ആ രംഗത്തില്‍ ഉളള പാന്റ് അങ്ങിനെ വലിയില്ല എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അടുത്ത ദിവസം റബര്‍ പോലെ വലിയുന്ന ഒരു മെറ്റീരിയലില്‍ ഈ ഷോട്ട് തയ്യാറാക്കുകയും മികച്ച രീതിയില്‍ മമ്മൂക്ക ആ ഷോട്ട് പൂര്‍ത്തിയാക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഷൈലോക്കില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ജോമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഷൈലോക്കിലെ മമ്മൂക്കയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് നിറഞ്ഞ കൈയ്യടിയാണ് തിയ്യേറ്ററുകളില്‍ ലഭിക്കുന്നത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …