Breaking News

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട: 182 കിലോ കഞ്ചാവും ഹഷീഷ് ഓയിലും പിടിച്ചെടുത്തു; നാലു പേര്‍ പിടിയില്‍…

കൂറ്റമ്ബാറയില്‍ എക്സൈസ് സംഘം നടത്തിയ കഞ്ചാവുവേട്ടയില്‍ 182 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. സംഭവത്തില്‍ നാലു പേരെ കസ്റ്റഡിയിലെടുത്തു. കൂറ്റമ്ബാറ സ്വദേശികളായ കളത്തില്‍ അഷ്റഫ്, ഓടക്കല്‍ അലി, കല്ലിടുമ്ബില്‍ ജംഷാദ്, വടക്കുംപാടം ഹമീദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.

രണ്ട് പ്രതികള്‍ ഓടി രക്ഷപെട്ടു. വിഷ്ണു, സല്‍മാന്‍ എന്നിവരാണ് ഓടി രക്ഷപെട്ടതെന്ന വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്. കൂറ്റമ്ബാറ പരതകുന്നില്‍ ആമ്ബുക്കാടന്‍ സുഹൈലിന്‍റെ കാടുപിടിച്ച്‌ കിടക്കുന്ന പറമ്ബില്‍ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് പുലര്‍ച്ചെ ആറു മണിയോടെ എക്സൈസ് സംഘം കണ്ടെത്തിയത്.

ചെറു പ്ലാസ്റ്റിക് പാക്കറ്റുകളിലായി ചാക്കില്‍ കെട്ടിയ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൂടാതെ ഹോണ്ട സിറ്റി കാറില്‍ സൂക്ഷിച്ചിരുന്ന ഒരു ലിറ്ററോളം ഹഷീഷ് ഓയിലും പിടികൂടിയിട്ടുണ്ട്. എക്സൈസ് വകുപ്പിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ കെ.വി. നിധിന്‍, ഐ.ബി ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷെഫീക്, ടി. ഷിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …