കൂറ്റമ്ബാറയില്‍ എക്സൈസ് സംഘം നടത്തിയ കഞ്ചാവുവേട്ടയില്‍ 182 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. സംഭവത്തില്‍ നാലു പേരെ കസ്റ്റഡിയിലെടുത്തു. കൂറ്റമ്ബാറ സ്വദേശികളായ കളത്തില്‍ അഷ്റഫ്, ഓടക്കല്‍ അലി, കല്ലിടുമ്ബില്‍ ജംഷാദ്, വടക്കുംപാടം ഹമീദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. രണ്ട് പ്രതികള്‍ ഓടി രക്ഷപെട്ടു. വിഷ്ണു, സല്‍മാന്‍ എന്നിവരാണ് ഓടി രക്ഷപെട്ടതെന്ന വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്. കൂറ്റമ്ബാറ പരതകുന്നില്‍ ആമ്ബുക്കാടന്‍ സുഹൈലിന്‍റെ കാടുപിടിച്ച് കിടക്കുന്ന പറമ്ബില്‍ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് …
Read More »ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി…
ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ലക്ഷദ്വീപില്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് ബീഫ് ഒഴിവാക്കിയതും ഡയറി ഫാം അടച്ചു പൂട്ടിയതും ചോദ്യം ചെയ്താണ് ഹര്‍ജി. കവരത്തി സ്വദേശി ആര്‍.അജ്മല്‍ അഹമ്മദ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ലക്ഷദ്വീപ് വിഷയം നയപരമാണെന്നും അതില്‍ ഇടപെടാന്‍ കോടതിക്ക് അനുവാദമില്ലെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. ഉച്ചഭക്ഷണത്തിലെ വിഭവങ്ങള്‍ തീരുമാനിക്കാന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്ന് ചുണ്ടിക്കാട്ടിയാണ് ചീഫ് …
Read More »പനമരം നെല്ലിയമ്ബത്തെ ഇരട്ടകൊലപാതകം: ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി…
വയനാട് പനമരം നെല്ലിയമ്ബത്തെ വൃദ്ധ ദമ്ബതികളുടെ കൊലപാതകത്തില്‍ പ്രതി പിടിയിലായി. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അര്‍ജുന്‍ തന്നെയാണ് പ്രതിയെന്ന് പോലിസ് സ്ഥിരീകരിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട റിട്ട. അധ്യാപകരായ കേശവന്റെയും ഭാര്യ പത്മാവതിയുടെയും അയല്‍വാസിയാണ് നെല്ലിയമ്ബം കുറുമ കോളനിയിലെ അര്‍ജുന്‍. ചോദ്യം ചെയ്യലിനിടെ എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അര്‍ജുന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം പത്തിന് രാവിലെയാണ് മാനന്തവാടി …
Read More »സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതി; അഞ്ച് മെഡിക്കല്‍ കോളജുകളില്‍ 14.09 കോടിയുടെ 15 പദ്ധതികള്‍…
സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍ മൂന്നുമണിക്ക് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ വിവിധ പദ്ധതികളാണ് സജ്ജമാക്കിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് കുട്ടികള്‍ക്ക് മാത്രമായി ആധുനിക ഹൃദയ ശസ്ത്രക്രിയ തിയറ്റര്‍ സ്ഥാപിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയില്‍ 65 ലക്ഷം രൂപ ചെലവില്‍ …
Read More »കാലിക്കറ്റ് സർവകലാശാല ബിരുദപ്രവേശനം; അവസാന തീയതി ഇന്ന്…
കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിന് ഒന്ന്, രണ്ട് അലോട്ടുമെൻ്റ് ലഭിച്ചവർക്ക് കോളജുകളിൽ പ്രവേശനം നേടാനുള്ള സമയം സപ്തംബർ 17 ന് അഞ്ച് മണിക്ക് അവസാനിക്കും. മാൻഡേറ്ററി ഫീസടച്ച് സ്ഥിര / താത്കാലിക പ്രവേശനം നേടാം. അല്ലാത്തവർ അലോട്ട്മെൻ്റ് നടപടികളിൽ നിന്ന് പുറത്താകും. വിശദ വിവരങ്ങൾക്ക് http://admission.uoc.ac.in
