Breaking News

അമ്മയും മകനും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കൊല്ലം: കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി (65), മകൻ സോണി (40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് നാട്ടുകാർ കണ്ടത്. തുടർന്ന് അയൽവാസികൾ സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്‍റെ വാതിൽ തകർത്താണ് നാട്ടുകാർ അകത്ത് കടന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ പിന്നീട് ഹാളിനുള്ളിൽ നിന്ന് കണ്ടെത്തി.

തൊട്ടടുത്ത് ഒരു പെട്രോൾ കുപ്പിയും ഉണ്ടായിരുന്നു. ദേഹം മുഴുവൻ പൊള്ളലേറ്റിരുന്നു. ഇവർക്ക് സാമ്പത്തിക ബാദ്ധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സെക്രട്ടേറിയറ്റ് ജീവനക്കാരനായിരുന്നു മരിച്ച ടോണി. ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് തീ അണച്ചത്. അസ്വാഭാവിക മരണത്തിന് തെക്കുംഭാഗം പോലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …