Breaking News

Breaking News

ചിക്കന്‍ വില കുതിക്കുന്നു; ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌ക്കരിക്കേണ്ടിവരുമെന്ന് ഉടമകള്‍…

സംസ്ഥാനത്ത് ചിക്കന്റെ വില കുതിച്ചുയരുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍. രണ്ടാഴ്ചക്കിടയില്‍ ഇരട്ടിയോളം വര്‍ധനവാണ് ചിക്കന്റെ വിലയില്‍ ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് ചിക്കന് കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച്‌ വില അന്യായമായി വര്‍ധിപ്പിക്കുന്നതിന് പുറകില്‍ ഇതര സംസ്ഥാന ചിക്കന്‍ലോബിയാണ്. സംസ്ഥാനത്ത് വില്‍ക്കുന്ന ചിക്കന്റെ 80 ശതമാനം ഉപഭോക്താക്കളും ഹോട്ടലുകളാണ്. നിലവില്‍ ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ അനുവദനീയമായിട്ടുള്ളൂ. അതുമൂലം പ്രവര്‍ത്തന ചെലവ് …

Read More »

പാടിയത് 54 സബ് ഇന്‍സ്പെക്ടര്‍മാര്‍; സംഗീത ആല്‍ബം പുറത്തിറക്കിയത് പോലീസ് മേധാവി അനില്‍കാന്ത്…

കോവിഡ് മഹാമാരിക്കാലത്ത് സമൂഹത്തിന് പോലീസ് നല്‍കിയ സേവനങ്ങള്‍ പ്രമേയമാക്കി 54 സബ്ബ് ഇന്‍സ്പെക്ടര്‍മാര്‍ ആലപിച്ച മ്യൂസിക്കല്‍ ആല്‍ബം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പ്രകാശനം ചെയ്തു. മലബാര്‍ സ്പെഷ്യല്‍ പോലീസില്‍ 1994 ല്‍ സേവനം ആരംഭിച്ച പോലീസ് ഉദ്യോഗസ്ഥരാണ് ഗാനങ്ങള്‍ ആലപിച്ചത്. ചെറുതോണി എസ്.ഐ. സി.ആര്‍. സന്തോഷ് ആണ് ഗാനം രചിച്ചത്. യുവനടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മിഷൻ സി’ എന്ന …

Read More »

കനത്ത മഴ തുടരുന്നു; റോഡുകൾ വെള്ളത്തിനടിയിൽ: മഴക്കെടുതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട്…

മുംബൈയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി വൈകിത്തുടങ്ങിയ മഴ ഇന്ന് പുലർച്ചെയും തുടർന്നു. മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായി. ചില ലോക്കൽ ട്രെയിനുകളെയും മഴ ബാധിച്ചു. ബാന്ദ്ര, അന്ധേരി തുടങ്ങിയ ഇടങ്ങളിലൊക്കെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മഴക്കെടുതികളുടെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. സിയോൺ റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈ നഗരത്തിനു ലഭിച്ചത് 64.45 മില്ലിമീറ്റർ മഴയാണ്. നഗരത്തിൻ്റെ കിഴക്കൻ പ്രദേശങ്ങളിൽ 120.67 മില്ലിമീറ്റർ …

Read More »

ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍…

ഇന്ത്യയില്‍ ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് 20 ലക്ഷത്തോളം അക്കൗണ്ടുകളെന്ന് റിപ്പോർട്ട്. ഇക്കാര്യം വെളിപ്പെടുത്തിയത് കമ്പനി തന്നെയാണ്. 2021 ലെ പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങള്‍ക്ക് അനുസൃതമായി വാട്ട്‌സ്ആപ്പ് അതിന്റെ ആദ്യ ഇടനില മാര്‍ഗ്ഗനിര്‍ദ്ദേശ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യമുള്ളത്. മെയ് 15 മുതല്‍ ജൂണ്‍ 15 വരെ 29 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചതായി ആപ്ലിക്കേഷന്‍ വെളിപ്പെടുത്തി. 95 ശതമാനം അക്കൗണ്ടുകളും സ്പാം …

Read More »

ശബരിമല നട ഇന്ന് തുറക്കും; നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് ദര്‍ശനാനുമതി…

കര്‍ക്കിടക മാസപൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ ദര്‍ശനം നടത്താന്‍ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കി ദേവസ്വം ബോര്‍ഡ്. ഒരിടവേളയ്ക്ക് ശേഷമാണ് കൊവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ വീണ്ടും ഭക്തര്‍ക്ക് ദര്‍ശനം സൗകര്യം ഒരുങ്ങുന്നത്. വൈകിട്ട് അഞ്ചുമണിയോടെ ക്ഷേത്ര നട തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തില്‍ മേല്‍ശാന്തി നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശനിയാഴ്ച പുലര്‍ച്ചെ മുതലാണ് ഭക്തര്‍ക്ക് പ്രവേശനം. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ അനുമതി ലഭിച്ചവരെ മാത്രമേ ദര്‍ശനത്തിനായി …

Read More »

ഇന്ന് ലോക സര്‍പ്പ ദിനം: പേടിക്കണ്ട; പാമ്ബിനേക്കുറിച്ച്‌ അതിശയകരമായ ചില വസ്തുതകള്‍…