Read More »ബര്‍ഗര്‍ കഴിക്കുന്നതിനിടയില്‍ അപരിചിതമായ എന്തോ ഒന്നില്‍ കടിച്ചു; തുറന്ന് നോക്കിയപ്പോള്‍ അഴുകിയ മനുഷ്യ വിരല്‍… കണ്ട് ഞെട്ടിത്തരിച്ച് യുവതി…
റെസ്‌റ്റൊറന്റില്‍ നിന്നും ഹാംബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ബര്‍ഗറിനുള്ളില്‍ നിന്നും കിട്ടിയത് അഴുകിയ മനുഷ്യ വിരല്‍. അരുചിയുള്ള എന്തോ ഒന്നില്‍ കടിച്ചതായി തോന്നിയ യുവതി ബര്‍ഗര്‍ പൊളിച്ചു നോക്കിയപ്പോഴാണ് മനുഷ്യന്റെ തള്ള വിരല്‍ കണ്ടത്. ബൊളീവിയയിലാണ് സംഭവം. ബൊളീവിയയിലെ അറിയപ്പെടുന്ന ഫാസ്റ്റ് ഫുഡ് റെസ്റ്റൊറന്റില്‍ നിന്നും ഫുഡ് ഓര്‍ഡര്‍ ചെയ്ത സ്ത്രീയാണ് ബര്‍ഗറിനുള്ളിലെ മനുഷ്യ വിരല്‍ കണ്ട് ഞെട്ടി പോയത്. സാന്റാ ക്രൂസിലുള്ള ഹോട്ട് ബര്‍ഗര്‍ ഷോപ്പില്‍ നിന്നും ഞായറാഴ്ചയാണ് …
Read More »സംസ്ഥാനത്ത് മിസ്‌ക് രോഗ ഭീഷണി; കൊച്ചിയില്‍ 10 വയസുകാരന്‍ ചികിത്സയില്‍…
കൊച്ചിയില്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രന്‍ (മിസ്ക്) രോഗം ബാധിച്ച് പത്ത് വയസുകാരന്‍ ചികിത്സയിലെന്ന റിപ്പോർട്ട്. കുട്ടികളെ ബാധിക്കുന്ന ഗുരുതര രോഗമായ മിസ്‌ക് ഭീഷണിയിലാണ് സംസ്ഥാനം. തോപ്പുംപടി സ്വദേശിയായ വിദ്യാര്‍ത്ഥി എറണാകുളം അമൃത ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. കേരളത്തില്‍ ആഗസ്റ്റ് വരെ മുന്നൂറോളം കുട്ടികള്‍ക്ക് മിസ്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 85 ശതമാനം കുട്ടികള്‍ക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വിദഗ്ധ ചികിത്സ ലഭിക്കാത്ത കുട്ടികള്‍ക്ക് മരണം …
Read More »നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1157 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 7861 പേര്‍….
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1157 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 407 പേരാണ്. 1442 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 7861 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 118 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 181, 37, 106 തിരുവനന്തപുരം റൂറല്‍ – 186, …
Read More »അഭ്യൂഹങ്ങള്‍ക്ക് വിരാമം; വിരാട് കോഹ്ലി ട്വന്‍റി20യില്‍ നായക സ്ഥാനം ഒഴിയുന്നു…
ട്വന്‍റി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യയുടെ ട്വന്‍റി20 നായക സ്ഥാനം ഒഴിയുമെന്നുറപ്പായി. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജോലിഭാരം കണക്കിലെടുത്താണ് ട്വന്‍റി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോഹ്ലി വ്യക്തമാക്കി. ”അഞ്ചോ ആറോ വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവുന്നതിന്‍റെ ജോലിഭാരം കണക്കിലെടുത്താണ് ട്വന്‍റി20 ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുന്നത്. എങ്കിലും ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ തുടര്‍ന്നും നയിക്കും. ഏല്ലാ ഫോര്‍മാറ്റിലും കഴിവിന്‍റെ …
Read More »കുതിച്ചുയർന്ന് കോവിഡ്; സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 178 മരണം…
കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,54,807 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,27,791 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,016 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1881 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍ …
Read More »