Breaking News

News Desk

തൃശ്ശൂ‍ര്‍ മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകി; രോഗി വെന്‍റിലേറ്ററിൽ

തൃശ്ശൂർ: മരുന്ന് മാറി നൽകിയതിനെ തുടര്‍ന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗി ഗുരുതരാവസ്ഥയിൽ. മരുന്ന് മാറി കഴിച്ച് അബോധാവസ്ഥയിലായ ചാലക്കുടി പോട്ട സ്വദേശി അമലിനെ വെന്‍റിലേറ്ററിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് അമൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തിയത്. രോഗം ഭേദമായി ആശുപത്രി വിടാനിരിക്കെയാണ് സംഭവം. ഹെൽത്ത് ടോണിക്കിന് പകരം ചുമയ്ക്കുള്ള മരുന്നാണ് അമലിന് നൽകിയത്. ഇതോടെ രോഗി ബോധരഹിതനായി വീഴുകയായിരുന്നു. ഔദ്യോഗിക ലെറ്റർപാഡിന് പകരം ഒരു കടലാസ് കഷണത്തിലാണ് ഡോക്ടർ മരുന്ന് …

Read More »

ആന്റിബയോട്ടിക് ഒഴിവാക്കണം; വൈറൽ ഫിവർ മാർഗനിർദേശങ്ങൾ നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ന്യൂഡല്‍ഹി: രാജ്യമാകമാനം എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസിനാൽ പനി പടരുന്നതിനെ തുടർന്ന് രോഗികൾക്കും, ഡോക്ടർമാർക്കുമുള്ള നിർദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആന്റിബയോട്ടിക് ഉപയോഗം പരമാവധി കുറക്കണമെന്നും, ലക്ഷണങ്ങൾക്ക്‌ മാത്രം ചികിത്സ നൽകണമെന്നും നിർദേശങ്ങളിൽ പറയുന്നു. ചുമ, പനി, തൊണ്ടവേദന, ശരീരവേദന, അതിസാരം തുടങ്ങിയ ലക്ഷണങ്ങളാണ് പൊതുവെ രോഗികളിൽ കണ്ടുവരുന്നത്. 5 മുതൽ 7 ദിവസം വരെ തുടരുന്ന അണുബാധ, ഫെബ്രുവരി മാർച്ച്‌ മാസങ്ങളിൽ സാധാരണമാണെന്നും, അതിനാൽ മരുന്നിന്റെ ഡോസ്, പാർശ്വഫലങ്ങൾ എന്നിവ …

Read More »

മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഒടിടിയില്‍ റിലീസ് ചെയ്തു

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫർ’ ഒടിടിയിൽ റിലീസ് ചെയ്തു. ഉദയ് കൃഷ്ണ രചന നിർവഹിച്ച ‘ക്രിസ്റ്റഫർ’ ആമസോൺ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്തത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ തിയേറ്ററുകളിലെത്തിയ ‘ക്രിസ്റ്റഫർ’ ഇതിനകം തന്നെ പ്രേക്ഷക പ്രീതി നേടിയിരുന്നു. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവരെ നിയമത്തിനോ കോടതിക്കോ വിട്ടുകൊടുക്കാതെ ശിക്ഷിക്കുന്ന ‘ഡി.പി.സി.എ.ഡബ്ല്യു’ എന്ന അന്വേഷണ ഏജൻസിയുടെ തലവനായ ‘ക്രിസ്റ്റഫർ’ എന്ന ടൈറ്റിൽ …

Read More »

തമിഴ്‌നാട്ടില്‍ ബിജെപിയിൽ കൂട്ടക്കൊഴിച്ചില്‍; എഐഎഡിഎംകെ ബന്ധത്തിലും വിള്ളൽ

ചെന്നൈ: തുടർച്ചയായ മൂന്നാം ദിവസവും തമിഴ്നാട് ബിജെപിയിൽ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടയിൽ എഐഎഡിഎംകെയുമായുള്ള ബന്ധത്തിലും വിള്ളല്‍. ബി.ജെ.പി സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 13 പേർ രാജിവെച്ചു. ഇവരെല്ലാം വരും ദിവസങ്ങളിൽ അണ്ണാ ഡിഎംകെയിൽ ചേരും. സംസ്ഥാനാധ്യക്ഷന്‍ അണ്ണാമലൈക്ക് ഡിഎംകെ മന്ത്രിയുമായി രഹസ്യ ധാരണയുണ്ടെന്ന് ആരോപിച്ചാണ് ബിജെപി ഐടി വിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്ന സിടിആർ നിർമൽ കുമാർ ബിജെപി വിട്ട് എഐഎഡിഎംകെയിൽ ചേരുന്നത്. അതേസമയം, ബിജെപി വിടുന്നവരെ സഖ്യകക്ഷിയായ അണ്ണാ …

Read More »

വൈദേകം വിവാദം; റിസോർട്ടിലെ ഓഹരികൾ ഒഴിവാക്കാൻ ജയരാജൻ്റെ കുടുംബം

തിരുവനന്തപുരം: കണ്ണൂർ വൈദേകം ആയുർവേദ റിസോർട്ടിലെ ഓഹരികൾ ഒഴിവാക്കാനൊരുങ്ങി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ കുടുംബം. ഓഹരികൾ മറ്റാർക്കെങ്കിലും കൈമാറാനാണ് ആലോചന. ജയരാജന്‍റെ ഭാര്യ ഇന്ദിരയും മകൻ ജെയ്സണുമാണ് ഓഹരി കൈമാറാൻ ഒരുങ്ങുന്നത്. ഇരുവർക്കും 9,199 ഓഹരികളാണ് ഉള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷം രൂപയുടെയും ജെയ്സണ് 10 ലക്ഷം രൂപയുടെയും ഓഹരിയുണ്ട്. റിസോർട്ടുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മുൻ എം.ഡി കെ.പി രമേശ് കുമാറിനും മകൾക്കും 99.99 …

Read More »

സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പരാമർശം വളച്ചൊടിച്ചു: എം.വി ഗോവിന്ദൻ

മുവാറ്റുപുഴ: ജനകീയ പ്രതിരോധ ജാഥയിൽ ഒരിടത്തും സി.പി.എം സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത്തരമൊരു നിലപാട് സ്വീകരിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരാമർശങ്ങൾ വളച്ചൊടിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ വസ്ത്രധാരണത്തിൽ ഞങ്ങൾക്ക് തർക്കമില്ല. ആസൂത്രിതമായി ജാഥക്കതിരെ പ്രവർത്തിക്കുകയാണ്. മാധ്യമങ്ങൾ പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷമാകുന്നു. ബഡ്ജറ്റിലെ സെസിനെതിരായ പോരാട്ടത്തിൽ മാധ്യമങ്ങൾ വേണ്ട രീതിയിൽ സഹായിച്ചില്ലെന്ന കെ സുധാകരന്‍റെ പരാമർശം സമരം പരാജയപ്പെട്ടുവെന്ന് …

Read More »

സാമ്പിൾ മരുന്നുകളും സമ്മാനങ്ങളും സ്വീകരിക്കരുത്; ആരോഗ്യ സ്ഥാപനങ്ങൾക്ക് കർശന നിർദേശം

റിയാദ്: ഡോക്ടർമാരും ആരോഗ്യ സ്ഥാപനങ്ങളും മരുന്ന് കമ്പനികൾ നൽകുന്ന സൗജന്യ സാമ്പിളുകളും സമ്മാനങ്ങളും സ്വീകരിക്കരുതെന്ന് നിർദ്ദേശം. സൗദി നാഷണൽ സെന്‍റർ ഫോർ മെന്‍റൽ ഹെൽത്ത് പ്രൊമോഷന്‍റെ പ്രൊഫഷണൽ ആൻഡ് എത്തിക്കൽ പ്രാക്ടീസ് കമ്മിറ്റിയാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ആരോഗ്യ വിദഗ്ധരും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പ്രതിനിധികളും തമ്മിലുള്ള ബന്ധം എത്ര വലുതാണെങ്കിലും, അവരിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സമ്മാനങ്ങൾ സ്വീകരിക്കുന്നത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സമിതി വ്യക്തമാക്കി. ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പ്രതിനിധികളിൽ നിന്ന് സമ്മാനങ്ങൾ …

Read More »

മദ്യനയ അഴിമതിക്കേസ്; കെ.കവിത ഇന്ന് ഇഡിക്ക് മുന്‍പാകെ ഹാജരാകില്ല

ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത വ്യാഴാഴ്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. ശനിയാഴ്ച ഹാജരാകാമെന്ന് കാണിച്ച് കവിത ഇഡിക്ക് കത്ത് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടെന്നും കത്തിൽ വിശദീകരിക്കുന്നു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും കവിത വ്യക്തമാക്കി. ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കവിതയ്ക്ക് ഇഡി നോട്ടീസ് നൽകിയത്. കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെ …

Read More »

ദുബായ് അല്‍ ഖൂസില്‍ വന്‍ തീപിടിത്തം; അണയ്ക്കാനുള്ള നടപടികളുമായി സിവിൽ ഡിഫൻസും പോലീസും

ദുബായ്: ദുബായിലെ അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം. ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു വെയർഹൗസിലാണ് ബുധനാഴ്ച വൈകുന്നേരം തീപിടിത്തമുണ്ടായത്. സംഭവ സ്ഥലത്ത് നിന്ന് ഉയർന്ന കനത്ത പുക ദൂരെ നിന്ന് പോലും കാണാമായിരുന്നു. സിവിൽ ഡിഫൻസും പോലീസും ഉൾപ്പെടെയുള്ള സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. നിരവധി ഫയർ എഞ്ചിനുകളും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.

Read More »

ലോക ടെസ്റ്റ് ചാംപ്യൻഷിപ്; ജയിച്ചാൽ ഇന്ത്യ ഫൈനലിൽ

അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടാനുള്ള നിർണായക പോരാട്ടത്തിന് ഇന്ത്യ. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുത്തു. നിർണായക ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച പേസ് ബൗളർ മുഹമ്മദ് ഷമി തിരിച്ചെത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസും മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തി. ഇൻഡോറിലെ തോൽവിയോടെ ബോർഡർ ഗവാസ്കർ പരമ്പരയിലെ സമഗ്രമായ …

Read More »