പുലിക്കുഞ്ഞുങ്ങളെ വച്ച് അമ്മ പുലിയെ പിടികൂടാനുള്ള ശ്രമം വിഫലമായി. കൂടിന് സമീപമെത്തിയ അമ്മ പുലി കുഞ്ഞുങ്ങളില്‍ ഒന്നിനെയും കൊണ്ട് കടന്നുകളഞ്ഞു. കൂട്ടില്‍ കയറാതെ കൈകൊണ്ടാണ് അമ്മപുലി കുഞ്ഞിനെ നീക്കിയെടുത്തത്. തുടര്‍ന്ന് സ്ഥലത്ത് നിന്നും മടങ്ങുകയായിരുന്നു. അവശേഷിച്ച ഒരു കുഞ്ഞിനെ വനംവകുപ്പ് അധികൃതര്‍ തിരികെ കൊണ്ടുപോയി. ഞായാറാഴ്ച ഉച്ചയോടെയാണ് ഉമ്മിനിയില്‍ ജനവാസകേന്ദ്രത്തില്‍ പ്രദേശവാസിയായ മാധവന്റെ ഉടമസ്ഥതയിലുള്ള ആള്‍താമസമില്ലാത്ത കെട്ടിടത്തില്‍ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. എന്നാല്‍ അമ്മ പുലിയെ കണ്ടെത്താനായിരുന്നില്ല. കുഞ്ഞുങ്ങളെ കൊണ്ടുപോകാന്‍ അമ്മ …
Read More »പ്രവാചകന്‍ മുഹമ്മദിന്റെ ഖബറിടം സന്ദര്‍ശിക്കാന്‍ ഇനി സ്ത്രീകള്‍ക്ക് അനുമതിയില്ല; പുരുഷന്മാര്‍ക്ക് മാത്രം…
സൗദിയില്‍ പ്രവാചകന്‍ മുഹമ്മദിന്റെ ഖബറിടം സന്ദര്‍ശിക്കാനുള്ള അനുമതി പുരുഷന്മാര്‍ക്ക് മാത്രം ആക്കാന്‍ തീരുമാനം. ഇനി മുതല്‍ സ്ത്രീകളെ ഖബറിടം സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നാണ് പുതിയ തീരുമാനം. സൗദിയിലെ പ്രാദേശിക ദിനപത്രമാണ് ഞായറാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകള്‍ക്ക് ഇനി മുതല്‍ ഖബറിടം സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കില്ല. എന്നാല്‍ ഖബറിടം ഉള്‍ക്കൊള്ളുന്ന പള്ളി സ്ത്രീകള്‍ക്ക് സന്ദര്‍ശിക്കാമെന്നും പള്ളിയിലുള്ളപ്പോള്‍ ഓണ്‍സൈറ്റ് റിസര്‍വേഷന്‍ രീതിയിലൂടെ ഇവര്‍ക്ക് മറ്റുള്ളവര്‍ക്ക് (പുരുഷന്മാര്‍ക്ക്) വേണ്ടി ഖബറിട സന്ദര്‍ശനം ബുക്ക് ചെയ്യാന്‍ …
Read More »ധീരജിന്റെ കൊലപാതകം; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ് എഫ് ഐ
ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ് എഫ് ഐ. ധീരജ് രാജേന്ദ്രന്റെ കൊലപാതകം ആസൂത്രിതമെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ എറണാകുളം മഹാരാജാസ് കോളജില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനം. ഇടുക്കി പൈനാവ് ഗവ.എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ …
Read More »മലയാള സിനിമയില്‍ സ്ത്രീകള്‍ ഇപ്പോഴും സുരക്ഷിതരല്ല; അഞ്ജലി മേനോന്‍…
മലയാള സിനിമാ മേഖലയില്‍ ഇപ്പോഴും സ്ത്രീകള്‍ അരക്ഷിതരെന്ന് സംവിധായിക അഞ്ജലി മേനോന്‍. ജോലി സ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നിയമം ഇപ്പോഴും മലയാള സിനിമയില്‍ നടപ്പാക്കിയിട്ടില്ല. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം കാണാനും നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പുറത്തുവിടാത്തതും അങ്ങേയറ്റം നിരാശജനകമാണ്. ഡബ്ല്യു.സി.സി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട 2017 മുതല്‍ ഇതുവരെയുള്ള 5 വര്‍ഷത്തിനിടയില്‍ ഒരുമാറ്റത്തിനും വഴിയൊരുങ്ങിയിട്ടില്ലെന്ന് അഞ്ജലി മേനോന്‍ പറഞ്ഞു. പോഷ് ആക്റ്റില്ലാതെ …
Read More »ധീരജിന്റെ കൊലപാതകം; റിപ്പോര്‍ട്ട് തേടി കെടിയു; കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു
ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാങ്കേതിക സര്‍വലാശാല റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി എടുക്കുമെന്ന് പിവിസി ഡോ. അയൂബ് പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് അറിയിച്ചു. സംഭവത്തില്‍ ചെറുതോണി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴുത്തില്‍ ആഴത്തിലാണ് ധീരജിന് കുത്തേറ്റത്. ഉടനെ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശിയാണ് കൊല്ലപ്പെട്ട …
Read More »അതിജീവിതക്ക് പിന്തുണയുമായി അമ്മ സംഘടനയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങൾ; പോസ്റ്റ് പങ്കുവച്ച് പൃഥ്വിരാജും ടൊവീനോയും
അക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പൃഥ്വിരാജും ടൊവീനോ തോമസും. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ നടത്തുന്ന അതിജീവന യാത്രയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവച്ച കുറിപ്പ് ഷെയര്‍ ചെയ്‍തുകൊണ്ടാണ് പൃഥ്വിയും ടൊവീനോയും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്നതായിരുന്നു നടിയുടെ കുറിപ്പ്. നടിയുടെ കുറിപ്പ് ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വര്‍ഷമായി എന്‍റെ …
Read More »”ഏട്ടന്റെ കുഞ്ഞുവാവയെ ഓമനിച്ച് ഇവിടെയുണ്ടാകേണ്ടതാണ് മാളു” ; സഹോദരന്റെ കുഞ്ഞിനെ കയ്യിലെടുത്ത് വിസ്മയ, നോവായി ചിത്രം…
കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയ വിസ്മയയെ കേരളം പെട്ടന്നൊന്നും മറക്കില്ല, അത്രയേറെ ക്രൂരതയനുഭവിച്ചാണ് ആ കുട്ടി മരണപ്പെട്ടത്. വിസ്മയയുടെ ഏട്ടന്റെ കുഞ്ഞിനെയും എടുത്തുകൊണ്ടു നിൽക്കുന്ന ജീവൻ തുടിക്കുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. സഹോദരിക്ക് കാണാൻ കഴിയാതെപോയ തന്റെ മകൻ നീൽ വി. വിക്രം വിസ്മയയ്‌ക്കൊപ്പമുള്ള ചിത്രം വരയ്ക്കാൻ വിജിത്ത് ചിത്രകാരിയും കോഴിക്കോട് സ്വദേശിയുമായ അജിലാ ജനീഷിനെ സമീപിക്കുകയായിരുന്നു. പറഞ്ഞ പോലെ തന്നെ കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന ചിത്രം വരച്ചു. കഴിഞ്ഞദിവസമാണ് …
Read More »ഇടുക്കി കൊലപാതകത്തിന് പിന്നാലെ മഹാരാജാസില്‍ സംഘര്‍ഷം; എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരുക്ക്…
എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. ഇടുക്കിയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തിനു പിന്നാലെയാണ് കോളേജില്‍ സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഗുരുതര പരുക്കുകളേറ്റ ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി സംഭവത്തിനു പിന്നാലെ സംസ്ഥാന വ്യാപകമായി വിവിധ കോളേജുകളില്‍ എസ്‌എഫ്‌ഐ ആക്രമണങ്ങള്‍ നടത്തുന്നതായി കെഎസ്‌യു ആരോപിച്ചു. ഇടുക്കി പൈനാവ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ധീരജാണ് കോളേജ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ധീരജിന് പുറമെ …
Read More »വൈശാഖിന് ജന്മനാട്ടില്‍ സ്മൃതി മണ്ഡപം…
വീരമൃത്യു വരിച്ച ജവാന്‍ വൈശാഖിന് ജന്മനാടായ കുടവട്ടൂരില്‍ സ്മൃതി മണ്ഡപം. കുടവട്ടൂര്‍ ശില്‍പാലയത്തില്‍ ഹരികുമാര്‍-ബീനാകുമാരി ദമ്ബതികളുടെ മകന്‍ അക്കു എന്ന വൈശാഖ് (24) 2021 ഒക്ടോബര്‍ 11 നാണ് പൂഞ്ചില്‍ ഭീകരാക്രമണത്തില്‍ മരിച്ചത്. അക്കു സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുപ്പതിനായിരത്തോളം രൂപ ചെലവഴിച്ചാണ് കുടവട്ടൂര്‍ ചപ്പാത്ത് മുക്കില്‍ സ്മൃതി മണ്ഡപം നിര്‍മിച്ചത്. 2001 ജമ്മുവില്‍ വീരമൃത്യു വരിച്ച കുടവട്ടൂര്‍ പൂണൂര്‍ അഴികത്ത് വീട്ടില്‍ ശ്രീകുമാറിന്‍റെ ഓര്‍മക്കായി നിര്‍മിച്ച വെയ്റ്റിങ് ഷെഡിനോട് …
Read More »പാലക്കാട്ട് അടഞ്ഞുകിടക്കുന്ന വീട്ടിൽ രണ്ട് പുലിക്കുട്ടികൾ; തള്ളപ്പുലിയെ കണ്ടെത്താനായില്ല…
പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഉമ്മിനി. ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. മാധവൻ എന്നയാളുടെ തകർന്നു കിടക്കുന്ന വീടാണ് ഇത്. പതിനഞ്ച് വർഷമായി അടഞ്ഞുകിടക്കുകയായിരുന്നു വീട്. പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തി. പുലി …
Read More »