എല്ലാ വര്‍ഷവും ജൂലൈ പതിനാറാം തിയതി ലോക സര്‍പ്പദിനമായാണ് ആചരിക്കുന്നത്. ലോകത്ത് കാണപ്പെടുന്ന വിവിധതരം പാമ്ബുകളെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിനും ജൈവമണ്ഡലത്തില്‍ അവ വഹിക്കുന്ന ഒഴിച്ചുകൂടാനാവാത്ത പങ്കിനെക്കുറിച്ച്‌ ജനങ്ങളെ ബോധവത്ക്കരിക്കുകയുമാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. 3,500 ലധികം ഇനം പാമ്ബുകളാണ് നമ്മുടെ ഭൂമിയിലുള്ളത്. അതില്‍ 600 ഓളം ഇനങ്ങള്‍ വിഷമുള്ളവയാണ്. നിര്‍ഭാഗ്യവശാല്‍, നീളമേറിയ പാമ്ബുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വിഷമുള്ളതെന്നാണ് ആളുകളുടെ ധാരണ. എന്നാല്‍ ഇത് തെറ്റാണ്. എല്ലാ വലിപ്പത്തിലുള്ള പാമ്ബുകളിലും വിഷമുള്ളവയും …

Read More »

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഓഗസ്‌റ്റ് മാസം അവസാനത്തോടെ; രണ്ടാം തരംഗത്തെക്കാള്‍ ശക്തി അല്‍പം കുറയുമെന്ന് സൂചന; ഐസിഎം‌ആര്‍…

രാജ്യത്ത് മൂന്നാമത് കൊവിഡ് തരംഗം ശക്തമാകുമെന്ന ആശങ്കയ്‌ക്കിടയില്‍ ഇന്ത്യയിലെ മൂന്നാം കൊവിഡ് തരംഗം രണ്ടാമത്തെയത്ര ശക്തമാകില്ലെന്ന് ഐസി‌എം‌ആര്‍. ‘ഓഗസ്‌റ്റ് മാസം അവസാനത്തോടെ ആരംഭിക്കുന്ന കൊവിഡ് മൂന്നാം തരംഗം രാജ്യമെമ്ബാടുമുണ്ടാകും. എന്നാല്‍ രണ്ടാംഘട്ട വ്യാപനത്തിന്റെയത്ര ശക്തമാകില്ല.’ പക‌ര്‍ച്ചാവ്യാധി വിഭാഗത്തിന്റെ തലവനായ ഡോ.സമീരന്‍ പണ്ഡ അഭിപ്രായപ്പെട്ടു. ലോകം കൊവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രെയേസൂസ് വ്യാഴാഴ്‌ച അറിയിച്ചിരുന്നു. അന്താരാഷ്‌ട്ര ആരോഗ്യ നിയന്ത്രണ അടിയന്തര സമിതി …

Read More »

കൊടകര കുഴല്‍പ്പണ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയത് കേസുകളുടെ ഒത്തുതീർപ്പിനായിരുന്നെങ്കിൽ സുരേന്ദ്രനെ കൂടി കൊണ്ടുപോകാമായിരുന്നു എന്ന് വി.ഡി സതീശന്‍. കുഴല്‍പ്പണ കേസും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും വച്ച്‌ വിലപേശി ഒത്തുതീര്‍പ്പാക്കുന്നതിനാണ് പ്രധാനമന്ത്രിയെ കണ്ടത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കാണെങ്കില്‍ മുഖ്യമന്ത്രിക്ക് ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കൂടി കൊണ്ടുപോകാമായിരുന്നുവെന്നും സതീശന്‍ പരിഹസിച്ചു. കൊടകര കേസില്‍ ഹൈക്കോടതി പറഞ്ഞപോലെ നിഗൂഢതകള്‍ തെളിയാനുണ്ട്. ജിഎസ്.ടിയുമായി ബന്ധപ്പെട്ടതോവാക്‌സിനുമായി ബന്ധപ്പെട്ടതോ നാഷണല്‍ ഹൈവേ വികസനമോ ഒന്നും ചര്‍ച്ച ചെയ്യാനല്ല പോയത്. കോവിഡ് പ്രതിരോധ ചര്‍ച്ചകള്‍ക്ക് ആരോഗ്യമന്ത്രിയെ …

Read More »

‘മാഹിയിൽ ഇതിനേക്കാൾ മദ്യക്കടകളുണ്ടാകും’, കേരളത്തിൽ എണ്ണം കുറവെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ ബവ്റിജസ് ഔട്ട്‍ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് മദ്യവിൽപ്പനശാലകളുടെ എണ്ണം വളരെക്കുറവാണെന്നും, അയൽസംസ്ഥാനങ്ങളിൽ ഇതിനേക്കാൾ മദ്യശാലകളുണ്ടല്ലോ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. അയൽസംസ്ഥാനങ്ങളിൽ രണ്ടായിരം മദ്യവിൽപ്പനശാലകളുള്ളപ്പോൾ കേരളത്തിൽ 300 എണ്ണം മാത്രമാണ് ഉള്ളത്. ചെറിയ പ്രദേശമായ മാഹിയിൽ ഇതിനേക്കാൾ കൂടുതൽ മദ്യഷാപ്പുകളുണ്ട്. എണ്ണം കുറവായ സ്ഥിതിക്ക്, മദ്യവിൽപ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടാൻ നടപടിയെടുത്തുകൂടേ എന്നും ഹൈക്കോടതി ചോദിച്ചു. ഇതിന് മറുപടിയായി സംസ്ഥാനത്തെ ബവ്റിജസ് ഔട്ട്‍ലെറ്റുകളിലെ …

Read More »

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു.

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് സുരേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രധാനമായും സഹനടിയുടെ വേഷങ്ങളിലാണ് ഇവര്‍ അഭിനയിച്ചിട്ടുള്ളത്. ആദ്യകാലത്ത് ഹിന്ദി നാടകങ്ങളില്‍ അഭിനയിച്ചിരുന്ന സുരേഖ 1978-ല്‍ കിസാ കുര്‍സി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. ഹിന്ദി നാടകങ്ങളില്‍ നല്‍കിയ സംഭാവനകള്‍ക്ക് 1989-ലെ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌. പരേതനായ ഹേമന്ത് …

Read More »