Breaking News

ലോക ടെസ്റ്റ് ചാംപ്യൻഷിപ്; ജയിച്ചാൽ ഇന്ത്യ ഫൈനലിൽ

അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടാനുള്ള നിർണായക പോരാട്ടത്തിന് ഇന്ത്യ. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുത്തു. നിർണായക ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച പേസ് ബൗളർ മുഹമ്മദ് ഷമി തിരിച്ചെത്തി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസും മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തി. ഇൻഡോറിലെ തോൽവിയോടെ ബോർഡർ ഗവാസ്കർ പരമ്പരയിലെ സമഗ്രമായ വിജയത്തിന്‍റെ വാതിൽ അടഞ്ഞ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്ക് പ്രവേശിക്കാനുള്ള അവസാന അവസരമാണിത്.

ഇതിൽ പരാജയപ്പെട്ടാൽ ശ്രീലങ്ക-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ മത്സര ഫലത്തിനനുസരിച്ചാവും ഇന്ത്യയുടെ ഫൈനൽ സാധ്യത. ഇംഗ്ലണ്ടിലെ ഓവലിൽ ജൂണിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …